കോഴി നിറച്ചത്





ചേരുവകള്‍



  • വേവിച്ചെടുത്ത മുഴുവന്‍ കോഴി
  • ബസുമതി റൈസ്
  • ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ്
  • ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്
  • തക്കാളി അരിഞ്ഞത്
  • സവാള അരിഞ്ഞത് ഒരു കപ്പ്
  • പച്ചമുളക് അരിഞ്ഞത്
  • ഗരം മസാല
  • മുളക്‌പൊടി
  • കുരുമുളക്‌പൊടി
  • മഞ്ഞള്‍പ്പൊടി
  • ഉപ്പ്
  • കറിവേപ്പില അരിഞ്ഞത്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്
  • കോഴിമുട്ട പുഴുങ്ങിയത് 3 എണ്ണം
  • റിഫൈന്‍ഡ് ഓയില്‍



തയ്യാറാക്കുന്ന വിധം


ഈ വിഭവം തയ്യാറാക്കുന്നതിനായി ആദ്യം വൃത്തിയാക്കിയ കോഴിയെ കഷ്ണങ്ങളാക്കാതെ തന്നെ ഉപ്പ് ചേര്‍ത്ത ചൂടുവെള്ളത്തില്‍ വേവിക്കുക. വേവിച്ചെടുത്ത ഈ കോഴിയെ മാറ്റി വെച്ച ശേഷം ഇതില്‍ നിറയ്ക്കാനുള്ള മിശ്രിതം തയ്യാറാക്കുക.


കോഴിക്കുള്ളില്‍ നിറയ്ക്കുവാനുള്ള മിശ്രിതം തയ്യാറാക്കാം


ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായ ശേഷം അല്‍പ്പം എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കിയ പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക. അതിന് ശേഷം അരിഞ്ഞുവെച്ച പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞു വെച്ച ഒരു കപ്പ് സവാളയും പൊടിയായി കൊത്തിയരിഞ്ഞ ഒരു ചെറിയ കപ്പ് ചിക്കനും ചേര്‍ത്ത് അല്‍പ സമയത്തിന് ശേഷം ഒരു ടീസ്പൂണ്‍ മുളക്‌പൊടി, അല്‍പം മഞ്ഞള്‍പ്പൊടി, ഗരം മസാല , ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. തക്കാളി അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം ഈ മിശ്രിതത്തിലേക്ക് വേവിച്ചുവെച്ച ബസുമതി റൈസ് ചേര്‍ക്കുന്നു. അങ്ങനെ കോഴിക്കുള്ളില്‍ നിറയ്ക്കാനുള്ള ബസുമതി റൈസ് മസാലക്കൂട്ട് തയ്യാര്‍ !

നേരത്തെ വേവിച്ച് മാറ്റിവെച്ച കോഴിക്കുള്ളില്‍ പുഴുങ്ങിവെച്ച കോഴിമുട്ടയും ബസുമതി റൈസ് മസാലക്കൂട്ടും നിറച്ച ശേഷം അരിമാവ് കൊണ്ട് അടയ്ക്കുക.

അല്‍പം കുഴിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കിയ ശേഷം എണ്ണ ഒഴിക്കുക . ബസുമതി റൈസ് മസാലക്കൂട്ട് സ്റ്റഫ് ചെയ്ത് തയ്യാറാക്കിയ കോഴിയെ ചൂടായ എണ്ണയിലേക്കിടുക. അല്‍പം മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില , പുഴുങ്ങി വെച്ച മുട്ട എന്നിവ കൂടി ഇതില്‍ ചേര്‍ത്ത ശേഷം കോഴി നന്നായി പൊരിച്ചെടുക്കുന്നതോടെ കോഴി നിറച്ചത് തയ്യാര്‍! കിസ്മിസ് , വേവിച്ച ബസുമതി റൈസ് ,തക്കാളി , സവാള എന്നിവ കൊണ്ട് അലങ്കരിക്കുന്നതോടെ കോഴി നിറച്ചത് വിളമ്പാന്‍ റെഡി. !

[Read More...]


ചീസ്‌ ഓംലെറ്റ്‌





ആവശ്യമുള്ള സാധനങ്ങള്‍


  • മുട്ട - രണ്ട്‌ മുട്ട
  • ചീസ്‌ - രണ്ട്‌ ക്യൂബ്‌
  • കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍

തയാറാക്കുന്നവിധം


മുട്ട നന്നായി അടിക്കുക. ഗ്രേറ്റ്‌ ചെയ്‌ത ചീസും കുരുമുളകുപൊടിയും ചേര്‍ത്ത്‌ അടിക്കുക. അപ്പച്ചട്ടിയില്‍ ഈ കൂട്ട്‌ ഒഴിച്ച്‌ അധികം മൊരിയാതെ തയാറാക്കുക. ബ്രെഡിനൊപ്പം സാന്‍വിച്ചാക്കി ചൂടോടെ കഴിക്കാം.


[Read More...]


തക്കാളി അച്ചാർ



ആവശ്യമുള്ള സാധനങ്ങള്‍:


  • തക്കാളി - അഞ്ച് കിലോ
  • പുളി - കാല്‍ കിലോ
  • ഉപ്പ് - പാകത്തിന്
  • മഞ്ഞള്‍പ്പൊടി - 2-3 സ്പൂണ്‍
  • ഉലുവാപ്പൊടി - 3 സ്പൂണ്‍
  • കായം പൊടി - 5 സ്പൂണ്‍
  • മുളകുപൊടി - 125-150 ഗ്രാം (നിങ്ങളുടെ പാകത്തിന്) പിരിയൻ മുളകുപൊടിയുടെ അളവാണ് ഇത്. സാധാരണ മുളകുപൊടിയാണെങ്കില്‍ അളവ് ഇതിലും കുറച്ചു മതിയാവും. കുറേശ്ശേ ചേര്‍ത്ത് പാകത്തിനാക്കുക.
  • നല്ലെണ്ണ - അര ലിറ്റര്‍
  • വെളുത്തുള്ളി - 100 ഗ്രാം (കൂടുതല്‍ വേണമെങ്കില്‍ ആവാം)
  • ഉഴുന്നുപരിപ്പ് - ഒരു പിടി
  • കടലപ്പരിപ്പ് - ഒരു പിടി
  • ചെറുപയര്‍ പരിപ്പ് - ഒരു പിടി
  • കടുക്, മുളക്, കറിവേപ്പില.



ഉണ്ടാക്കുന്ന വിധം:


തക്കാളി കഴുകി, ചെറിയ കഷ്ണങ്ങളായി നുറുക്കുക.

പുളി കുറച്ചു വെള്ളത്തില്‍ കുതിര്‍ത്ത്, നാരും കുരുവുമൊക്കെ ഉണ്ടെങ്കില്‍ അതൊക്കെ മാറ്റി, വൃത്തിയാക്കി വയ്ക്കുക. പിഴിയേണ്ട.

നല്ല കട്ടിയുള്ള ഒരു പാത്രത്തില്‍ തക്കാളിക്കഷ്ണങ്ങള്‍ പുളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. (വെള്ളം ഒട്ടും ചേര്‍ക്കേണ്ട ആവശ്യമില്ല). അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടെ നന്നായി ഇളക്കിക്കൊടുക്കണം. തീ കുറച്ചു വച്ചാല്‍ മതി. തക്കാളിയും പുളിയും കൂടി വെന്തുകുഴഞ്ഞ് വെള്ളം ഒരുവിധം വറ്റിയ പരുവത്തില്‍ വാങ്ങിവയ്ക്കുക.

വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കി വയ്ക്കുക.

ഇനി, ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച്, അതില്‍ കടുകും മുളകും കറിവേപ്പിലയും മൂപ്പിക്കുക. ഇതിലേക്ക് പരിപ്പുകള്‍(കടലപ്പരിപ്പ്, ചെറുപയര്‍പരിപ്പ്, ഉഴുന്നുപരിപ്പ്) ചേര്‍ത്ത് ചുവക്കെ വറുക്കുക. ഇതില്‍ വെളുത്തുള്ളി ഇട്ട് വഴറ്റുക.

വെളുത്തുള്ളി മൂത്ത മണം വന്നാല്‍, വേവിച്ചുവച്ചിരിക്കുന്ന തക്കാളി മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് മുളകുപൊടിയും ഉലുവാപ്പൊടിയും കായവും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഉപ്പും എരിവുമൊക്കെ പാകത്തിനാണൊ എന്ന് നോക്കുക.

ഇനി, എണ്ണയില്‍ ഈ മിശ്രിതം നന്നായി വരട്ടിയെടുക്കണം. (ഒരു നോണ്‍സ്റ്റിക് പാത്രമാണെങ്കില്‍ എളുപ്പമുണ്ട്).  എണ്ണ പലതവണകളായി ചേര്‍ത്തു കൊടുക്കുക. തീ കുറച്ചുവച്ചാല്‍ മതി. എണ്ണ ചേര്‍ക്കുന്നതിനനുസരിച്ച് ഇടയ്ക്കിടെ നന്നായി ഇളക്കണം. അവസാനം വെള്ളമൊക്കെ നിശ്ശേഷം വറ്റി, എണ്ണ തെളിഞ്ഞുവരാന്‍ തുടങ്ങിയാല്‍ വാങ്ങിവയ്ക്കാം. ആസ്വാദ്യകരമായ ഒരു മണമായിരിക്കും ഈ സമയത്ത് അടുക്കള മുഴുവന്‍.

തണുത്താല്‍ കുപ്പികളിലാക്കാം. മുകള്‍പ്പരപ്പില്‍ എണ്ണ തെളിഞ്ഞു നില്‍ക്കണം. എണ്ണ പോരെന്നു തോന്നുന്നുണ്ടെങ്കില്‍ കുറച്ചു നല്ലെണ്ണ ചൂടാക്കി തണുപ്പിച്ചശേഷം മുകളില്‍ ഒഴിക്കാം. (എണ്ണ പച്ചയ്ക്ക് ഒഴിയ്ക്കരുത്). അധികകാലം സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്.
(ബിന്ദു കെ പി)

[Read More...]


സ്‌ട്രോബറി സോഡ




ആവശ്യമുള്ള സാധനങ്ങള്‍

സ്‌ട്രോബറി നാലായി മുറിച്ചത്‌ – 20 എണ്ണം
പഞ്ചസാര – ഒരു കപ്പ്‌
സോഡ – രണ്ട്‌ കപ്പ്‌


തയാറാക്കുന്ന വിധം

പാനില്‍ പാകത്തിന്‌ വെള്ളം എടുത്ത്‌ തിളപ്പിച്ച്‌ സ്‌ട്രോബറി അതിലിടുക. സ്‌ട്രോബറി ഉടയുന്ന പരുവംവരെ തിളപ്പിക്കുക. ശേഷം ഒരു അരിപ്പയില്‍ അരിച്ചെടുക്കുക. വീണ്ടും സോസ്‌പാനില്‍ ഒഴിച്ച്‌ പഞ്ചസാരയും ചേര്‍ത്ത്‌ തിളപ്പിക്കുക. മുകളില്‍ അടിയുന്ന പത മാറ്റി ഇത്‌ തണുപ്പിക്കാം. ഒരു ഗ്ലാസിന്റെ അടിവശത്ത്‌ ഐസ്‌ ഇട്ട ശേഷം സ്‌ട്രോബറി ജ്യൂസ്‌ പകുതിയോളം ഒഴിക്കുക. ശേഷം മുകളില്‍ സോഡയും ചേര്‍ത്ത്‌ വിളമ്പാം.

[Read More...]


ബീറ്റ്‌റൂട്ട്‌ റൈസ്‌



ആവശ്യമുള്ള സാധനങ്ങള്‍


  • ബട്ടര്‍- ഒരു ടേബിള്‍ സ്‌പൂണ്‍
  • ഏലയ്‌ക്ക- രണ്ടെണ്ണം
  • കറുവാപ്പട്ട-ഒരു കഷണം
  • ഗ്രാമ്പൂ-രണ്ടെണ്ണം
  • കുരുമുളക്‌- നാലെണ്ണം
  • പച്ചമുളക്‌-രണ്ടെണ്ണം
  • ഉള്ളി- നാലെണ്ണം(നീളത്തില്‍ അരിഞ്ഞത്‌)
  • ഉപ്പ്‌- പാകത്തിന്‌
  • ബീറ്റ്‌റൂട്ട്‌-രണ്ടെണ്ണം(തൊലികളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌)
  • പശുവിന്‍പാല്‍-നാല്‌ കപ്പ്‌
  • ബിരിയാണി അരി-രണ്ട്‌ കപ്പ ്‌(അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്‌)
  • ചീസ്‌ ക്യൂബ്‌സ്-നാലെണ്ണം

തയാറാക്കുന്ന വിധം

കുക്കറില്‍ ബട്ടര്‍ ഇട്ട്‌ ഏലയ്‌ക്ക, ഗ്രാമ്പു, കറുവാപ്പട്ട, കുരുമുളക്‌ ഇവയിട്ട്‌ വഴറ്റുക. അതിലേക്ക്‌ ഉള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത്‌ ഉള്ളി ചുവന്ന നിറമാകുന്നതുവരെ വഴറ്റുക.
ശേഷം അരിയും ബീറ്റ്‌റൂട്ടും പശുവിന്‍പാലും ചേര്‍ത്തിളക്കി കുക്കര്‍ അടച്ച്‌ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ അടുപ്പില്‍നിന്ന്‌ ഇറക്കി ആവി പോയ ശേഷം തുറന്ന്‌ ചീസ്‌ ഗ്രേറ്റ്‌ ചെയ്‌തിട്ട്‌ വിളമ്പാം.


[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs