വെണ്ടയ്ക്കാ മസാല



വെണ്ടയ്ക്കാ മസാല


ചേരുവകള്‍

വെണ്ടയ്ക്ക ഒരിഞ്ചു നീളത്തില്‍ നുറുക്കിയത് – അര കിലോ
സവാള – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്
തക്കാളി – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 5-6 അല്ലി ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
മുളകു പൊടി – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വെജിടബില്‍/എഗ്ഗ്/മീറ്റ്‌ മസാല – ഒരു ടീസ്പൂണ്‍ (ഉണ്ടെങ്കില്‍ / വേണമെങ്കില്‍ മാത്രം)
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


ഒരു നോണ്‍ സ്റ്റിക് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വഴന്നു കഴിയുമ്പോള്‍ പൊടികളും മസാലയും ചേര്‍ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക. മുറിച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്കാ ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി, (കുഴയരുത്) മൂടി വച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെന്തു കഴിയുമ്പോള്‍ മൂടി മാറ്റി തുറന്നു വച്ച്, ചെറുതീയില്‍ 5 മിനുറ്റ് കൂടി വഴറ്റി എടുക്കുക. ചപ്പാത്തിക്കും ചോറിനും നല്ലതാണ്.


[Read More...]


ഉണക്ക അയലയും ചേമ്പും തേങ്ങാ അരച്ചുകറി



ഉണക്ക അയലയും ചേമ്പും തേങ്ങാ അരച്ചുകറി



ആവശ്യമുള്ള സാധനങ്ങള്‍

ഉണക്ക അയല വൃത്തിയാക്കിയത്‌- 10 എണ്ണം
വെള്ളം- 1 1/2 കപ്പ്‌
ചെറിയ ചേമ്പ്‌ - കാല്‍ കിലോ (നാലായി മുറിച്ചത്‌)
ഉപ്പ്‌ - പാകത്തിന്‌
പച്ചമുളക്‌ കീറിയത്‌ - 4 എണ്ണം
കുടംപുളി രണ്ടായി കീറിയത്‌ - 6 കഷണം
തേങ്ങ - 1 1/2 കപ്പ്‌
മഞ്ഞള്‍പ്പൊടി - 1 ടീസ്‌പൂണ്‍
വെളുത്തുള്ളി - 4 അല്ലി
ചുവന്നുള്ളി - 2 അല്ലി
കടുക്‌- ഒരു ടീസ്‌പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍സ്‌പൂണ്‍
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത്‌ - 1 ടീസ്‌പൂണ്‍
കറിവേപ്പില - രണ്ട്‌ തണ്ട്‌

തയാറാക്കുന്നവിധം

ഉണക്ക അയല വൃത്തിയാക്കിയ ശേഷം പത്തുമിനിറ്റ്‌ വെള്ളത്തലിടുക. ചേമ്പ്‌, ഉണക്ക അയലമുറിച്ചത്‌ , കുടംപുളി, പച്ചമുളക്‌ കീറിയത്‌, പാകത്തിന്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ അടുപ്പില്‍വച്ച്‌ വേവിക്കുക. തേങ്ങ, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ചുവന്നുള്ളി ഇവ ഒരുമിച്ച്‌ നല്ല മയത്തില്‍ അരയ്‌ക്കുക. ഉണക്കഅയലയും ചേമ്പും പാകത്തിന്‌ വെന്തു കഴിയുമ്പോള്‍ അരപ്പുചേര്‍ത്ത്‌ മീന്‍ പൊടിഞ്ഞുപോവാതെ സാവധാനം ഇളക്കുക. ആവശ്യമെങ്കില്‍ മാത്രം ഉപ്പു ചേര്‍ക്കുക. ചാറിന്‌ നീട്ടം വേണമെങ്കില്‍ അല്‌പ, വെള്ളം കൂടി ഒഴിച്ച്‌ ഇളക്കി ചൂടാക്കുക. അരപ്പു തിളയ്‌ക്കുന്നതിന്‌ തൊട്ടുമുമ്പ്‌ അടുപ്പില്‍നിന്നു വാങ്ങിവയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട്‌ പൊട്ടിക്കുക. ചുവന്നുള്ളി ചേര്‍ത്ത്‌ മൂപ്പിച്ചശേഷം കറിവേപ്പിലയുംഇട്ട്‌ മൂപ്പിക്കുക. ഇത്‌ ഉണക്കഅയലക്കറിയില്‍ ഒഴിച്ച്‌ ചെറുതായി ഇളക്കിവയ്‌ക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം.

(റ്റോഷ്‌മ ബിജു വര്‍ഗീസ്‌  via:mangalam)
[Read More...]


കൂണ്‍ തോരന്‍



കൂണ്‍ തോരന്‍


ചേരുവകള്‍

കൂണ്‍  - അര കിലോ
തേങ്ങാ – ഒരു മുറി
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കാന്താരി മുളക് – 12 എണ്ണം അല്ലെങ്കില്‍ പച്ചമുളക് 4-5 എണ്ണം
ചെറിയ ഉള്ളി – 6 എണ്ണം
വെളുത്തുള്ളി – 3 അല്ലി
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൂണ്‍ മണ്ണ് കളഞ്ഞു നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി ഒരു ചട്ടിയില്‍ ചെറുതീയില്‍ വേവിക്കുക. വെള്ളം ചേര്‍ക്കരുത്. തേങ്ങാ, കാന്താരി മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ഒതുക്കി എടുക്കുക. ഇത് വെന്ത കൂണിലേക്ക് ചേര്‍ത്ത് ഇളക്കി വെള്ളം വറ്റുന്നത് വരെ ചെറുതീയില്‍ വേവിച്ച്‌ എടുക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ വാങ്ങുക. കൂണ്‍ തോരന്‍ തയ്യാര്‍.

[Read More...]


Liver Cleanse Juice (Beetroot Juice)




Here are a few health benefits of the wonder juice:

• A cup of beetroot juice helps reduce blood pressure level.

• Drinking a glass of beetroot juice daily actually aids blood flow to the brain and halts age-related ailments like dementia.

• It is an amazing antioxidant and helps prevent the formation of cancerous tumours.

• Beetroot juice detoxifies liver and also cures diseases related to digestive system.

• It is a very good source of folic acid and hence helps in providing protection against birth defects.

If you're unfamiliar with drinking beetroot juice, start with a small amount as it can be rather potent and might cause reactions for some individuals
[Read More...]


കര്‍ക്കിടകത്തിലെ ഒൗഷധ കഞ്ഞി



കര്‍ക്കിടകത്തിലെ ഒൗഷധ കഞ്ഞി


ഒൗഷധ കഞ്ഞി തയാറാക്കുന്ന രണ്ട് രീതികള്‍:-
1. ചേരുവകള്‍:
  • കഷായ മരുന്ന് - 2 ടേബ്ള്‍ സ്പൂണ്‍
  • പൊടിമരുന്ന് - 1 ടേബ്ള്‍ സ്പൂണ്‍
  • നവരയരി (തവിട് കളയാത്തത്)-100 ഗ്രാം
  • ഉലുവ - 1 ടീസ് സ്പൂണ്‍ (5 ഗ്രാം)
  • ആശാളി -1 ടീസ് സ്പൂണ്‍ (5 ഗ്രാം)
  • തേങ്ങാപാല്‍ - 2 ചെറിയ കപ്പ്
  • നറുനെയ്യ് - 1 ടീസ്പൂണ്‍
  • ചുവന്നുള്ളി - രണ്ട് കക്ഷണം (അരിഞ്ഞത്)
  • വെള്ളം - 1.5 ലിറ്റര്‍
പാകം ചെയ്യേണ്ടവിധം:
മണ്‍കലത്തില്‍ വെള്ളമൊഴിച്ച് കഷായമരുന്നും ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക. തിളപ്പിച്ച വെള്ളത്തിന്‍െറ തെളി ഊറ്റിയെടുത്ത് (അരിച്ചെടുത്ത്) അതില്‍ 100 ഗ്രാം (10 ടേബ്ള്‍ സ്പൂണ്‍) നവരയരിയും ഒപ്പം ഉലുവയും ആശാളിയും ചേര്‍ത്ത് അടച്ചുവെച്ച് നന്നായി വേവിക്കുക. ശേഷം പൊടി മരുന്നും തേങ്ങാപ്പാലും ചേര്‍ത്ത് കഞ്ഞി നന്നായി വേവിച്ച് പാകമാവുമ്പോള്‍ ഇറക്കിവെച്ച് 10 മിനിറ്റ് തണുപ്പിക്കുക. നാലു പേര്‍ക്ക് കഴിക്കാനുള്ള ഒൗഷധ കഞ്ഞി റെഡിയായി.
(ശരീരത്തില്‍ കൊളസ്ട്രോളിന്‍െറ അളവ് കൂടുതല്‍ ഉള്ളവര്‍ നറുനെയ്യ് ഒഴിവാക്കി വെളിച്ചെണ്ണ ഉപയോഗിക്കുക. മഴക്കാലത്ത് ദിവസം രണ്ട് നേരമോ കര്‍ക്കിടക മാസം മുഴുവനോ കഞ്ഞി കഴിക്കുന്നത് നല്ലതാണ്.)
2. ചേരുവകള്‍:
  • നവരയരി - അര കപ്പ്
  • പച്ചമരുന്ന് ചൂര്‍ണം - 1.5 ടീസ്പൂണ്‍
  • ഉലുവ - അര ടേബ്ള്‍ സ്പൂണ്‍
  • ആശാളി - അര ടേബ്ള്‍ സ്പൂണ്‍
  • പൊടിമരുന്ന് - 1 ടീസ്പൂണ്‍
  • തേങ്ങാ - അര കപ്പ് (വെള്ളം ചേര്‍ത്ത് നന്നായി അരച്ചത്)
  • ഉപ്പ് ആവശ്യത്തിന്
  • വെള്ളം - 1 ലിറ്റര്‍
പാകം ചെയ്യേണ്ടവിധം:
ഒരു ലിറ്റര്‍ വെള്ളത്തില്‍ പച്ചമരുന്ന് ചൂര്‍ണം നന്നായി തിളപ്പിച്ച് അരിച്ചെടുക്കുക. പ്രഷര്‍ കുക്കറില്‍ അരിച്ചെടുത്ത വെള്ളവും നവരയരിയും ഉലുവയും ആശാളിയും ചേര്‍ത്ത് രണ്ട് വിസില്‍ കേള്‍ക്കുന്നതുവരെ വേവിക്കുക. കുക്കറിലെ വായു/എയര്‍ പൂര്‍ണമായി പോകുന്നതിന് അല്‍പ സമയം തീ അണച്ചുവെക്കുക. ശേഷം രണ്ട് തവണ കൂടി ഇത് ആവര്‍ത്തിക്കുക. തുടര്‍ന്ന് അരച്ച തേങ്ങയും പൊടിമരുന്നും അല്‍പം ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.
(ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഞ്ഞിയില്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്. ശര്‍ക്കര ചേര്‍ത്താല്‍ പ്രഭാത ഭക്ഷണമായും ഒൗഷധ കഞ്ഞി ഉപയോഗിക്കാം. അത്താഴത്തിന് പകരമായി ഒന്നോ രണ്ടോ ആഴ്ച മരുന്നുകഞ്ഞി സേവിക്കുക. ഈ കാലയളവില്‍ മത്സ്യ, മാംസാഹരങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.)
തയാറാക്കിയത്: പി.എ.എം റസിലി

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs