ചേരുവകൾ
- പച്ച കായ - 2 എണ്ണം
- ചേന - 150 ഗ്രാം
- അച്ചിങ്ങ - 10-15 എണ്ണം
- വഴുതനങ്ങ - ഒരെണ്ണം
- പച്ചമുളക് - എരുവിന് ആവശ്യമായത്
പാകം ചെയ്യുന്ന വിധം
ചേനയും കായയും വഴുതനങ്ങയും ചതുരക്കഷ്ണങ്ങൾ ആയി നുറുക്കുക
പയർ അല്പം നീളത്തിൽ നുറുക്കുക
ചേനയും പയറും കായയും ആവശ്യത്തിനു വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും എരുവിന് ആവശ്യമായ പച്ചമുളക് കീറിയതും ചേർത്ത് വേവിക്കുക
വെള്ളം വറ്റാറാകുമ്പോൾ വഴുതനങ്ങ ചേർക്കുക
വെള്ളം വറ്റുമ്പോൾ അല്പം വെളിച്ചെണ്ണ ചേർത്ത് ചെറു തീയിൽ പകമാക്കി എടുക്കുക .


Previous Article

