മാങ്ങാ കറി / അച്ചാര്‍




ദുഖവെള്ളിയാഴ്ച പള്ളിയില്‍ ഉണ്ടാക്കുന്ന മാങ്ങാ അച്ചാര്‍ .



ഇതിനാവശ്യമുള്ള സാധനങ്ങൾ:


നല്ല പുളിയുള്ള പച്ചമാങ്ങ :- അരക്കിലോ

എരിവു കുറവുള്ള മുളകുപൊടി :- ഏകദേശം 6-7 സ്പൂൺ. കാശ്മീരി മുളകുപൊടി(പിരിയൻ മുളകുപൊടി) ആണ് ഞാൻ എടുത്തിരിക്കുന്നത്. ഇതിന് എരിവ് കുറവാണെന്നു മാത്രമല്ല, കൊഴുപ്പും ചുവപ്പുനിറവും കൂടുതലാണ്.

ഉപ്പ് :- പാകത്തിന്. ഞാൻ ഒരു ആറ് സ്പൂൺ ഇട്ടു.

ഉലുവാപ്പൊടി(ഉലുവ വറുത്തു പൊടിച്ചത്) :- ഒന്നര സ്പൂൺ.

കായം‌പൊടി :- ഒന്നര സ്പൂൺ.

നല്ലെണ്ണ(എള്ളെണ്ണ) :- രണ്ട് ടേബിൾസ്പൂൺ.

ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം

ഉണ്ടാക്കുന്ന വിധം:


ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഫോട്ടോയിൽ കാണുന്നതുപോലെ മാങ്ങ ചെത്തിയെടുക്കുക.

കഷ്ണങ്ങളിൽ ഉപ്പിട്ട് യോജിപ്പിച്ച് ഒരുദിവസം അടച്ചുവയ്ക്കുക

അടുത്ത ദിവസം ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നല്ലെണ്ണ ഒഴിച്ച് അടുപ്പത്തു വയ്ക്കുക. എണ്ണ ചൂടായാൽ തീ നല്ലവണ്ണം കുറച്ചതിനുശേഷം മുളകുപൊടി ഇട്ട് തുടരെ ഇളക്കുക. അധികനേരം വേണ്ട. മുളകുപൊടി മൂത്ത മണം വന്നാലുടൻ തീ അണയ്ക്കുക. കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. മുളകുപൊടി ആവശ്യത്തിലധികം മൂത്താൽ ചുവപ്പുനിറം മാറി ഇരുണ്ടുപോവുകയും ചെയ്യും. (പണ്ടത്തെ രീതി മുളക് വറുത്തുപൊടിച്ചെടുക്കുന്നതാണ്. മുളകുപൊടി മൂപ്പിക്കുന്നത് പണി എളുപ്പമാവാൻ വേണ്ടിയാണ്. ശരിയായ പാകത്തിന് മൂപ്പിച്ചെടുക്കാൻ പറ്റിയാൽ രണ്ടുരീതികളും തമ്മിൽ സ്വാദിന് വലിയ വ്യത്യാസമൊന്നും ഇല്ല).

മൂപ്പിച്ച മുളകുപൊടിയിലേയ്ക്ക് തലേദിവസം ഉപ്പിട്ടു വച്ച മാങ്ങാകഷ്ണങ്ങളും കായവും ഉലുവാപ്പൊടിയും ചേർത്ത് ഇളക്കുക. കഷ്ണങ്ങളിൽ ഉപ്പിന്റെ വെള്ളം കുറച്ച് ഉണ്ടാവുമെങ്കിലും വേറെ കുറച്ചു വെള്ളം കൂടി ചേർക്കേണ്ടിവരും. ഒരിക്കലും വെള്ളം ഒഴിച്ച് തിളപ്പിക്കരുത്. മാങ്ങ വെന്തുപോകും. തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് ഒഴിച്ച് എല്ലാം കൂടി നന്നായി യോജിപ്പിക്കുക.

------------------------------ ---------------------

ഒരു പച്ചമാങ്ങ കുനുകുനെ അരിയുക. ഉപ്പും ഒരു സ്പൂൺ എണ്ണയും കൊണ്ട് തിരുമ്മി വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകുവറുക്കുക. അതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായം‍പൊടി എന്നിവ ചേർക്കുക. ചേർക്കുമ്പോൾ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. പൊടിയിടുമ്പോൾ അടുപ്പിൽ നിന്നും പാത്രം നീക്കിപ്പിടിയ്ക്കുകയാണ്‌ നല്ലത്. അതിലേയ്ക്ക് മാങ്ങ ഇടുക. കൂടെ, ഒരു ടീസ്പൂൺ വിനാഗിരി, ഉപ്പ്, അരസ്പൂൺ പഞ്ചസാര എന്നിവ അതിന്റെ രുചി നോക്കി ചേർക്കുക.


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs