നാരങ്ങ അച്ചാർ (വെള്ള)



നാരങ്ങ അച്ചാർ (വെള്ള)



  • നാരങ്ങ - 10 എണ്ണം (ഒരു പാത്രം വെള്ളം തിളപ്പിച്ചതിൽ ഒരു ടേബിൾ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് അതിലേക്കു നാരങ്ങിട്ടു വാട്ടുക. നാരങ്ങയുടെ ചുന കളയനാണിത് ചെയ്യുന്നത്. നാരങ്ങ വെന്തു പൊട്ടാതെ നോക്കുക. നാരങ്ങയുടെ നിറം മാറി കഴിഞ്ഞാല വെള്ളം ഊറ്റി കളഞ്ഞു ഓരോ നാരങ്ങയും ഈർപ്പമില്ലതെ നന്നായി തുടച്ചു എടുത്തു രണ്ടായി മുറിച്ചു വെക്കുക)
  • ഇഞ്ചി - 1 വലിയ കഷണം നീളത്തിൽ കാണാം കുറച്ചു അരിഞ്ഞത്
  • വെളുത്തുള്ളി - 2 കുടം (ചെറുത്‌) അല്ലെങ്കിൽ 1 കുടം (വലുത്‌)
  • പച്ചമുളക് - 6 ഓർ 8 നെടുകെ പിളര്ർന്നത്‌ അല്ലെങ്കിൽ ഒരു പിടി കാന്താരി
  • മഞ്ഞപൊടി - 1 / 2 ടി സ്പൂണ്‍
  • കറിവേപ്പില - 3 കതിര അല്ലെങ്കിൽ ആവശ്യത്തിനു
  • കടുക് - 1ടി സ്പൂണ്‍
  • ഉലുവ വരാത് പൊടിച്ചത് - 1 / 2 ടി സ്പൂണ്‍
  • കായപ്പൊടി - 1 / 2 ടി സ്പൂണ്‍
  • നല്ലെണ്ണ - 1 5 0 മില്ലി
  • ഉപ്പു - ആവശ്യത്തിനു
  • തിളപ്പിച്ചാറിയ വെള്ളം - 1/ 2 കപ്പ്‌
  • വിന്നാഗിരി - 1 / 2 കപ്പ്‌ 


തയ്യാറാക്കുന്ന വിധം 

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ഇട്ടു വഴറ്റി വാട്ടുക (ചെറു തീയിൽ കരിയാതെ വഴറ്റുക) ഇതിലേക്ക് മുളകും കറിവേപ്പിലയും ചേർത്ത് ഇളക്കി മഞ്ഞള പൊടിയിട്ടു പച്ചമണം മാറുന്ന വരെ ഇളക്കുക.ഇതിലേക്ക് ഉലുവപൊടി ചേർത്ത് യോജിപ്പിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
വെള്ളവും വിനാഗിരിയും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്നും ഇറക്കുക.

ഒരു പാനിൽ ഒരു ടേബിൾ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് കായപോടി മൂപിച്ചു അച്ചാറിനു മേലെ ഒഴിച്ച് നന്നായി ഇളക്കി ചേര്ക്കുക.
രുചികരമായ അച്ചാർ തയ്യാർ (നാരങ്ങ വാട്ടി എടുത്ത കൊണ്ട് ഉടൻ തന്നെ ഉപയോഗിച്ച് തുടങ്ങാം.. ഇരിക്കും തോറും നന്നായി നയന്നു അലിയും നാരങ്ങ. പോരായ്മ ഉള്ള ഉപ്പു ചേര്ക്കാവുന്നതാണ്)
[Read More...]


ചിക്കൻ കബാബ്



ചിക്കൻ കബാബ് 
[Read More...]


ഫ്രൈഡ് കാലമാരി റിങ്ങ്സ്



ഫ്രൈഡ് കാലമാരി റിങ്ങ്സ്


[Read More...]


സ്‌പെഷ്യല്‍ മത്തി ഫ്രൈ






















ആവശ്യമുള്ള സാധനങ്ങള്‍:


1. വെട്ടിക്കഴുകി അടുപ്പിച്ച് വരഞ്ഞ മത്തി 10 എണ്ണം
2. വെളുത്തുള്ളി അല്ലി 10 എണ്ണം
3. ചുവന്നുള്ളി 10 എണ്ണം
4. പച്ച കുരുമുളക് 20 എണ്ണം
5. കറിവേപ്പിലഒരു പിടി
6. തക്കാളി ദശകാല്‍ കപ്പ്
7. ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം:

രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ മയത്തിലരച്ച് മത്തിയില്‍ നന്നായി പുരട്ടി 10 മിനുട്ട് വെച്ചശേഷം വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക. മൈക്രോവേവ് ഓവന്‍ ഉണ്ടെങ്കില്‍ ബേക്ക് ചെയ്‌തെടുത്താലും നന്നായിരിക്കും

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
*ആരോഗ്യത്തിന് മത്തി*

കടലിന്റെ ഏറ്റവും പ്രധാന സംഭാവന മത്തിയാണ്. സാധാരണ ജനങ്ങളുടെ ആരോഗ്യത്തിന് ഈ മത്സ്യത്തിന്റെ വിവിധ കൂട്ടുകള്‍ എന്നും ഉറച്ച കവചമാണ്. ഹൃദയ സംരക്ഷണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ഒമേഗ 3 ഫാറ്റിആസിഡ് മത്തിയില്‍ 54.4 ശതമാനമുണ്ട്. അല്‍ഷിമേഴ്സിനും ഇത് നല്ലൊരു പ്രതിരോധമാണ്. ഈ മീനിന്റെ ഓമനപ്പേര് തന്നെ 'ബ്രയിന്‍ ഫുഡ്' എന്നാണ്. സാര്‍ഡീന ദ്വീപിനടുത്ത് കണ്ടെത്തിയതിനാല്‍ സാര്‍ഡിന്‍ എന്ന് അറിയപ്പെടുന്നു. നമ്മുടെ നാട്ടിലെ ചാളയും ഇതുതന്നെ. മത്തിയും കപ്പയും, മത്തി വറുത്തത്, വറ്റിച്ചത്, അങ്ങനെ ഇതിന്റെ ആസ്വാദ്യതകള്‍ നിരവധിയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ജോലിയും മത്തിയിലെ ഒമേഗ 3 വഹിക്കുന്നു. ആര്‍ത്തവം തുടങ്ങിയ സ്ത്രീകള്‍ ഈ മത്സ്യം കൂടുതല്‍ കഴിക്കണം. അമിത രക്തസ്രാവം കൊണ്ടുള്ള വിളര്‍ച്ച ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും കിഡ്നി ക്യാന്‍സറിനെ ചെറുക്കുന്നതിനും മത്തി സവിശേഷമാണ്. വിറ്റാമിന്‍ ബി 12 ഉം, കാല്‍സ്യവും ഇതില്‍ ആവശ്യത്തിനുണ്ട്. പ്രോട്ടീന്‍ ഫോസ്ഫറസ്, വിറ്റാമിന്‍ ബി - 3 എന്നിവയും ധാരാളം. തീരദേശത്തെ എന്നും വറുതിയില്‍ നിന്ന് രക്ഷിക്കുന്നത് ചാളയാണ്. ഇതിന്റെ സമൃദ്ധിയും പോഷകവുമാണ് കടലിനോട് മല്ലടിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത്.

[Read More...]


ആവോലി ഫ്രൈ



 

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs