മട്ടന്‍ പൊരിച്ച ബിരിയാണി




മട്ടന്‍ പൊരിച്ച ബിരിയാണി

ചേരുവകള്‍


മട്ടന്‍ വലിയ കഷണങ്ങളാക്കിയത്‌: ഒരു കി. ഗ്രാം
ബിരിയാണി അരി: ഒരു കി.ഗ്രാം മട്ടന്‍ വേവിക്കാന്‍ വേണ്ട ചേരുവകള്‍
മുളകുപൊടി: ഒരു ടീസ്‌പൂണ്‍
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ അരച്ചത്‌: ഒരു ടീസ്‌പൂണ്‍
പട്ട, ഗ്രാമ്പൂ, ഏലയ്‌ക്കാ: രണ്ടെണ്ണം വീതം
മഞ്ഞള്‍പ്പൊടി: 1/2 ടീസ്‌പുണ്‍
ഉപ്പ്‌: പാകത്തിന്‌
എന്നീ ചേരുവകള്‍ ചേര്‍ത്തു മട്ടന്‍ വേവിച്ചെടുക്കുക (മൂക്കാല്‍ വേവ്‌)

പൊരിക്കാന്‍ വേണ്ട ചേരുവകള്‍


മുളകുപൊടി: ഒരു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പൊടി: അര ടീസ്‌പൂണ്‍
ഉപ്പ്‌: ആവശ്യത്തിന്‌
എണ്ണ വറുക്കാന്‍ പാകത്തിന്‌
മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ മട്ടനില്‍ പുരട്ടി വറുത്തെടുക്കുക
3. സവാള: അര കി.ഗ്രാം
4. തക്കാളി: കാല്‍ കി.ഗ്രാം
5. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ അരച്ചത്‌: ഒരു ടേബിള്‍സ്‌പൂണ്‍
6. അണ്ടിപ്പരിപ്പ്‌, മുന്തിരി: ആവശ്യത്തിന്‌
സവാള നേര്‍മയായി അരിഞ്ഞത്‌: കാല്‍ കപ്പ്‌
7. ഗരംമസാലപ്പൊടി: മൂന്നു ടീസ്‌പൂണ്‍
8. ഗ്രാമ്പൂ, പട്ട, ഏലയ്‌ക്കാ: മൂന്നെണ്ണം വീതം
9. കുരുമുളകുപൊടി: ഒന്നര ടീസ്‌്പൂണ്‍
10. നെയ്യ്‌: നൂറു ഗ്രാം
11. വെളിച്ചെണ്ണ: നാലു ടേബിള്‍സ്‌പൂണ്‍
മല്ലിയില, പൊതിനയില, കറിവേപ്പില: ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി: ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി: രണ്ടു ടീസ്‌പൂണ്‍
തൈര്‌ : അര കപ്പ്‌
ഉപ്പ്‌: ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം


പൊരിച്ച മട്ടനില്‍ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ പുരട്ടി അഞ്ചുമിനിട്ട്‌ വയ്‌ക്കുക. അല്‌പം എണ്ണയില്‍ സവാള വഴറ്റുക. ഇതിലേക്ക്‌ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിച്ച്‌ തക്കാളിയും ചേര്‍ത്തു നന്നായി വഴറ്റി, മസാല പുരട്ടിവച്ച മട്ടന്‍കഷണങ്ങളും മല്ലിയില, പുതിനയില, കറിവേപ്പില, പാകത്തിന്‌ ഉപ്പ്‌, ഗരംമസാലപ്പൊടി എന്നിവയും ചേര്‍ത്തു വേവിക്കുക. വെന്തു കഴിഞ്ഞാല്‍ തൈരു ചേര്‍ത്തു വാങ്ങിവയ്‌ക്കുക. മറ്റൊരു ചെമ്പില്‍ നെയ്യ്‌ ചൂടാക്കി ആറാമത്തെ ചേരുവകള്‍ ബ്രൗണ്‍നിറത്തില്‍ വറുത്തുകോരുക. ഇതിലേക്ക്‌ അരിയിട്ടു നന്നായി വഴറ്റി തിളച്ച വെള്ളവും (ഒരു പാത്രം അരിക്ക്‌ ഒന്നേകാല്‍ പാത്രം വെള്ളം) ഉപ്പും ചേര്‍ത്തു മൂടിവച്ചു വേവിക്കുക. മറ്റൊരു ചെമ്പില്‍ നെയ്യൊഴിച്ചു ചുറ്റിച്ചെടുക്കുക. അതില്‍ മൂന്നിലൊരുഭാഗം ചോറു നിരത്തുക. ഇതിനുമുകളില്‍ മല്ലിയില, പുതിനയില എന്നിവ വിതറുക. അതിനു മുകളില്‍ മട്ടന്‍മസാല നിരത്തുക. അതിനുമുകളില്‍ ബാക്കിയുള്ള ചോറു നിരത്തി വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരി, സവാള എന്നിവയും വിതറി പാത്രം അടച്ചു പതിനഞ്ചുമിനിട്ട്‌ ആവികയറ്റിയശേഷം വിളമ്പാവുന്നതാണ്‌. (പുതിനച്ചട്ട്‌ണി ചേര്‍ത്തു കഴിക്കാം)
[Read More...]


തലശേരി ദം ബിരിയാണി (മീന്‍)



തലശേരി ദം ബിരിയാണി (മീന്‍)


ചേരുവകള്‍


അയക്കൂറ(നന്മീന്‍)യോ ആവോലിയോ
വട്ടത്തില്‍ കഷണങ്ങളാക്കിയത്‌: ഒരു കി. ഗ്രാം
മുളകുപൊടി: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍
ഉപ്പ്‌: ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി: അര ടീസ്‌പൂണ്‍
സവാള നീളത്തില്‍ അരിഞ്ഞ
ത്‌: ഒരു കി.ഗ്രാം
പച്ചമുളക്‌: 18 എണ്ണം
വെളുത്തുള്ളി ചതച്ചത്‌: ഒന്നര ടീസ്‌പൂണ്‍
ഇഞ്ചി ചതച്ചത്‌: ഒരു ടേബിള്‍സ്‌പൂണ്‍
വലിയ തക്കാളി ചെറുതായി അരിഞ്ഞത്‌: രണ്ടെണ്ണം
വെള്ളം : കാല്‍ കപ്പ്‌
ചെറുനാരങ്ങാനീര്‌: ഒന്നര ടേബിള്‍സ്‌പൂണ്‍
ഗരം മസാലപ്പൊടി: രണ്ടു ടീസ്‌പൂണ്‍
മല്ലിയില അരിഞ്ഞത്‌: രണ്ടു ടേബിള്‍സ്‌പൂണ്‍
പുതിനയില അരിഞ്ഞത്‌: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍
എണ്ണ: വറുക്കാന്‍ ആവശ്യത്തിന്‌
ബിരിയാണി അരി: ഒരു കിലോഗ്രാം അഥവാ അഞ്ചു ഗ്‌ളാസ്‌
നെയ്യ്‌: 100 ഗ്രാം
ഓയില്‍: 100 ഗ്രാം
ബിരിയാണി കളര്‍: ഒരു നുള്ള്‌
ഏലയ്‌ക്കാപ്പൊടി: കാല്‍ ടീസ്‌പൂണ്‍
പുതിനയില, മല്ലിയില: ആവശ്യത്തിന്‌


തയ്യാറാക്കുന്ന വിധം


ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പുരട്ടി മീന്‍അധികം മൊരിയാതെ എണ്ണയില്‍ വറുത്തെടുക്കുക. അരിഞ്ഞ സവാള കുറച്ചു മാറ്റിവച്ചു ബാക്കി വഴറ്റുക. ചതച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്കു തക്കാളിയും ചേര്‍ത്തു വഴറ്റിയതിനുശേഷം കാല്‍കപ്പു വെള്ളം ചേര്‍ത്ത്‌ അഞ്ചുമിനിറ്റു വേവിച്ചു പകുതി ചെറുനാരങ്ങ, പകുതി ഗരംമസാലപ്പൊടി, മല്ലിയില, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ക്കുക. മീന്‍കഷണങ്ങള്‍ മസാലയുടെ മുകളില്‍ നിരത്തി മസാല ഒന്നു വറ്റുന്നതുവരെ തിളപ്പിക്കുക. മറ്റൊരു ബിരിയാണിച്ചെമ്പില്‍ നെയ്യും എണ്ണയും ചൂടാക്കുക. മാറ്റിവച്ച സവാള ബ്രൗണ്‍നിറത്തില്‍ വറുത്തെടുക്കുക. ഈ സവാളയിലേക്കു മല്ലിയില, ബാക്കി ഗരംമസാല, പുതിനയില എന്നിവ യോജിപ്പിക്കുക. ഇതിനെ 'ബിസ്‌ത' എന്നു പറയുന്നു. സവാള വറുത്തുകോരിയ നെയ്യിലേക്ക്‌ കഴുകിയ അരിചേര്‍ത്തു രണ്ടു മുന്നു മിനിട്ടുനേരം വറുക്കുക. ഇതിലേക്കു തിളച്ച വെള്ളം ഒഴിക്കുക. പൊതിനയില, ഏലയ്‌ക്കാപ്പൊടി, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ത്തു തീകുറച്ചു വെള്ളം വറ്റിച്ചെടുക്കുക.

ചോറു വെന്തതിനുശേഷം കുറച്ചു നെയ്യ്‌ ചേര്‍ത്തു നന്നായി ഇളക്കിയതിനുശേഷം മൂടിവയ്‌ക്കുക. മീന്‍മസാലയുടെ മുകളില്‍ ചോറിന്റെ പകുതി ഒരു ലെയറായി നിരത്തുക. ബാക്കിയുള്ള ചെറുനാരങ്ങാനീരില്‍ മഞ്ഞക്കളര്‍ കലക്കി ഇതിന്റെ മുകളില്‍ കുടയുക. ഇതിനു മുകളിലേക്കു സവാളക്കൂട്ടു വിതറി ചോറു പല ലെയറുകളായി നിരത്തുക. ഒരു കട്ടിയുള്ള അടപ്പുകൊണ്ടു പാത്രം മൂടി താഴെയും മുകളിലും ചിരട്ടക്കനലിട്ടു പതിനഞ്ചു മിനുട്ട്‌ ദം ചെയ്യുക.
[Read More...]


ഫിഷ്‌ മോളി / Fish Moly



ഫിഷ്‌ മോളി



ആവശ്യമുള്ള സാധനങ്ങള്‍

ദശക്കട്ടിയുള്ള മീന്‍ (കഷണങ്ങളാക്കിയത്‌)- 1 കിലോ
പച്ചമുളക്‌(രണ്ടായി കീറുക)- 6 എണ്ണം
സവാള വലുത്‌ (നീളത്തില്‍ അരിയുക)- 2 എണ്ണം
തേങ്ങ- (ചിരവിയത്‌)- 1 എണ്ണം
ചുവന്നുള്ളി(രണ്ടായി കീറിയത്‌)- 100ഗ്രാം
ഇഞ്ചി- 2 കഷണം
വെളുത്തുള്ളി- 10 അല്ലി
കറിവേപ്പില, മല്ലിയില(അരിഞ്ഞത്‌) - കുറച്ച്‌
എണ്ണ, ഉപ്പ്‌, കുരുമുളക്‌- പാകത്തിന്‌
പെരുഞ്ചീരകം, ഉലുവ, കുരുമുളക്‌- ഓരോ നുള്ള്‌ വീതം

തയ്യാറാക്കുന്ന വിധം

മീന്‍ കഷണങ്ങളില്‍ ഉപ്പും കുരുമുളകും അരച്ചു പുരട്ടി അരമണിക്കൂര്‍ വയ്‌ക്കുക. എണ്ണയില്‍ അധികം മൂപ്പിക്കാതെ വറുത്തെടുക്കുക. തേങ്ങ ചിരകിയതില്‍ പെരുഞ്ചീരകം, ഉലുവ, കുരുമുളക്‌, എന്നിവയിട്ട്‌ പാല്‍ പിഴിയുക. ഒന്നാം പാല്‍ (തലപ്പാല്‍) എടുത്ത്‌ വയ്‌ക്കുക. പിന്നീട്‌ പച്ചമുളക്‌, സവാള, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ എണ്ണയില്‍ വഴറ്റിയെടുക്കുക. രണ്ടാം പാല്‍ അതിലേക്ക്‌ ഒഴിക്കുക. തിളച്ചു വരുമ്പോള്‍ മീന്‍ അതില്‍ പെറുക്കിയിടുക. അത്‌ ചെറിയ തീയില്‍ തിളച്ചുവരുമ്പോള്‍ തലപ്പാല്‍ ചേര്‍ത്ത്‌ വാങ്ങി മല്ലിയില, കറിവേപ്പില എന്നിവ വിതറി ചൂടോടുകൂടി വിളമ്പാം.


[Read More...]


മിക്‌സഡ്‌ ഫ്രൈഡ്‌റൈസ്‌



മിക്‌സഡ്‌ ഫ്രൈഡ്‌റൈസ്‌



ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി - രണ്ട്‌ കപ്പ്‌
ശുദ്ധിചെയ്‌ത കടലയെണ്ണ - നാല്‌ ടേബിള്‍സ്‌പൂണ്‍
സ്‌പ്രിങ്‌ ഒനിയന്‍ (കനംകുറച്ച്‌ നേരിയതായി വട്ടത്തില്‍ അരിഞ്ഞത്‌) - അരകപ്പ്‌
കാരറ്റ്‌ (കൊത്തിയരിഞ്ഞത്‌) - കാല്‍ കപ്പ്‌
ബീന്‍സ്‌ (കനംകുറച്ച്‌ അരിഞ്ഞത്‌) -കാല്‍കപ്പ്‌
കോഴി (വേവിച്ച്‌ പിച്ചിക്കീറിയത്‌) - കാല്‍കപ്പ്‌
ചെമ്മീന്‍ (വേവിച്ച്‌ അരിഞ്ഞത്‌) - കാല്‍കപ്പ്‌
മാട്ടിറച്ചി (വേവിച്ച്‌ അരിഞ്ഞത്‌) - കാല്‍കപ്പ്‌
പോര്‍ക്ക്‌ (വേവിച്ച്‌ അരിഞ്ഞത്‌) - കാല്‍കപ്പ്‌
അജിനോമോട്ടോ - ഒരു നുള്ള്‌
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
സ്‌പ്രിങ്‌ ഒനിയന്റെ മുകള്‍ഭാഗം (നേരിയതായി അരിഞ്ഞത്‌) - മുക്കാല്‍ കപ്പ്‌
സോയാസോസ്‌ - 3 ടേബിള്‍സ്‌പൂണ്‍
മുട്ട - ഒരെണ്ണം

തയാറാക്കുന്ന വിധം


അരി കഴുകി പത്തു മിനിറ്റ്‌ വെള്ളത്തില്‍ കുതിരാന്‍ വയ്‌ക്കുക. വെള്ളം നന്നായി തിളച്ച്‌ കഴിയുമ്പോള്‍ അരി ഇട്ടതിനുശേഷം കുറച്ച്‌ ഉപ്പ്‌ ചേര്‍ക്കുക. വേവ്‌ ഒട്ടും കൂടിപ്പോകാതെ വാങ്ങി വെള്ളം ഊറ്റുക. തണുത്ത വെള്ളമൊഴിച്ച്‌ ഒന്നുകൂടെ ഊറ്റുകയാണെങ്കില്‍ ചോറ്‌ ഒട്ടിപ്പിടിക്കുകയില്ല. ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത്‌ മുട്ട അടിക്കുക.

ഒരു ടേബിള്‍സ്‌പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ മുട്ട ഒഴിച്ച്‌ ചിക്കിപ്പൊരിച്ച്‌ എടുക്കുക. സ്‌പ്രിങ്‌ ഒനിയന്‍, കാരറ്റ്‌, ബീന്‍സ്‌, അജിനോമോട്ടോ എന്നിവ ചേര്‍ക്കുക. നല്ല തീയില്‍ ഒരു മിനിറ്റ്‌ ഇളക്കുക. പിന്നീട്‌ കോഴി വേവിച്ചത്‌, ചെമ്മീന്‍ വേവിച്ച്‌ അരിഞ്ഞത്‌, മാട്ടിറച്ചി വേവിച്ച്‌ അരിഞ്ഞത്‌, പോര്‍ക്ക്‌ വേവിച്ച്‌ അരിഞ്ഞത്‌ എന്നീ ചേരുവകള്‍ ചേര്‍ക്കുക.

കുരുമുളകുപൊടിയും, ഉപ്പും, സ്‌പ്രിങ്‌ ഒനിയന്റെ മുകള്‍ഭാഗം അരിഞ്ഞു വച്ചിരിക്കുന്നതും ചേര്‍ക്കുക. ഒരു മിനിറ്റ്‌ തീയില്‍ ഇത്‌ ചേര്‍ത്തിളക്കുക. അരി വേവിച്ചുവച്ചിരിക്കുന്നതും സോയാസോസും ചേര്‍ത്ത്‌ മൂന്നുമിനിറ്റ്‌ നല്ല തീയില്‍ ഇളക്കുക. തയാറാക്കിവച്ചിരിക്കുന്ന മുട്ടയും ചേര്‍ത്ത്‌ ഇളക്കി ചൂടോടെ ഉപയോഗിക്കുക.


[Read More...]


വാട്ടര്‍മെലണ്‍ ഡിലൈറ്റ്‌




വാട്ടര്‍മെലണ്‍ ഡിലൈറ്റ്‌



ആവശ്യമുള്ള സാധനങ്ങള്‍

തണ്ണിമത്തന്‍ - ഒന്ന്‌
ആപ്പിള്‍, പൈനാപ്പിള്‍, മാമ്പഴം (കഷണങ്ങളാക്കിയത്‌)- ഒന്നര കപ്പ്‌
കറുത്ത മുന്തിരി - കാല്‍ കപ്പ്‌
വാനില ഐസ്‌ക്രീം - ഒരു കപ്പ്‌
സ്‌ട്രോബറി ഐസ്‌ക്രീം - മൂന്നു കപ്പ്‌
പഞ്ചസാര - രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്ന വിധം


തണ്ണിമത്തന്‍ ഒരു ഭാഗം വലിപ്പം കൂട്ടി രണ്ടായി മുറിക്കുക. ഈ ഭാഗത്തിന്റെ അകത്തെ കാമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരി മാറ്റുക. ഈ കാമ്പും മറുഭാഗത്തെ കാമ്പും കുരു നീക്കി പഞ്ചസാര ചേര്‍ത്ത്‌ ഫ്രീസറില്‍ വച്ച്‌ തണുപ്പിക്കുക.

പഴങ്ങള്‍, കറുത്ത മുന്തിരി എന്നിവയും തണ്ണിമത്തനൊപ്പം ചേര്‍ത്തിളക്കുക. കാമ്പു നീക്കിയ തണ്ണിമത്തിന്റെ വലിയ ഭാഗത്തിനുള്ളില്‍ ഈ ചേരുവയും ഐസ്‌ക്രീമും ഒന്നിടവിട്ട്‌ നിറച്ച്‌ ഇളക്കി വിളമ്പാം.


[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs