You are here: »
Home » Posts filed under Vishu
ആവശ്യമുള്ള സാധനങ്ങൾ
1. ചേന കഷണങ്ങളാക്കിയത് 4 കപ്പ്
2. മുളകുപൊടി ഒരു ചെറിയ സ്പൂൺ
ജീരകം അൽപം
മഞ്ഞൾ പൊടി ഒരു ചെറിയ സ്പൂൺ
3. തേങ്ങാ ചിരണ്ടിയത് ഒരു കപ്പ്
4. വെളിച്ചെണ്ണ നാല് വലിയ സ്പൂൺ
5. കടുക് രണ്ടു വലിയ സ്പൂൺ
6. വറ്റൽ മുളക് രണ്ടെണ്ണം മുറിക്കണം.
7. തേങ്ങാ ചിരണ്ടിയത് 4 വലിയ സ്പൂൺ
8. കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ചേനക്കഷണങ്ങൾ പാത്രത്തിലാക്കി പാകത്തിന് വെള്ളവും, ചേർത്ത് അടിയിൽ പിടിക്കാതെ നന്നായി വേവിച്ചുടക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും സാധനങ്ങൾ അരകല്ലിൽ വെച്ച് നേർമ്മയായി അരച്ചെടുത്തതും പാകത്തിന് ഉപ്പുനീരും ചേർത്ത് ഇളക്കി വാങ്ങുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ, ഏഴാമതു പറഞ്ഞിരിക്കുന്ന തേങ്ങാ ചിരണ്ടിയതും കടുക് വറ്റൾ മുളക്, കറിവേപ്പില ഇവയും ക്രമത്തിൽ ഇട്ട് മൂപ്പിച്ചു അരപ്പുചേർത്ത് തിളപ്പിച്ചുവച്ചിരിക്കുന്ന ചേനക്കറിയിൽ കുടഞ്ഞിട്ട് യോജിപ്പിച്ച് ഇളക്കി വാങ്ങി എടുക്കുക.
കുറിപ്പ്: കഷണം വെന്തശേഷം മാത്രമേ ഉപ്പ് ചേർക്കാവൂ.
[Read More...]
ആവശ്യമുള്ള സാധനങ്ങള്‍
- പച്ചരി - 500 ഗ്രാം
- ശര്‍ക്കര - 300 ഗ്രാം
- ചെറുപയര്‍ പരിപ്പ് - 50 ഗ്രാം
- നെയ്യ് - 250 ഗ്രാം
- അണ്ടി പരിപ്പ് - 50 ഗ്രാം
- കിസ്മസ് - 25 ഗ്രാം
- ഏലക്കായ് - 5 ഗ്രാം
- തേങ്ങാ - 1
തയ്യാറാക്കേണ്ട വിധം
ഒരു ഉരുളിയില്‍ ചെരുപയര്‍ പരിപ്പ് ഇട്ട് വെള്ളം ഒഴിച്ചു വേവിക്കുക. ചെറുപയര്‍ പരിപ്പ് നല്ലതുപോലെ വേവുന്നതിനു മുന്‍പായി കുറച്ചു വെള്ളം കൂടി ചേര്‍ത്ത് ശര്‍ക്കരയും അതിലിടുക. ശര്‍ക്കര അലിഞ്ഞു കഴിയുമ്പോള്‍ എടുത്തുവെച്ചിരിക്കുന്ന പച്ചരിയും അതിലിടുക. പച്ചരി നല്ലതുപോലെ കഴുകി അരിച്ചെടുത്തതായിരിക്കണം. അങ്ങനെ അരിവേകാറാകുമ്പോള്‍ അണ്ടിപരിപ്പും കിസ്മസ്സു നെയ്യും കൂടി അതിലിടുക. അണ്ടിപരിപ്പും കിസ്മസ്സും ഏലക്കായ് നെയ്യില്‍ വറുത്തതായിരിക്കണം. ഏലക്കായ് നല്ലതുപോലെ പൊടിച്ചതും ആയിരിക്കണം. ഇവയെല്ലാം ചേര്‍ത്ത മിശ്രിതം നല്ലതു പോലെ ഇളക്കണം. തേങ്ങാചുരണ്ടി എടുത്ത് നെയ്യില്‍ വറുത്തെടുത്ത് അതും ചേര്‍ക്കുക. അരിയുടെ വേവു പാകമാകുമ്പോള്‍ ഇറക്കിവെക്കുക. സ്വല്പം കാറ്റു കൊണ്ടാല്‍ ഈ മിശ്രിതം കുറച്ചുകൂടി കട്ടിയായിക്കൊള്ളും.
[Read More...]
ആവശ്യമുള്ള സാധനങ്ങള്‍
- സേമിയാ 200 ഗ്രാം
- പാല്‍ 1 ലിറ്റര്‍
- അണ്ടിപ്പരിപ്പ് 50 ഗ്രാം
- ഏലക്കായ് 5 ഗ്രാം
- പഞ്ചസാര 500 ഗ്രാം
- നെയ്യ് 150 ഗ്രാം
- സോഡാ ഉപ്പ് 2 ഗ്രാം
തയ്യാറാക്കേണ്ട വിധം
സേമിയാ എടുത്ത് ചെറുകഷണങ്ങളായി പൊട്ടിക്കുക. അതിനുശേഷം ചീനച്ചട്ടി ചൂടാക്കി അതില്‍ അല്പം നെയ്യൊഴിച്ച് പൊട്ടിച്ചു വെച്ച സേമിയായിട്ട് വറുത്തെടുക്കുക. സേമിയാ വറുത്തെടുക്കുവാന്‍ 20 മിനിറ്റോളം സമയം വേണം. സേമിയാ കട്ടപിടിക്കാതിരിക്കാനാണ് ഇങ്ങന വറക്കുന്നത്. സേമിയാ വറക്കുമ്പോള്‍ കരിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്തെടുക്കുക. ഇവയെല്ലാം വറുത്തെടുക്കുമ്പോള്‍ കരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. പാല്‍ അടുപ്പില്‍ വെച്ച് നല്ലതു പോലെ തിളപ്പിക്കുക.
പാല്‍ പിരിയാതിരിക്കുവാന്‍ 2 ഗ്രാം സോഡാഉപ്പുകൂടി ചേര്‍ക്കുക. പാല്‍ നല്ലതുപോലെ തിളച്ചുകഴിയുമ്പോള്‍ വറത്തുവച്ചിരിക്കുന്ന സേമിയാ അതില്‍ ഇടുക. പഞ്ചസാരയും കൂടി ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. സേമിയ നല്ലതു പോലെ വേകുന്നതുവരെ ഈ മിശ്രിതം തിളപ്പിക്കുകയും ഇളക്കുകയും ചെയ്യണം. അതിനു ശേഷം നെയ്യ് ഉരുക്കി ഒഴിക്കുക. ഏലക്കാ നല്ലതുപോലെ പൊടിച്ചെടുത്ത് അതും വറുത്തുവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്മസ്സും കൂടി ചേര്‍ത്ത് ഇളക്കുക. പാത്രം അടുപ്പില്‍ നിന്നെടുത്ത് അടച്ചുവെക്കുക. 10 മിനിറ്റിനു ശേഷം വിളമ്പാം.
[Read More...]
ആവശ്യമായ സാധനങ്ങള്‍
- മത്തങ്ങാ -ഏകദേശം അര കിലോ
- വന്‍പയര്‍- ഒരു കപ്പ്
- തേങ്ങ തിരുമ്മിയത്- അര മുറി തേങ്ങ ,അരയ്ക്കാന്‍
- കുരുമുളക് പൊടി - 3/4 ടേബിള്‍ സ്പൂണ്‍
- മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ ( ഒരു ടീസ്പൂണ്‍ വരെ ചേര്‍ക്കാം )
- ജീരകം- 1 ടേബിള്‍ സ്പൂണ്‍
- ഉപ്പ്- പാകത്തിന്
വറുത്തിടാന്‍ :
- തേങ്ങാ തിരുമ്മിയത് - അര മുറി ,വറുത്തിടാന്‍
- കടുക് - ഒരു ടീസ്പൂണ്‍
- വറ്റല്‍ മുളക് - നാല് എണ്ണം
- കറി വേപ്പില - 2 കതിര്‍
- ഉഴുന്ന് പരിപ്പ് - കാല്‍ കപ്പ്
- ജീരകം - ഒന്നര ടീസ്പൂണ്‍
- കുരുമുളക് പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ - ആവശ്യത്തിനു
- നെയ്യ് - ഒന്നര ടേബിള്‍ സ്പൂണ്‍
പാചകം ചെയ്യുന്ന വിധം
വന്‍പയര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചു എടുക്കുക.
തേങ്ങയും ജീരകവും കൂടി ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നേര്‍മ്മയായി അരച്ച് എടുക്കുക.
ഒരു ചീനച്ചട്ടിയില്‍ മത്തങ്ങാ ചെറിയ കഷണങ്ങള്‍ ആക്കിയതും പയറും മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയുടെ പകുതിയും ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിയ്ക്കാന്‍ വെയ്ക്കുക.
വെന്ത മത്തങ്ങയും പയറും നന്നായി ഉടച്ചു എടുക്കുക.
ഇനി ഇതിലേക്ക് അരച്ച് വെച്ചിരിയ്ക്കുന്ന തേങ്ങ ചേര്‍ത്ത് ഇളക്കുക. തിളയ്ക്കാന്‍ അനുവദിയ്ക്കുക.
ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പ് മൂപ്പിക്കുക. ഉഴുന്ന് ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ ചതച്ച തേങ്ങയും ഇട്ടു മൂപ്പിക്കുക. തേങ്ങ നല്ല പോലെ മൂത്ത് കഴിയുമ്പോള്‍ പാനിന്റെ നടുവില്‍ നെയ്യ് ഒഴിച്ചു ജീരകം, കറി വേപ്പില, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. വറ്റല്‍ മുളകും കൂടി താളിയ്ക്കാവുന്നതാണ്. അതിനു ശേഷം എല്ലാം കൂടി ഇളക്കുക. ഇനി തേങ്ങാ വറുത്തത് കറിയിലേക്ക് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.
[Read More...]
ആവശ്യമുള്ള സാധനങ്ങള്‍
1. പാവയ്ക്ക 1 1/2 കനത്തില്‍
നുറുക്കിയത് എണ്ണൂറ് ഗ്രാം
2. വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
3. വാളന്‍ പുളി ഒരു ചെറുനാരങ്ങാ മുഴുപ്പ്
4. തേങ്ങാ ചിരണ്ടിയത് ഒരു കപ്പ്
5. ചുവന്നുള്ളി രണ്ടെണ്ണം
വറ്റല്‍ മുളക് ആറെണ്ണം
കൊത്തമല്ലി രണ്ടു ചെറിയ സ്പൂണ്‍
ജീരകം കുറച്ച്
6. വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
7. കടുക് അര ചെറിയ സ്പൂണ്‍
വറ്റല്‍ മുളക് നാലെണ്ണം
കറിവേപ്പില കുറച്ച്
തയ്യാറാക്കേണ്ട വിധം
ഒരു ചീനച്ചട്ടിയില്‍ ഒരു വലിയ സ്പൂണ്‍ നല്ലെണ്ണ/ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ നുറുക്കിയ പാവയ്ക്ക ഇട്ട് വറുത്തു കോരുക. അതിനുശേഷം, ഒരു പാത്രത്തില്‍ വറുത്തെടുത്ത പാവയ്ക്കായിട്ടു വേവിക്കുക. പിന്നീട് നാലാമത്തെയും അഞ്ചാമത്തെയും സാധനങ്ങള്‍ ആവശ്യമുള്ള വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് അരച്ചു കലക്കിയ കറിയില്‍ ഒഴിച്ച് നല്ലവണ്ണം തിളപ്പിക്കുക. ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുകും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കുക.
[Read More...]