ഫിഷ്‌ ബിരിയാണി



ഫിഷ്‌ ബിരിയാണി





ആവശ്യമായ സാധങ്ങള്‍


1. വട്ടത്തില്‍ സ്വല്‍പ്പം കട്ടിയില്‍
മുറിച്ചെടുത്ത മീന്‍ കഷ്ണങ്ങള്‍ : പത്ത് കഷ്ണം
2. ബിരിയാണി അരി : 4 ഗ്ലാസ്‌
3. മുളകുപൊടി : 2 ടീ സ്പൂണ്‍
4. മഞ്ഞള്‍ പൊടി : അര ടീ സ്പൂണ്‍
5. ഇഞ്ചി : ഒരു വലിയ കഷ്ണം
6. വെളുത്തുള്ളി : ഒരു തുടം
7. പച്ച മുളക് : 6 എണ്ണം
8. സവാള (വലുത്) : 5 എണ്ണം
9. തക്കാളി (വലുത്) : 4 എണ്ണം
10. ചെറു നാരങ്ങ : 1 എണ്ണം
11. ഗരം മസാല : 2 ടീ സ്പൂണ്‍
12. ബിരിയാണി മസാല : ഒരു സ്പൂണ്‍
13. നെയ്യ് : 50 ഗ്രാം
14. അണ്ടിപരിപ്പ് : 25 ഗ്രാം
15. കിസ്മിസ് : 25 ഗ്രാം
16. ഏലക്ക : 6 എണ്ണം
17. പട്ട : അര വിരല്‍ നീളം
18. ഗ്രാമ്പു : 10 എണ്ണം
19. ഉപ്പു : പാകത്തിന്
20. മല്ലിയില
21. പുതിനയില


ഉണ്ടാക്കുന്ന വിധം.


മീന്‍ കഷ്ണങ്ങളില്‍ രണ്ടു സ്പൂണ്‍ മുളകുപൊടി അര സ്പൂണ്‍ മഞ്ഞള്‍ പൊടി പാകത്തിന് ഉപ്പു ഇവ പുരട്ടി മാറ്റി വെക്കുക.
ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ഇവ ചെറിയ ജാറില്‍ അരച്ചെടുക്കുക

ബിരിയാണി ചോറ് തയ്യാറാക്കാന്‍

അരി അളന്നെടുത്തു കഴുകി ഉലര്‍ത്തി വെക്കുക. ചോറ് തയ്യാറാക്കെണ്ടുന്ന പാത്രത്തില്‍ കുറച്ചു നെയ്യൊഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക ഇവ വഴറ്റുക. മൂത്ത് കഴിഞ്ഞാല്‍ ഒരു പിടി സവാളയും കൂടെ ഒന്നര സ്പൂണ്‍ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് പേസ്റ്റും ചേര്‍ത്ത് വഴറ്റി ഒരു ചെറിയ നുള്ള് മഞ്ഞള്‍ പൊടി കൂടെ ഇട്ടു വഴറ്റുക. ഇതിലേക്ക് എട്ടു ഗ്ലാസ് വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തില്‍ അരിയിട്ട് വേവിക്കുക. വെള്ളം വറ്റി അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. വെള്ളം വറ്റി തുടങ്ങുമ്പോള്‍ തീ ഓഫ്‌ ചെയ്തു. അടച്ചു വെക്കുക..

മസാല പുരട്ടി വെച്ചിരിക്കുന്ന മീന്‍ അര മണിക്കൂറിനു ശേഷം എണ്ണയില്‍ വറുത്തെടുക്കുക.

മസാല ഉണ്ടാക്കാന്‍...

ഒരു അടി കട്ടിയുള്ള പാനില്‍ മീന്‍ വരുത്താ അതെ എണ്ണയില്‍ സവാള അരിഞ്ഞത് ഇട്ടു ബ്രൌണ്‍ നിറം ആകുന്നതുവരെ വഴറ്റുക. അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് അരപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക. പച്ചമണം പോയി എന്നാ തെളിയുമ്പോള്‍ തക്കാളി ചേര്‍ത്ത് കുറച്ചു ഉപ്പും ചേര്‍ത്ത് ഉടച്ചുകൊടുക്കുക. നന്നായി വഴന്നു വരുമ്പോള്‍ രണ്ടു സ്പൂണ്‍ ഗരം മസാല, ഒരു സ്പൂണ്‍ ബിരിയാണി മസാല ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. തീ കുറച്ചു വെച്ച് വേണം മസാലകള്‍ ചേര്‍ക്കാന്‍....നാരങ്ങ മുറിച്ചു നീരെടുത്ത് ഇതില്‍ ചേര്‍ക്കുക. വറുത്തു മാറ്റി വെച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് പൊടിഞ്ഞു പോകാതെ പതിയെ ഇളക്കി വേവിക്കുക. നന്നായി ആവി കേറിയാല്‍ സ്റ്റവ്വ് ഓഫ്‌ ചെയ്യുക. മസാല റെഡി...

അലങ്കരിക്കാന്‍

ഫ്രൈ പാനില്‍ ബാക്കി നെയ്യൊഴിച്ച് അണ്ടി പരിപ്പ് മുന്തിരി ഇവ വറുത്തു മാറ്റി വെക്കുക. ബാക്കി നെയ്യില്‍ ഒരു വലിയ ഉള്ളി അറിഞ്ഞത് ക്രിസ്പ്പി ആയി മൂപ്പിചെടുക്കുക. പുതിന മല്ലി ഇവ അറിഞ്ഞു വെകുക.

മിക്സ് ചെയ്യുന്ന വിധം.

ഒരു വായ്‌ വട്ടമുള്ള പാത്രത്തില്‍ കുറച്ചു ചോറ് നിരത്തി മുകളില്‍ തയാറാക്കി വെച്ചിരിക്കുന്ന മസാല നിരത്തുക...ഉള്ളി മൂപ്പിച്ച ബാക്കി നെയ്യ് മുകളില്‍ ഒഴിച്ചുകൊടുക്കുക. വീണ്ടും വിവിധ പാളികള്‍ ആയി ഇങ്ങനെ തുടരുക. അരിഞ്ഞു വെച്ചിരിക്കുന്ന മല്ലി പുതിന ഇലകള്‍ ഈ പാളികള്‍ക്കിടയില്‍ ഓരോ ഘട്ടത്തിലും വിതറണം. മുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറി കുറച്ചു മല്ലി പുതിന ഇലകളും വറുത്തു വെച്ചിരിക്കുന്ന സവാളയും വിതറി കുറച്ചു സമയം മൂടി വെക്കുക... ദം ചെയ്യാന്‍ സൗകര്യം ഉണ്ടെങ്കില്‍ നന്ന്.

പത്ത് പതിനൊന്നു പന്ത്രണ്ടു പതിമൂന്നു മിനിട്ടുകള്‍ക്ക് ശേഷം കുഴിയുള്ള ചെറിയ പാത്രത്തില്‍ ചോറു, ഫിഷ്മസാല ഇവ എല്ലാം കുറച്ചു കുറച്ചു വെട്ടി എടുത്തു നിറച്ചു പ്ലേറ്റില്‍ അതെ ആകൃതിയില്‍ കുത്തി ചൂടോടെ കഴിക്കാം....

[Read More...]


Lime Rice




Lime Rice

Ingredients

2 cups rice
4 tsp ghee
Salt to taste
½ tsp sugar
6 tsp lime juice
6 tsp gingelly oil
½ tsp mustard seeds
4 tsp Bengal gram
3 dry red chillies, halved
½ tsp turmeric powder
1 tsp green chillies, chopped

For the garnish

½ cup onion, finely sliced
4 tsp raisins
½ cup potato, julienned
¼ cup refined vegetable oil
A few coriander leaves

Preparation

Cook the rice. Stir in the ghee, salt, sugar and lime juice.
Heat the gingelly oil and splutter mustard seeds.
Add Bengal gram, red chillies, turmeric powder and green chillies.
Add this to the rice and mix well.
Garnish with sliced onion, raisins and potato juliennes fried well in ¼ cup oil.
Sprinkle coriander leaves before serving.
[Read More...]


ഏത്തക്ക എരിശ്ശേരി



ഏത്തക്ക എരിശ്ശേരി

ചേരുവകൾ

ഏത്തയ്ക്ക:ആവശ്യത്തിന് 
തേങ്ങ: 2 കപ്പ്
വെളുത്തുള്ളി: 5 അല്ലി
മുളകുപൊടി: 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 2 ടീസ്പൂൺ
കുരുമുളക് പൊടി: ¼ ടീസ്പൂൺ
വറ്റൽ‌മുളക് : 2 എണ്ണം
കടുക്: ½ ടീസ്പൂൺ
ജീരകം: ½ ടീസ്പൂൺ
കറിവേപ്പില: ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
വെളിച്ചെണ്ണ: 2 ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

കഷണങ്ങളാക്കിയ ഏത്തയ്ക്ക അല്പം മഞ്ഞൾപ്പൊടി ചേർത്ത് വേവിയ്ക്കുക തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ജീരകം, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി അരയ്ക്കുക്ക. (അരപ്പ് അമ്മിക്കല്ലിൽ ആണെങ്കിൽ സ്വാദ് അപാരമാവും.)

അരച്ച മിശ്രിതവും ഉപ്പും കറിവേപ്പിലയും വേവിച്ചുവച്ചിരിക്കുന്ന ചേരുവകളിലേക്കിട്ട് നന്നായി ഇളക്കുക. വെളിച്ചെണ്ണയിൽ കടുക് വറുത്ത് വറ്റൽ മുളകും കൂട്ടി കറിയിലേക്ക് ഒഴിക്കുക. വെള്ളം കൂടിപ്പോവാതെ നോക്കണം. ആവശ്യത്തിന് തിളച്ചുകഴിഞ്ഞ വാങ്ങി വയ്ക്കുക.

[Read More...]


ജീര റൈസ്



ജീര റൈസ്

ആവശ്യമായ ചേരുവകള്‍



1. ബസ്മതി അരി വേവിച്ച ചോറ് രണ്ടു കപ്പ് 
2. നെയ്യ് രണ്ടു ചെറിയ സ്പൂൺ 
3. ജീരകം ഒരു ചെറിയ സ്പൂൺ 
4. മല്ലിയില അരിഞ്ഞത് അലങ്കരിക്കാൻ 


പാകം ചെയ്യുന്ന വിധം 

∙ പാനിൽ നെയ്യ് ചൂടാക്കി ജീരകം പൊട്ടിക്കുക 
∙ ഇതു ചൂടോടെ ചോറിൽ ഒഴിച്ചിളക്കി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.

[Read More...]


ഓട്‌സ് ദോശ



ഓട്‌സ് ദോശ



ആവശ്യമായ ചേരുവകള്‍


1 ഓട്‌സ്- 1 കപ്പ്
2 അരിപ്പൊടി- കാല്‍കപ്പ്
3 റവ- കാല്‍കപ്പ്
4 തൈര്- അര കപ്പ്
5 കുരുമുളക് പൊടി- 1 ടീസ്പൂണ്‍
6 ഉപ്പ്- ആവശ്യത്തിന്
7 എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം


എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിനു വെള്ളമൊഴിച്ചു നല്ലതുപോലെ ഇളക്കി 15 മിനിറ്റ് മാറ്റിവയ്ക്കണം. അപ്പോള്‍ ഓട്‌സ് കുതിര്‍ന്നു മയമുള്ളതാകും. ഒരു പാന്‍ ചൂടാക്കുക. ഇതില്‍ അല്‍പം നല്ലെണ്ണയോ നെയ്യോ പുരട്ടാം. ഓട്‌സ് മാവ് എടുത്ത് പാനില്‍ ഒഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം എണ്ണ തൂവിക്കൊടുക്കാം. ഒരു വശം വെന്തുകഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തുകഴിഞ്ഞാല്‍ ചട്‌നി കൂട്ടി ചൂടോടെ കഴിക്കാം.


[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs