ഇളനീര്‍ പായസം



ഇളനീര്‍ പായസം


ആവശ്യമുള്ള സാധനങ്ങള്‍

ഇളനീര്‍ - ഒരു കരിക്കിന്റെ
കരിക്കിന്‍ കാമ്പ്‌ - ഒരു കരിക്കിന്റെ (മിക്‌സിയില്‍ അരിച്ചത്‌)
തേങ്ങാപ്പാല്‍ - 10 ടേബിള്‍സ്‌പൂണ്‍
മില്‍ക്ക്‌മെയ്‌ഡ് - 5 ടേബിള്‍സ്‌പൂണ്‍
കിസ്‌മിസ്‌, അണ്ടിപ്പരിപ്പ്‌ - ഒരു ടേബിള്‍സ്‌പൂണ്‍ വീതം
നെയ്യ്‌ - ഒരു ടേബിള്‍സ്‌പൂണ്‍
ഏലയ്‌ക്കാ പൊടിച്ചത്‌ - ഒരു ടേബിള്‍സ്‌പൂണ്‍

പാകം ചെയ്യുന്ന വിധം

തേങ്ങാപ്പാലും മില്‍ക്ക്‌മെയ്‌ഡും യോജിപ്പിച്ച്‌ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. ഇളനീരും കരിക്കരച്ചതും ചെറുചൂടാക്കുക. യോജിപ്പിച്ചുവച്ച തേങ്ങാപ്പാലും മില്‍ക്ക്‌മെയ്‌ഡും ഇതിലേക്ക്‌ ചേര്‍ക്കുക. നെയ്യ്‌ ചൂടാക്കി അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്ത്‌ പായസത്തില്‍ ചേര്‍ക്കുക. ഒപ്പം ഏലക്കാപ്പൊടിയും ചേര്‍ത്ത്‌ ചൂടോടെ വിളമ്പുക.


[Read More...]


ഇരുമ്പന്‍പുളി അച്ചാര്‍



ഇരുമ്പന്‍ പുളി(ശീമപ്പുളി) അച്ചാര്‍



ചേരുവകള്‍:

ഇരുമ്പന്‍പുളി(ശീമപ്പുളി)-അരക്കിലോ 
മുളകുപൊടി-5 സ്പൂണ്‍
കായം-ഒരു ചെറിയ കഷ്ണം
ഉലുവ-അര സ്പൂണ്‍
കടുക്-1 സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
എണ്ണ


തയാറാക്കുന്ന വിധം:

ഇരുമ്പന്‍ പുളി നല്ലപോലെ കഴുകി വെള്ളം തുടച്ചെടുക്കുക. ഇത് നെടുകെ കീറണം. പുളിക്ക് വലുപ്പമുണ്ടെങ്കില്‍ നാലായി കീറാം. കായം, ഉലുവ എന്നിവ വറുത്തു പൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് കായം, ഉലുവ, മുളകുപൊടി എന്നിവ ചേര്‍ക്കുക. മൂത്തു വരുമ്പോള്‍ വാങ്ങി ഉപ്പു പുരട്ടി വച്ചിരിക്കുന്ന ഇരുമ്പന്‍ പുളി ഇതിലേക്ക് ചേര്‍ത്തിളക്കാം. ചൂടാറിയ ശേഷം പാത്രത്തിലാക്കി മുകളില്‍ വേണമെങ്കില്‍ അല്‍പം നല്ലെണ്ണ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം.

മേമ്പൊടി ഇരുമ്പന്‍ പുളി നേരത്തെ ഉപ്പിലിട്ടു വച്ചും അച്ചാറുണ്ടാക്കാം. ഇത് പുറത്തെടുത്ത് ജലാംശം മുഴുവന്‍ കളയണമെന്നു മാത്രം. വെള്ളമുണ്ടെങ്കില്‍ അച്ചാറില്‍ എളുപ്പം പൂപ്പല്‍ വരും. അച്ചാറുണ്ടാക്കുമ്പോള്‍ നല്ലെണ്ണ തന്നെ ഉപയോഗിക്കണം. ഇത് പ്രത്യേക രുചി നല്‍കും. ഇരുമ്പന്‍ പുളി അച്ചാറിന് അല്‍പം എരിവ് കൂടുതലുണ്ടാകുന്നതാണ് നല്ലത്.
[Read More...]


കൊഞ്ച് വട



കൊഞ്ച് വട
ചേരുവകള്‍:
ചെമ്മീന്‍ -20 എണ്ണം
മുളക് പൊടി -രണ്ട് ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
മൈദ -ഒരു കപ്പ്
മുട്ട -ഒരെണ്ണം
കറിവേപ്പില -രണ്ട് തണ്ട് മുറിച്ചത്
വലിയ ജീരകപ്പൊടി -അര ടീസ്പൂണ്‍
റൊട്ടിപ്പൊടി -ആവശ്യത്തിന്
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ചെമ്മീന്‍ ഉപ്പും മുളകും പുരട്ടി പകുതി വേവിച്ചെടുക്കുക. നാലു മുതല്‍ ഏഴ് വരെയുള്ള ചേരുവകള്‍ യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കുക. വേവിച്ച ചെമ്മീന്‍ ഈ കൂട്ടില്‍ മുക്കിയെടുത്ത് റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.
[Read More...]


Popcorn Shrimps



Popcorn Shrimps




Ingredients

1 kg cleaned, de-viened shrimps
1 tsp black pepper
1/2 tsp cumin powder
1/2 tsp red chilli powder
1/2 tsp amchoor powder
1/2 cup cream
2 each eggs
1 cup flour
1/2 cup corn meal ground coarse
Oil to fry

Method

Marinate the shrimps with salt, pepper, cumin, red chilli, amchoor powder for about 10-15 minutes.

Whisk the eggs along with the cream.

Add the shrimps to the egg mix. Roll the shrimps in flour and corn meal.
Then fry crisp in hot oil.


[Read More...]


കൂന്തല്‍ പൊരി ഫ്രൈ



കൂന്തല്‍ പൊരി ഫ്രൈ




ചേരുവകള്‍ 

കൂന്തല്‍ (കണവ) - അരക്കിലോ (വട്ടത്തില്‍ കഷണങ്ങളാക്കിയത്‌)
ചുവന്നുള്ളി - പത്തെണ്ണം (ചെറുതായരിഞ്ഞത്‌) 
പച്ചമുളക്‌ - നാലെണ്ണം (കീറിയത്‌) 
ഇഞ്ചി, വെളുത്തുള്ളി - ഒന്നര ടേബിള്‍സ്‌പൂണ്‍ (അരിഞ്ഞത്‌) 
കാശ്‌മീരി മുളകുപൊടി - ഒന്നരടേബിള്‍സ്‌പൂണ്‍ 
എണ്ണ - അരക്കപ്പ്‌ 
ഉപ്പ്‌ - പാകത്തിന്‌ 
കറിവേപ്പില - ആവശ്യത്തിന്‌ 

തയാറാക്കുന്നവിധം 


കൂന്തല്‍ ഉപ്പും മുളകുപൊടിയും ചേര്‍ത്ത്‌ കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ഒരു കടായിയില്‍ എണ്ണയൊഴിച്ച്‌ ചൂടായാല്‍ വേവിച്ച കൂന്തലിട്ട്‌ മൊരിച്ച്‌ കോരിവയ്‌ക്കുക. (കൂന്തല്‍ മൊരിക്കുമ്പോള്‍ പൊട്ടിത്തെറിക്കും. അതുകൊണ്ട്‌ മൂടിവേണം പൊരിക്കാന്‍). എല്ലാം പൊരിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ള എണ്ണയില്‍ ചുവന്നുള്ളി, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്‌, കറിവേപ്പില എന്നിവ ചേര്‍ത്ത്‌ നന്നായി വഴറ്റുക. ഇതിലേക്ക്‌ മൊരിച്ചുവച്ച കൂന്തലും അരടീസ്‌പൂണ്‍ മുളകുപൊടിയും ചേര്‍ത്ത്‌ ഇളക്കിയിളക്കി നന്നായി മൊരിച്ച്‌ അടുപ്പില്‍നിന്നും ഇറക്കി ഉപയോഗിക്കാം.
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs