ബീഫ് അസ്സാഡോ



പച്ചമുളകും വറ്റല്‍മുളകും ചേര്‍ത്തുണ്ടാക്കിയ ഗോവന്‍ ബീഫ് കറി

ആവശ്യമുള്ള സാധനങ്ങള്‍

01. ബീഫ് - ഒരു കിലോ
02. ഉപ്പ് - പാകത്തിന്
     വിനാഗിരി - 100 മില്ലി
     ഇഞ്ചി അരച്ചത് - 50 ഗ്രാം
     വെളുത്തുള്ളി അരച്ചത് - 50 ഗ്രാം
     ഗ്രാമ്പൂ - രണ്ടു ഗ്രാം
     കറുവാപ്പട്ട - രണ്ടു ഗ്രാം
     ജീരകം - രണ്ടു ഗ്രാം
     മഞ്ഞള്‍പ്പൊടി - രണ്ടു ഗ്രാം
03. എണ്ണ - 200 മില്ലി
04. സവാള അരിഞ്ഞത് - 100 ഗ്രാം
05. തക്കാളി അരിഞ്ഞത് - 100 ഗ്രാം
    പച്ചമുളക് അരിഞ്ഞത് - രണ്ടു ഗ്രാം
    വറ്റല്‍മുളക് അരിഞ്ഞത് - രണ്ടു ഗ്രാം

പാകം ചെയ്യുന്ന വിധം

01. ഇറച്ചി മുഴുവനോടെ തന്നെയെടുത്തു മൂര്‍ച്ചയുള്ള  കത്തികൊണ്ട് അങ്ങിങ്ങായി കുത്തിയശേഷം രണ്ടാമത്തെ 02. ചേരുവ പുരട്ടി, ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
03. പിറ്റേന്ന് ഒരു വലിയ പാനില്‍ എണ്ണ ചൂടാക്കി, സവാള വഴറ്റുക. ഇതില്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.
04. നന്നായി വഴന്നശേഷം പുരട്ടിവച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് പുറംവശം ഗോള്‍ഡന്‍ബ്രൗണ്‍  നിറമാകും വരെ വറുക്കുക.
05. പിന്നീട് അടച്ചുവച്ച്, ചെറുതീയിലാക്കി വയ്ക്കുക. ബീഫില്‍ നിന്നുള്ള വെള്ളം ഊറിവരണം.
06. പിന്നീട്, അരലീറ്റര്‍ ചൂടുവെള്ളം ചേര്‍ത്തു വേവിക്കുക. ഉപ്പും എരിവും പാകത്തിനാക്കുക. ചൂടാറിയശേഷം, 07. മസാലയില്‍ നിന്നു പുറത്തെടുത്തു, കനംകുറച്ചു സ്ലൈസ് ചെയ്യുക.
08. ബീഫ് തയാറാക്കിയ മസാല, മുകളില്‍ ഒഴിച്ചു ബ്രെഡിനൊപ്പം വിളമ്പുക.
[Read More...]


ഇടിയപ്പം




ആവശ്യമുള്ള സാധനങ്ങള്‍

വറുത്ത അരിപ്പെടി (നേര്‍ത്ത അരിപ്പയില്‍ തെള്ളിയത്‌) - രണ്ട്‌ കപ്പ്‌
തേങ്ങ - ഒരു മുറി
തിളച്ചവെള്ളം - മൂന്ന്‌ കപ്പ്‌
നെയ്യ്‌ - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

ഉപ്പും നെയ്യും ചേര്‍ത്ത്‌ വെള്ളം തിളപ്പിക്കുക. ഇളം തീയില്‍ വെള്ളം തിളയ്‌ക്കുമ്പോള്‍ പൊടി കുറേശ്ശെ ഇട്ട്‌ ഇളക്കുക. വാങ്ങിവച്ച ശേഷം ചൂടാറുമ്പോള്‍ കുഴക്കുക. പാകത്തിന്‌ അയവാകുമ്പോള്‍ ഇടിയപ്പനാഴിയില്‍ നിറയ്‌ക്കുക. ചെറിയ കഷണം വാഴയിലേക്ക്‌ മയംപുരട്ടി, ഇലയിലേക്ക്‌ മാവ്‌ പിഴിയുക. തേങ്ങ ഇടിയപ്പത്തിന്‌ മുകളിലായി വയ്‌ക്കുക. അപ്പച്ചെമ്പില്‍ വച്ച്‌ 15 മിനിറ്റ്‌ ആവികയറ്റുക.
[Read More...]


വിഷു കഞ്ഞി



ആവശ്യമുള്ള സാധനങ്ങള്‍

ചുവന്ന അരി- മൂന്ന്‌ കപ്പ്‌
പച്ചരി- ഒരു കപ്പ്‌
പുളി അവരയ്‌ക്ക വറുത്തുപൊടിച്ചത്‌ - ഒരു കപ്പ്‌
തേങ്ങ- ഒരെണ്ണം(ചിരകിയത്‌)
വെള്ളം- 6 കപ്പ്‌
ഉപ്പ്‌- പാകത്തിന്‌

തയാറാക്കുന്ന വിധം

ചുവന്ന അരി, പച്ചരി, പുളി അവരയ്‌ക്ക എന്നിവ പാകത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ കഞ്ഞിയുടെ പാകം വരെ വേവിക്കുക. വാങ്ങാറാകുമ്പോള്‍ തേങ്ങ ഇടുക. അഞ്ച്‌ മിനിറ്റ്‌ തിളച്ച ശേഷം വാങ്ങാം. ആവശ്യമെങ്കില്‍ അല്‍പ്പം ശര്‍ക്കര ചേര്‍ക്കാം.
[Read More...]


Vishukanji



Ingredients

½ kg rice
300g green gram, de-husked
First and second milk from two coconuts
Salt to taste

Preparation

Wash and strain rice
Fry green gram lightly
Mix rice and gram and cook in second milk of coconut
When the rice has cooked and the mixture has thickened, remove from flame
Add first milk of coconut
Add salt when serving
by Anandavalli Thekkinkattil

[Read More...]


കപ്പ വേവിച്ചത്‌ (കപ്പ പുരട്ടിയത്‌)




ആവശ്യമുള്ള സാധനങ്ങള്‍

കപ്പ ചെറിയ കഷണങ്ങളാക്കിയത്‌ - ഒരു കിലോഗ്രാം
ഉപ്പ്‌ - ഒരു ടേബിള്‍സ്‌പൂണ്‍
വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
കടുക്‌ - ഒരു ടേബിള്‍സ്‌പൂണ്‍
ചുവന്നുള്ളി കനം കുറച്ച്‌ അരിഞ്ഞത്‌ - ആറെണ്ണം
കറിവേപ്പില - പാകത്തിന്‌
വറ്റല്‍മുളക്‌ - രണ്ടെണ്ണം
തേങ്ങ അരപ്പിന്‌ (ഒരുവിധം നന്നായി അരയ്‌ക്കുക)
തേങ്ങ ചിരവിയത്‌ - ഒരു കപ്പ്‌
ഇഞ്ചി അരിഞ്ഞത്‌ - ഒരു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്‌പൂണ്‍
മുളക്‌, കടുക്‌ - അര ടീസ്‌പൂണ്‍
പച്ചമുളക്‌ - രണ്ട്‌

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കപ്പയെടുത്ത്‌ നികക്കെ വെള്ളമൊഴിച്ച്‌ നല്ലതുപോലെ തിളച്ചുകഴിയുമ്പോള്‍ ഉപ്പ്‌ ചേര്‍ക്കുക. കപ്പ നല്ലതുപോലെ മയംവരുന്നതുവരെ വേവിക്കുക. ശേഷം തീയില്‍നിന്ന്‌ വാങ്ങി വെള്ളം ഊറ്റിക്കളയുക. ഇതിലേക്ക്‌ തേങ്ങ ചേര്‍ത്തരച്ച അരപ്പിട്ട്‌ ഇളക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്‌ മൂപ്പിക്കുക. ചുവന്നുള്ളി ചെറുതായി ചുവക്കുന്നതുവരെ മൂപ്പിക്കുക. കറിവേപ്പിലയും മുളകും ചേര്‍ത്ത്‌ മൂപ്പിച്ച്‌ അടുപ്പില്‍നിന്നും വാങ്ങിവയ്‌ക്കുക. അരപ്പുചേര്‍ത്തുവച്ചിരിക്കുന്ന കപ്പയുടെ മുകളില്‍ ഒഴിച്ച്‌ നല്ലതുപോലെ ഇളക്കുക.
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs