ഗ്രീന്‍ ഫിഷ്‌ ഫ്രൈ




ഗ്രീന്‍ ഫിഷ്‌ ഫ്രൈ




ആവശ്യമുള്ള സാധനങ്ങള്‍

നെന്മീന്‍/ദശക്കട്ടിയുള്ളമീന്‍ വലിയ കഷണങ്ങളാക്കി കനം കുറച്ച്‌ മുറിച്ചത്‌ - അരക്കിലോ
മല്ലിയില- നാല്‌ തണ്ട്‌
പുതിനയില- ഒരു പിടി
പച്ചമുളക്‌- ആറെണ്ണം
കറിവേപ്പില- രണ്ട്‌ തണ്ട്‌
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- അഞ്ച്‌ അല്ലി
ജീരകം പൊടിച്ചത്‌- രണ്ടു ടീസ്‌പൂണ്‍
റൊട്ടിപ്പൊടി- ഒരു കപ്പ്‌
മുട്ട- രണ്ടെണ്ണം
ഉപ്പ്‌- പാകത്തിന്‌
എണ്ണ- വറുക്കാന്‍ ആവശ്യത്തിന്‌

തയാറാക്കുന്ന വിധം


മീന്‍ ചെറിയ കഷണങ്ങളാക്കിയശേഷം കഴുകി വൃത്തിയാക്കുക. മല്ലിയില, പുതിനയില, പച്ചമുളക്‌, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, ജീരകം പൊടിച്ചത്‌ എന്നീ ചേരുവകള്‍ മിക്‌സിയില്‍ അരയ്‌ക്കുക. ഇതില്‍ മീന്‍ ചേര്‍ത്ത്‌ വേവിക്കുക.

ഗ്രേവി പുരണ്ടിരിക്കുന്ന ഓരോ കഷണങ്ങള്‍ വീതമെടുത്ത്‌ അടിച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയിലുരുട്ടി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.


[Read More...]


ബേസന്‍ ചപ്പാത്തി




ബേസന്‍ ചപ്പാത്തി



ആവശ്യമുള്ള സാധനങ്ങള്‍

കടലമാവ്‌ - ഒരു കപ്പ്‌
ഗോതമ്പുപൊടി - ഒരു കപ്പ്‌
മുരിങ്ങയില - ഒരു കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

കടലമാവ്‌, ഗോതമ്പുപൊടി, മുരിങ്ങയില എന്നിവ പാകത്തിന്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ ചപ്പാത്തിക്ക്‌ കുഴയ്‌ക്കുന്നതുപോലെ കുഴയ്‌ക്കുക. പിന്നീട്‌ പരത്തി എണ്ണയില്ലാതെ ചുട്ടെടുക്കുക.

[Read More...]


ചീസ്‌ ഗോപി




ചീസ്‌ ഗോപി



ആവശ്യമുള്ള സാധനങ്ങള്‍


കോളിഫ്‌ളവര്‍ (വലുത്‌) - ഒന്ന്‌
ഗ്രീന്‍പീസ്‌ വേവിച്ചത്‌ - അരക്കപ്പ്‌
പാല്‍ - അരക്കപ്പ്‌
ചീസ്‌ (ഗ്രേറ്റ്‌ ചെയ്‌തത്‌) - ഒരു ക്യൂബ്‌
എണ്ണ - വറുക്കാന്‍
കറുവയില - ഒന്ന്‌
പെരുംജീരകം - അരടീസ്‌പൂണ്‍
ഗരംമസാല - അരടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
സവാള (വലുതായി മുറിച്ചത്‌) - മൂന്ന്‌
ഇഞ്ചി (ചെറുത്‌) - ഒന്ന്‌
വറ്റല്‍മുളക്‌ -ഏഴെണ്ണം
കശുവണ്ടി - പത്ത്‌
കശകശ (പാലില്‍ കുതിര്‍ത്തത്‌) - ഒരു ടേബിള്‍സ്‌പൂണ്‍
പാല്‍ - കാല്‍ക്കപ്പ്‌
തൈര്‌ - കാല്‍ക്കപ്പ്‌


തയാറാക്കുന്ന വിധം


കോളിഫ്‌ളവര്‍ ഇതള്‍ അടര്‍ത്തി ചൂടുവെള്ളത്തിലിട്ട്‌ കഴുകി വെള്ളം തോരാന്‍ വയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ കറുവയില, പെരുംജീരകം, ഗരംമസാല എന്നിവയും സവാള, ഇഞ്ചി, വറ്റല്‍മുളക്‌ എന്നിവ അരച്ച പേസ്‌റ്റും ചേര്‍ത്തിളക്കുക. ഇതില്‍ കോളിഫ്‌ളവറും അല്‍പ്പം വെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌ വേവിക്കുക.

വെന്തശേഷം ഗ്രീന്‍പീസ്‌ ചേര്‍ത്തിളക്കുക. ശേഷം തൈര്‌ ചേര്‍ക്കുക. കശുവണ്ടി, കശകശ ചേര്‍ത്തരച്ച മിശ്രിതം, പാല്‍, വെള്ളം എന്നിവയോടൊപ്പം ചേര്‍ത്തിളക്കുക. ചെറുതീയില്‍ വച്ചശേഷം വാങ്ങാം. മുകളിലായി ഗ്രേറ്റ്‌ ചെയ്‌ത ചീസ്‌ വിതറി വിളമ്പാം.







[Read More...]


The Mushroom Egg Toast



The Mushroom Egg Toast


Ingredients

¼ cup extra virgin olive oil
10 ounce sliced mushrooms
4 slices sourdough toast
4 fried eggs
4 tbsp. chopped parsley
Mushroom seasoning: a pinch of cinnamon, turmeric, cumin and a couple of cloves

Directions



In large skillet, heat the oil over medium-high
Add mushrooms and cook until tender and browned (approx. 8min) and season them
Divide among toast slices
Top each with an egg and sprinkle with 1 tbsp. chopped parsley




[Read More...]


മട്ടന്‍ ബ്രെയിന്‍ ഫ്രൈ




മട്ടന്‍ ബ്രെയിന്‍ ഫ്രൈ






ആവശ്യമായ ചേരുവകള്‍



1 മട്ടന്‍ ബ്രെയിന്‍- 1 (ആടിന്റേത്)
2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
3 വെളുത്തുള്ളി-4-5 അല്ലി
4 ഇഞ്ചി- ഒരു വലിയ കഷ്ണം
5 ഉള്ളി- 10 എണ്ണം
6 പച്ചമുളക്- 4 എണ്ണം
7 എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
8 ഗരം മസാല- ഒരു ടീസ്പൂണ്‍
8 മീറ്റ് മസാല- മൂന്നു ടീസ്പൂണ്‍
9 കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
10 ഉപ്പ്- ആവശ്യത്തിന്



തയാറാക്കുന്ന വിധം



മട്ടന്‍ ബ്രെയിന്‍ ചെറുതായി അരിഞ്ഞെടുത്തു വൃത്തിയായി കഴുകി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുക്കുന്നു. വെളുത്തുള്ളി, ഇഞ്ചി, ഉള്ളി. പച്ചമുളക് എന്നിവ എണ്ണയില്‍ വഴറ്റി അതിലേക്കു പൊരിച്ചുവച്ചിരിക്കുന്ന ബ്രെയിന്‍ മിക്‌സ് ചെയ്ത് വീണ്ടും എണ്ണയില്‍ വഴറ്റുക. അതിനുശേഷം ഗരം മസാല, മീറ്റ് മസാല, കുരുമുളകു പൊടി എന്നിവ ചേര്‍ത്തു വഴറ്റി എടുക്കുക.
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs