പെപ്പര്‍ ചിക്കന്‍ / Pepper Chicken






ചേരുവകള്‍


ചിക്കന്‍ – അര കിലോ
സവാള – രണ്ടു വലുത്
ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍
പച്ചമുളക് കീറിയത് – മൂന്ന്‍ എണ്ണം
തക്കാളി – ഒരു വലുത്
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക്പൊടി – രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു ടീസ്പൂണ്‍
എണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം


ചിക്കന്‍ വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങള്‍ ആയി മുറിക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ നേര്‍മ്മയായി അരിഞ്ഞ സവാള ഇട്ടു വഴറ്റുക. സവാള ഒന്ന് വഴന്നു കഴിയുമ്പോള്‍, അതിലേക്കു ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് എന്നിവ ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങളും ഉപ്പും ചേര്‍ത്ത് ഇളക്കുക. അഞ്ചു മിനുറ്റ് മൂടി വച്ച് വേവിക്കുക. ഇതിലേക്ക് മല്ലിപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി അര കപ്പ്‌ വെള്ളവും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ചിക്കന്‍ പാതി വേവ് ആകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും, കറിവേപ്പിലയും, ഗരംമസാലയും ചേര്‍ത്ത് ഇളക്കുക. ഗ്രേവി പാകത്തിന് കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക. വേണമെങ്കില്‍ അല്‍പ്പം മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം. പൊറോട്ട, ചപ്പാത്തി, ചോറ് എന്നിവയുടെ കൂടെ നല്ലതാണ്.
[Read More...]


പീസ്‌ പുലാവ്





ചേരുവകള്‍


ബസ്മതി -2 കപ്പ്

സവാള – 1 എണ്ണം നേര്‍മ്മയായി അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍

പച്ചമുളക് – 1 എണ്ണം നെടുകെ പിളര്ന്നത്

ഗ്രീന്‍പീസ് -അര കപ്പ് (ഫ്രോസണ്‍ അല്ലെങ്കില്‍ ഫ്രഷ്‌)

നെയ്യ് – 2 ടേബിള്‍സ്പൂണ്‍

ഗ്രാമ്പു -3

കറുവാപ്പട്ട -3 കഷണം

ഏലക്ക -2

ഉപ്പ് -പാകത്തിന്

മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

അരി കഴുകി ഊറ്റി എടുക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ പട്ട,ഗ്രാമ്പു,ഏലക്ക എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിന്റെ കൂടെ അരിയിട്ട് വറുക്കുക. ഇതിലേക്ക് ഗ്രീന്‍ പീസ്‌ ചേര്‍ക്കുക. 4 കപ്പ് തിളച്ച വെള്ളവും ഉപ്പും ചേര്‍ത്ത് അരി വേവിക്കുക. പാത്രം അടച്ചു വെച്ച് വേവിക്കണം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെള്ളം വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി വാങ്ങുക. ചിക്കന്‍ കറി, മട്ടണ്‍ റോസ്റ്റ്‌ എന്നിവയ്ക്കൊപ്പം വിളമ്പാം.




[Read More...]


മത്തങ്ങാ മെഴുക്കുപുരട്ടി



ചേരുവകള്‍

മത്തങ്ങാ – അര ഇഞ്ചു നീളത്തില്‍ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 2 കപ്പ്
ചുവന്നുള്ളി – 12 എണ്ണം
വെളുത്തുള്ളി – 6-7 അല്ലി
വറ്റല്‍ മുളക് – 8 എണ്ണം
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2-3 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം


ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചതച്ചു എടുക്കുക. അരയരുത്. ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കി ചതച്ച കൂട്ട് അതിലേക്കു ചേര്‍ത്ത് ഇളക്കുക. നന്നായി വഴന്നു കഴിയുമ്പോള്‍ മത്തങ്ങാ അരിഞ്ഞതും ഉപ്പും ബാക്കിയുള്ള കറിവേപ്പിലയും, ഒരു ടേബിള്‍സ്പൂണ്‍ വെള്ളവും കൂടി ചേര്‍ത്ത് നന്നായി ഇളക്കി, അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക. മത്തങ്ങാ വെന്തു കഴിഞ്ഞാല്‍ പാത്രം തുറന്നു വച്ച് ഇടയ്ക്ക് ഇളക്കി കൊടുത്തു 5 മിനുട്ട് കൂടി വരട്ടി എടുക്കുക. മെഴുക്കുപുരട്ടി റെഡി. കഞ്ഞിക്കും ചോറിനും ചപ്പാത്തിക്കും നല്ലതാണ്.
[Read More...]


മുട്ടക്കക്കം





ചേരുവകള്‍


മുട്ട - അഞ്ചെണ്ണം
മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
കുരുമുളക്‌ മുഴുവന്‍ വറുത്തത്‌ - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
പെരുംജീരകം - അരടീസ്‌പൂണ്‍
വെളുത്തുള്ളി - മൂന്ന്‌ അല്ലി
ഉപ്പ്‌, എണ്ണ - ആവശ്യത്തിന്‌

തയാറാക്കുന്നവിധം


മുളകുപൊടി, കുരുമുളക്‌, മഞ്ഞള്‍പ്പൊടി, പെരുംജീരകം, വെളുത്തുള്ളി, പാകത്തിന്‌ ഉപ്പ്‌ എന്നിവ അല്‍പ്പം വെള്ളം തൊട്ട്‌ അമ്മിക്കല്ലില്‍ കുഴമ്പ്‌ പരുവത്തില്‍ അരച്ചെടുക്കുക.

മുട്ട പുഴുങ്ങി തോട്‌ കളഞ്ഞ്‌ ഒരു തോടുകൊണ്ട്‌ മുട്ട നിറയെ വരയുക (ഇങ്ങനെ ചെയ്യുന്നത്‌ മുട്ടയില്‍ മസാല നല്ലവണ്ണം പിടിക്കാന്‍ വേണ്ടിയാണ്‌.) അരച്ച കൂട്ട്‌ മുട്ടയില്‍ നന്നായി പുരട്ടി അരമണിക്കൂര്‍ വയ്‌ക്കുക. ഇരുമ്പ്‌ ചീനച്ചട്ടിയില്‍ ഒരു സ്‌പൂണ്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ ഓരോ മുട്ടയും ചീനച്ചട്ടിയിലിട്ട്‌ ഉരുട്ടിയുരുട്ടി പൊരിച്ചെടുക്കുക. എല്ലാം മൊരിച്ച്‌ കഴിഞ്ഞാല്‍ ഒരു ചെറിയ പ്ലേറ്റില്‍ മൊരിച്ച മുട്ടവച്ച്‌ ചീനച്ചട്ടിയില്‍ ബാക്കി വന്ന കക്കം മുകളില്‍ തൂകി അലങ്കരിക്കാം.


[Read More...]


അവക്കാഡോ സാലഡ്




ചേരുവകള്‍

01. അവക്കാഡോ അരിഞ്ഞത് - ഒരു കപ്പ്
സവാള അരിഞ്ഞത് - അരക്കപ്പ്
തക്കാളി അരിഞ്ഞത് - അരക്കപ്പ്
കാപ്‌സിക്കം അരിഞ്ഞത് - കാല്‍ കപ്പ് (ആവശ്യമെങ്കില്‍)
ഫ്രഞ്ച് ഡ്രസിങ്ങിന്
02. വിനാഗിരി - ഒരു ടേബ്ള്‍ സ്പൂണ്‍
മുളകുപൊടി - ഒരു നുള്ള്
കടുക് - അര ടീസ്പൂണ്‍
ഒലിവ് ഓയില്‍ - രണ്ടു ടേബ്ള്‍ സ്പൂണ്‍
പഞ്ചസാര - ഒരു നുള്ള്
ഉപ്പ് - അര ടീസ്പൂണ്‍
കുരുമുളകു പൊടി - കാല്‍ ടീസ്പൂണ്‍
03. ലെറ്റൂസ് ഇല - പാകത്തിന്

പാകം ചെയ്യുന്ന വിധം

01. ഒരു ബൗളില്‍ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
02. ഫ്രഞ്ച് ഡ്രസിങ് തയാറാക്കാന്‍ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക
03. അവക്കാഡോ മിശ്രിതം ഫ്രഞ്ച് ഡ്രസിങ്ങില്‍ ചേര്‍ത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
04. ഒരു പ്ലേറ്റില്‍ ലെറ്റൂസ് ഇല നിരത്തി അതിനു മുകളില്‍ തയാറാക്കിയ സാലഡ് വച്ചു വിളമ്പുക.
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs