You are here: »
Home » Posts filed under Non-Veg

ആവശ്യമുള്ള സാധനങ്ങള്‍
- ചിക്കന്‍ -250 ഗ്രാം(ഇടത്തരം കഷണങ്ങളാക്കിയത്)
- സവാള- രണ്ടെണ്ണം(ചെറുത്)
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് (ഒന്നര ടേബിള്‍ സ്പൂണ്‍)
- മുളകുപൊടി - നാല് ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി - രണ്ടര ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി - ഒരു ടേബിള്‍ സ്പൂണ്‍
- കുരുമുളകുപൊടി - രണ്ട് ടീസ്പൂണ്‍
- ചിക്കന്‍മസാല - ഒന്നര ടീസ്പൂണ്‍
- റിഫൈന്‍ഡ് ഓയില്‍ -രണ്ട് ടേബിള്‍ സ്പൂണ്‍
- പച്ചമുളക് -മൂന്നെണ്ണം
- കറിവേപ്പില- മൂന്ന് തണ്ട്
- തൈര്- ആവശ്യത്തിന്
- ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പുരട്ടി വയ്ക്കുക. മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി,കുരുമുളകുപൊടി, ചിക്കന്‍ മസാല ഇവ അരച്ചു വയ്ക്കുക. അല്‍പ്പ സമയം കഴിഞ്ഞ് അരച്ചുവച്ച ചേരുവകളും തൈരും ഉപ്പും ചിക്കനില്‍ പുരട്ടി അരപ്പ് പിടിക്കുന്നതിനായി അര മണിക്കൂര്‍ വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാക്കിസവാളയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റി ചിക്കനും വറുത്ത് കോരിയെടുക്കാം.
(റ്റോഷ്മ ബിജു വര്‍ഗീസ്)
[Read More...]
ചേരുവകൾ
- എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ,
- ബട്ടര്‍ - 100 ഗ്രാം,
- ഇഞ്ചി - 2 ടീസ്പൂണ്‍,
- വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍,
- ഇഞ്ചി - 1 കഷ്ണം അരിഞ്ഞത്,
- തക്കാളി - 3 എണ്ണം
- മുളകുപൊടി - 1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
- കസൂരി മേത്തി - 4 ടേബിള്‍സ്പൂണ്‍
- ഫ്രഷ് ക്രീം - 1 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാനില്‍ എണ്ണ ചൂടാക്കുക.
ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചിക്കന്‍ എന്നിവയിട്ട് ഇളക്കണം. ചിക്കന്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തക്കാളി അരച്ചു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കുക. ഇതിലേയ്ക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.
ചിക്കന്‍ വെന്തു കഴിയുമ്പോള്‍ കസൂരി മേത്തി ചേര്‍ത്തിളക്കുക. പിന്നീട് ഫ്രഷ് ക്രീം, ഇഞ്ചി അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കണം. ചിക്കന്‍ ബട്ടര്‍ മസാല തയ്യാര്‍.
[Read More...]
ചേരുവകള്‍:
- കോഴിയിറച്ചി (കഴുകി കഷണങ്ങളാക്കിയത്) -ഒരു കിലോ
- തേങ്ങാപാല്‍ (വെള്ളം ചേര്‍ക്കാത്തത്) -ഒരു കപ്പ്
- വലിയ ഉള്ളി (നേര്മയായി അരിഞ്ഞത്) -ഒന്ന്
- ഇഞ്ചി (ചെറുതായി അരിഞ്ഞത്) -ഒരു വലിയ കഷ്ണം
- പച്ചമുളക് (ചെറുതായി അരിഞ്ഞത്) -അഞ്ചെണ്ണം
- വിനഗര്‍ -ഒരു ടീസ്പൂണ്‍
- തിളച്ച വെള്ളം -നാല് കപ്പ്
- മഞ്ഞള്‍പൊടി -ഒന്നര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
മസാലക്കൂട്ട്:
- കുരുമുളക് -അര ടീസ്പൂണ്‍
- ചുവന്ന മുളക് -എട്ടെണ്ണം
- മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
- വെളുത്തുള്ളി -അഞ്ച് അല്ലി
- ചെറിയ ഉള്ളി -പത്തെണ്ണം
- മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
മഞ്ഞള്‍പൊടി വൃത്തിയാക്കി വെച്ച ഇറച്ചിക്കഷണങ്ങളില് പുരട്ടി അര മണിക്കൂര്‍ നേരം വെക്കുക. ശേഷം അരച്ചുവെച്ച മസാലക്കൂട്ടുകള്‍ ചേര്‍ത്ത് കുഴച്ച് ഇറച്ചിക്കഷണങ്ങളില് പിടിപ്പിച്ച ് ഒരു മണിക്കൂര്‍ കൂടി വെക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ ഇറച്ചക്കഷണങ്ങള്‍ അതിലിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. പിന്നീട് ഇറച്ചിക്കഷണങ്ങള്‍ ഒരു വശത്തേക്ക് മാറ്റി തീ കുറച്ച് മിച്ചം വന്ന മസാലക്കൂട്ടുകള്‍ ആ നെയ്യില്‍ തന്നെ വഴറ്റുക. തിളപ്പിച്ച വെള്ളം അതിലേക്കൊഴിച്ച് അരിഞ്ഞുവെച്ച വലിയ ഉള്ളിയും പച്ചമുളകും ഇഞ്ചിയും എല്ലാം ഇട്ട് ഇളം തീയില്‍ തന്നെ വേവിക്കല് തുടരുക. വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ത്ത് പതിനഞ്ച് മിനിറ്റോളം കഴിഞ്ഞാല്‍ വിനഗര്‍ ചേര്‍ത്ത് ഇളക്കി കുറച്ചുനേരം കൂടി ഇളം തീയില്‍ വെച്ചശേഷം ഇറക്കിവെച്ച് മല്ലിയില തൂകി ഇളം ചൂടോടെ കഴിക്കാം.
(താഹിറ ഷറഫുദ്ദീന്, ബഹ്റൈന്‍)
[Read More...]
ആവശ്യമുള്ള സാധനങ്ങള്‍
- ചിക്കന്‍ - 800 ഗ്രാം
- സവാള - മൂന്നെണ്ണം
- തക്കാളി - രണ്ട്
- പേരും ജീരകം, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിള്‍ സ്പൂണ്‍
- പച്ചമുളക് - മൂന്ന്
- കുരുമുളക് പൊടി - അര ടീസ്പൂണ്‍
- ഗരം മസാല പൊടിച്ചത് - അര ടീസ്പൂണ്‍
- മുളക് പൊടി - ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- മല്ലിപ്പൊടി - ഒന്നര ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- വേപ്പില,മല്ലിയില - ആവശ്യത്തിന്
- ഓയില്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
- കോഴിമുട്ട - രണ്ടെണ്ണം പുഴുങ്ങിയത്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ മുഴുവനോടെ വൃത്തിയാക്കി വയറിന്റെ ഭാഗമെല്ലാം ക്ലീന്‍ ചെയ്തു വെക്കുക. വെള്ളം വാര്‍ന്ന ചിക്കനില്‍ പാകത്തിന് മുളകും മഞ്ഞളും ഉപ്പും അല്പം വെള്ളത്തില്‍ കുഴച്ചു പേസ്റ്റ് രൂപത്തിലാക്കി നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കണം. ശേഷം ഒരു കുക്കറില്‍ ചിക്കനും അല്പം വെള്ളവും ഒഴിച്ച് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ തീ അണക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഓയില്‍ ഒഴിച്ച് അരിഞ്ഞു വെച്ച സവാളയും പച്ചമുളകും വഴറ്റുക. ഇത് പെട്ടന്നാവാന്‍ അല്‍പ്പം ഉപ്പ് ചേര്‍ക്കാം. തുടര്‍ന്ന് ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം പേസ്റ്റ്, വേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. മൂത്ത് കഴിഞ്ഞാല്‍ തക്കാളി ചേര്‍ത്ത് ഉടഞ്ഞു ചേരും വരെ നന്നായി വഴറ്റി കൊടുക്കണം.
മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്തും പച്ചമണം പോകുന്നത് വരെ വഴറ്റണം. ശേഷം അല്പം വെള്ളം ഒഴിച്ച് നല്ല പോലെ മിക്സ് ചെയ്തു പുഴുങ്ങിയ കോഴിമുട്ട ചേര്‍ത്ത് കൊടുക്കണം. ഇതിലേക്ക് മല്ലിയില അരിഞ്ഞതും ഗരം മസാല പൊടിയും ചേര്‍ത്ത് കൊടുക്കുക. ശേഷം ഇതില്‍ നിന്നും കോഴിമുട്ടകളും മസാലയും കുറച്ചെടുത്തു മാറ്റി വെക്കണം. പിന്നീട് വേവിച്ചു വെച്ച ചിക്കന്റെ വയറിലേക്ക് കോഴിമുട്ടയും മസാലയും നിറയ്ക്കുക. ശേഷം ചിക്കന്റെ വയറു തുന്നിക്കെട്ടുകയോ, കാലുകള്‍ പിരിച്ചു വെക്കുകയോ ആവാം. ഉള്ളില്‍ നിന്നും മസാല പുറത്തേക്കു വരാതെ സൂക്ഷിക്കണം. ഉണ്ടാക്കി വെച്ച മസാലയില്‍ ചിക്കന്‍ വേവാനുള്ള ഒന്നര കപ്പ് വെള്ളം കൂടി ഒഴിച്ച് ചെറു തീയില്‍ തിളപ്പിക്കുക. ഇതിലേക്ക് ചിക്കന്‍ ശ്രദ്ധിച്ചു മാറ്റുക.
ശേഷം മൂടി വെച്ച് വേവിക്കുക. ഇടയ്ക്കിടെ മൂടി മാറ്റി ചിക്കന്റെ എല്ലാ ഭാഗവും ഒരേ പോലെ തിരിച്ചും മറിച്ചുമിട്ടു വേവിക്കുക. ചിക്കന്‍ വെന്തു കറി പാകത്തിന് ആയാല്‍ കുരുമുളക് പൊടി ആവശ്യത്തിനു ഇട്ടു കൊടുക്കാം. മല്ലിയില അരിഞ്ഞതും വിതറി കൊടുക്കാം. ഇത് ചൂടോടെ പത്തിരി, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.
[Read More...]
ചേരുവകള്‍
- കോഴി - 1 കിലോ
- തക്കാളി - 5 എണ്ണം
- സവാള - 500 ഗ്രാം
- പച്ചമുളക് - 8 എണ്ണം
- മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
- മുളക്പൊടി - 1 ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി - 1/2ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- കറാമ്പൂ, കറാമ്പട്ട, ഏലക്കായ - 5 ഗ്രാം വീതം
തയ്യാറാക്കുന്നവിധം
കോഴി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണമാക്കു. അതില്‍ ഉപ്പ് മഞ്ഞള്‍പ്പൊടി അല്പം മുളക് പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ മാരിനേറ്റ് ചെയ്യുക. തക്കാളി വട്ടത്തില്‍ അരിഞ്ഞ് സവാള നേര്‍മയായും അരിഞ്ഞ് വെക്കുക. പച്ചമുളക് നീളത്തില്‍ ചീന്തിവെക്കുക. കറാമ്പൂ, പട്ട, ഏലക്കായ എന്നിവ പൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് തക്കാളി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് രണ്ടുകപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് വെളുത്തുള്ളി ചതച്ചത് മുളക്പൊടി, മഞ്ഞള്‍പ്പൊടി, എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റിച്ച് വേവിക്കുക. അതിലേക്ക് കോഴി ചേര്‍ക്കുക. കറാമ്പൂ, പട്ട, ഏലക്കാ എന്നിവ പൊടിച്ചതും കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി വെളിച്ചെണ്ണ കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് ഉലര്‍ത്തി വാങ്ങിയാല്‍ കോഴി റോസ്റ്റ് റെഡി.
[Read More...]