ചേരുവകൾ
- കാപ്സിക്കം - 3 എണ്ണം
- മുട്ട - 3 എണ്ണം
- പച്ചമുളക് - 2 എണ്ണം ( എരിവ് അനുസരിച്ച് എടുക്കുക )
- കുരുമുളക് പൊടി
- കറിവേപ്പില
- ഉള്ളി - 1 എണ്ണം ചെറുതായി അരിഞ്ഞത്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കാപ്‌സിക്കം നന്നായി കഴുകി മുകൾഭാഗം ഒരു അടപ്പു പോലെ മുറിച്ച് എടുക്കുക . അതിനുശേഷം ഉള്ളിൽ ഉള്ള അരി കളയുക. ഇത് നിവർത്തി വെച്ച് ഇതിലേക്ക് ഒരു മുട്ടയും ഒരു സ്പൂൺ ഉള്ളി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി മുറിച്ചു വെച്ച മുകൾഭാഗം തിരിച്ച് അടച്ചു വെച്ച് ഇത് ഇളകി പോകാതിരിക്കാൻ സൈഡിൽ ടൂത്ത്പിക്ക് കുത്തി വെച്ച് വെക്കാം.ഇഡ്ഡലി തയാറാക്കുന്ന പാത്രത്തിൽ 8 മിനിറ്റ് മൂടി വച്ച് ആവി കയറ്റി എടുക്കാം. കാപ്‌സിക്കം കളർ മാറുമ്പോൾ അടുപ്പിൽ നിന്ന് എടുത്തു തണുത്തതിന് ശേഷം മുറിച്ചു സെർവ് ചെയ്യാം.
ലേബലുകള്‍:
egg,
Healthy,
LCHF,
Malayalam


Previous Article

