മാങ്ങാ പച്ചടി



മാങ്ങാ പച്ചടി



ചേരുവകള്‍

മാങ്ങാ – ഒരെണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
ചെറിയ ഉള്ളി – 12 അല്ലി
പച്ചമുളക് – 3 എണ്ണം
തേങ്ങാ – അര കപ്പ്‌
കടുക്‌ – കാല്‍ ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ തീരെ ചെറുതായി കൊത്തി അരിഞ്ഞു ഉപ്പ് പുരട്ടി വയ്ക്കുക. ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞെടുക്കുക. തേങ്ങാ കടുക് ചേര്‍ത്ത് അല്‍പ്പം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. തേങ്ങാ അരച്ചത്‌ ഇതിലേക്ക് ചേര്‍ത്ത് ചൂടാക്കി എടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങയിലേക്ക് ഈ കൂട്ട് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
[Read More...]


കൂണ്‍ തോരന്‍



കൂണ്‍ തോരന്‍

koon3-epathram



ചേരുവകള്‍

koon2-epathramകൂണ്‍  - അര കിലോ
തേങ്ങാ – ഒരു മുറി
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കാന്താരി മുളക് – 12 എണ്ണം അല്ലെങ്കില്‍ പച്ചമുളക് 4-5 എണ്ണം
ചെറിയ ഉള്ളി – 6 എണ്ണം
വെളുത്തുള്ളി – 3 അല്ലി
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

കൂണ്‍ മണ്ണ് കളഞ്ഞു നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി ഒരു ചട്ടിയില്‍ ചെറുതീയില്‍ വേവിക്കുക. വെള്ളം ചേര്‍ക്കരുത്. തേങ്ങാ, കാന്താരി മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ഒതുക്കി എടുക്കുക. ഇത് വെന്ത കൂണിലേക്ക് ചേര്‍ത്ത് ഇളക്കി വെള്ളം വറ്റുന്നത് വരെ ചെറുതീയില്‍ വേവിച്ച്‌ എടുക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ വാങ്ങുക. കൂണ്‍ തോരന്‍ തയ്യാര്‍.

[Read More...]


ആല്‍മണ്ട് സൂപ്പ്



ചേരുവകള്‍


  • ബദാം വാട്ടിയത് -രണ്ട് കപ്പ്
  • പാല്‍ -ഒരു കപ്പ്
  • കുങ്കുമപ്പൂവ് -അല്‍പം
  • ക്രീം -രണ്ട് ടേ.സ്പൂണ്‍
  • ചിക്കന്‍ സ്റ്റോക് -മൂന്ന് കപ്പ്
  • ജാതിക്ക -കാല്‍ ടീസ്പൂണ്‍
  • ഉപ്പ്, കുരുമുളക് -പാകത്തിന്
തയാറാക്കുന്നവിധം:
ബദാം അരച്ച് (ഒന്നര കപ്പ്) വെക്കുക. ഇതില്‍ പാല്‍, കുങ്കുമപ്പൂവ്, ജാതിക്ക, എന്നിവ ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍ വെക്കുക. ചിക്കന്‍ സ്റ്റോക് അല്ളെങ്കില്‍ വെള്ളം എന്നിവ ചേര്‍ക്കുക. ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഏഴ് മിനിറ്റ് തിളപ്പിക്കുക. ക്രീമും ബദാം അരിഞ്ഞതും (അരക്കപ്പ്) ചേര്‍ത്തലങ്കരിച്ച് ചൂടോടെ വിളമ്പുക.

[Read More...]


ക്രിസ്പി ചീസ് ബോള്‍സ്




ക്രിസ്പി ചീസ് ബോള്‍സ്


ചേരുവകൾ


ചീസ് ഗ്രേറ്റ് ചെയ്തത്-1 കപ്പ്

സവാള-1

പച്ചമുളക്-3

കുരുമുളകുപൊടി-അര ടീസ്പൂണ്‍

ബ്രെഡ്

ഉപ്പ്

മല്ലിയില

എണ്ണ

സവാള, മല്ലിയില എന്നിവ ചെറുതായി അരിയുക.

പാകം ചെയ്യുന്ന വിധം 

ഗ്രേറ്റ് ചെയ്ത ചീസില്‍ എണ്ണയൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ബ്രെഡ് കഷ്ണങ്ങളുടെ ബ്രൗണ്‍ നിറത്തിലെ വശങ്ങള്‍ വെട്ടിക്കളയുക. ചീസ് കൂട്ട് അല്‍പമെടുത്ത് ഇതിനു നടുവില്‍ വയ്ക്കുക. നാലുവശത്തു നിന്നും ബ്രെഡ് ഉള്ളിലേക്കു മടക്കി ചീസ് ഉള്ളില്‍ വരത്തക്ക വിധത്തില്‍ ഉരുളയാക്കുക. അധികം വലുപ്പം വേണ്ട. ഇത്തരത്തില്‍ ചീസ്, ബ്രെഡ് എന്നിവയുപയോഗിച്ച് ചീസ് ബോളുകളുണ്ടാക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഉരുളകള്‍ തിളയ്ക്കുന്ന എണ്ണയിലേക്കിട്ടു വറുത്തെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇവ വറുക്കണം. ചീസ് ബോളുകള്‍ തയ്യാര്‍. സോസ് ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.

[Read More...]


ക്രിസ്പി ലീവ്സ് വിത്ത് റോസ്റ്റഡ് ബീഫ് സലാഡ്



ക്രിസ്പി ലീവ്സ് വിത്ത് റോസ്റ്റഡ് ബീഫ് സലാഡ്
പോഷക സമൃദ്ധമായ ഇലകളും ബീഫും ചേര്‍ന്ന എളുപ്പം തയാറാക്കാവുന്ന സലാഡാണിത്. ഭക്ഷണത്തിനൊരു നല്ല തുടക്കം നല്‍കാന്‍ കേമന്‍.

ചേരുവകള്‍

1. ബീഫ് അണ്ടര്‍കട്ട് -100 ഗ്രാം
2. ഐസ് ബര്‍ഗ് ലെറ്റ്യൂസ് -50 ഗ്രാം
3. റോമന്‍ ലെറ്റ്യൂസ് -50 ഗ്രാം
4. പാര്‍സ്ലി ലീവ്സ് -10 ഗ്രാം
5. ബ്ളാക് ഒലിവ് -പത്ത് എണ്ണം
6. ചെറി ടൊമാറ്റോ നടുമുറിച്ചത് -അഞ്ച്
7. ചതച്ച കുരുമുളക് -ഒരു ടീസ്പൂണ്‍
8. ഉപ്പ് -പാകത്തിന്

തയാറാക്കുന്നവിധം:

കുരുമുളക് ചതച്ചതിന്‍െറ പകുതിയും ഉപ്പും ബീഫ് അണ്ടര്‍കട്ടില്‍ നന്നായി പുരട്ടിവെക്കുക. ഓവന്‍ 150 ഡിഗ്രി ചൂടാക്കുക. അതില്‍ തയാറാക്കിവെച്ച ബീഫ് പത്തു മിനിറ്റ് റോസ്റ്റ് ചെയ്യുക. തണുക്കാനായി പുറത്തുവെക്കുക. അതിനുശേഷം രണ്ടുമുതല്‍ ആറു വരെയുള്ള ചേരുവകള്‍ പ്ളേറ്റില്‍വെച്ച് അലങ്കരിക്കുക. ഓവനില്‍ നിന്നെടുത്ത ബീഫ് ചെറുതായരിഞ്ഞ് പാത്രത്തില്‍വെക്കുക. അതിനുമുകളില്‍ കുരുമുളക് ചതച്ചത് വിതറി ഡ്രസിങ് തളിച്ച് വിളമ്പാം.
ഡ്രസിങ്ങിന്
1. ബാള്‍സമിക് വിനീഗര്‍ -രണ്ട് ടീസ്പൂണ്‍
2. ഒലിവ് ഓയില്‍ -രണ്ട് ടീസ്പൂണ്‍
3. വെളുത്തുള്ളി ചെറുതായരിഞ്ഞത് -കാല്‍ ടീസ്പൂണ്‍
4. മസ്റ്റാര്‍ഡ് പേസ്റ്റ് -കാല്‍ ടീസ്പൂണ്‍
5. ഉപ്പ് -പാകത്തിന്
ചേരുവകളെല്ലാം ഒന്നിച്ചാക്കി ഇളക്കിചേര്‍ത്താല്‍ ഡ്രസിങ് റെഡിയായി.
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs