രാജ്‌മകറി







ആവശ്യമുള്ള സാധനങ്ങള്‍

രാജ്‌മ - അരക്കപ്പ്‌
സവാള (കൊത്തിയരിഞ്ഞത്‌) - ഒരെണ്ണം
അരയ്‌ക്കാനുള്ള തക്കാളി - ഒരെണ്ണം
ഇഞ്ചി- വെളുത്തുള്ളി അരച്ചത്‌ - ഒരു ടീസ്‌പൂണ്‍
മുളകുപൊടി - അര ടേബിള്‍സ്‌പൂണ്‍
മല്ലിപ്പൊടി - അരടേബിള്‍സ്‌പൂണ്‍
ഗരംമസാല - അരടീസ്‌പൂണ്‍
കുരുമുളകുപൊടി - അരടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
റിഫൈന്‍ഡ്‌ ഓയില്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
മൈദ - ഒരു ടേബിള്‍സ്‌പൂണ്‍
പാല്‍ - ഒരു കപ്പ്‌
പുതിനയില അരിഞ്ഞത്‌ - ഒരു ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്നവിധം

രാജ്‌മ കുതിര്‍ത്ത്‌ വയ്‌ക്കുക. പ്രഷര്‍കുക്കറില്‍ ഉപ്പ്‌, വെള്ളം ചേര്‍ത്ത്‌ വേവിക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് തയാറാക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക്‌ സവാള, തക്കാളി അരച്ചത്‌, ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് ചേര്‍ത്ത്‌ വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത്‌ മൂപ്പിക്കുക. ചീനച്ചട്ടിയില്‍ റിഫൈന്‍ഡ്‌ ഓയില്‍ ഒഴിച്ച്‌ മൈദ ചേര്‍ക്കുക. മൂത്ത്‌ നിറം മാറുന്നതിന്‌ മുന്‍പ്‌ പാലൊഴിച്ച്‌ കുറുക്കി വൈറ്റ്‌ സോസ്‌ തയാറാക്കുക. ഇതിലേക്ക്‌ പൊടികള്‍ മൂപ്പിച്ചത്‌, വേവിച്ച രാജ്‌മ എന്നിവ ചേര്‍ത്ത്‌ പുതിനയില ഇട്ട്‌ വിളമ്പാം.
[Read More...]


ചിക്കന്‍ 65



ചേരുവകള്‍ 

എല്ലില്ലാത്ത ചിക്കന്‍-അരക്കിലോ 
മുട്ട-1 
അരിപ്പൊടി, മൈദ, കോണ്‍ഫ്‌ളോര്‍-2 സ്പൂണ്‍ 
മുളകുപൊടി-2 സ്പൂണ്‍ 
ഗ്രാമ്പൂ-2 
കറുവാപ്പട്ട ഏലയ്ക്ക-2 
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-അര സ്പൂണ്‍ 
പച്ചമുളക്-5 
തൈര്-2 കപ്പ് 
നാരങ്ങാനീര് 
ഉപ്പ് 
എണ്ണ 
മല്ലിയില 
സവാള വറുത്തത് (അലങ്കാരത്തിന്) 

തയ്യാറാക്കുന്ന വിധം : 

മുട്ട, ധാന്യ, മസാലപ്പൊടികളെല്ലാം കൂട്ടി യോജിപ്പിക്കുക. ഇതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, എലയ്ക്ക എന്നിവ പൊടിച്ചതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് ഇത് കുഴമ്പുരൂപത്തിലാക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഈ ചിക്കന്‍ കഷ്ണങ്ങള്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരിയെടുക്കണം. മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് പച്ചമുളക്, തൈര് എന്നിവയും ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്ത് ഇളക്കുക. ഇത് ചിക്കനില്‍ നല്ലപോലെ ചേര്‍ന്നു കഴിയുമ്പോള്‍ വാങ്ങി മല്ലിയിലയും വറുത്തു വച്ചിരിക്കുന്ന സവാളയും ചേര്‍ത്ത് അലങ്കരിക്കാം. 

മേമ്പൊടി : 
ഹോട്ടലുകളില്‍ നിന്നു വാങ്ങുന്ന ചിക്കന്‍ 65 ചുവന്ന നിറത്തിലിരിക്കും. ഈ നിറം വേണമെന്നുള്ളവര്‍ക്ക് റെഡ് ഫുഡ് കളര്‍ അല്‍പം ഇറച്ചിയില്‍ പുരട്ടി വയ്ക്കാം.
[Read More...]


പൈനാപ്പിള്‍ പച്ചടി






ആവശ്യമായ സാധനങ്ങള്‍


  • പൈനാപ്പിള്‍ മുറിച്ചത് - 1 കപ്പ്
  • പച്ചമുളക് 2 എണ്ണം
  • ഇഞ്ചി 1 ഇഞ്ച് കഷണം
  • വെള്ളം- മ്ല കപ്പ്
  • തേങ്ങ ചിരണ്ടിയത് - മ്മ കപ്പ്
  • വറ്റല്‍ മുളക് 2 എണ്ണം
  • തൈര് - മ്ല കപ്പ്
  • വെളിച്ചെണ്ണ- 1 ടേബിള്‍സ്പൂണ്‍
  • കടുക് - 1 ടീസ്പൂണ്‍
  • ചെറിയ ഉള്ളി - 4 എണ്ണം
  • കറിവേപ്പില - 1 ഇതള്‍
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


കൈതച്ചക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. (1 കപ്പ്) ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക. ചിരണ്ടിയ തേങ്ങ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. കൈതച്ചക്ക, പച്ചമുളക്, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് മ്ല കപ്പ് വെള്ളത്തില്‍ അടച്ച് വച്ച് വേവിക്കുക. വെന്ത് കഴിയുമ്പോള്‍ അരച്ച തേങ്ങ ചേര്‍ത്ത് ഇളക്കുക. തീ അണച്ചശേഷം തൈര് ചേര്‍ക്കുക. പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വറ്റല്‍മുളകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പച്ചടിയില്‍ ചേര്‍ക്കുക. കുറിപ്പ്: കറിക്ക് അല്പം കൂടി മധുരം ആവശ്യമെങ്കില്‍, ഇഷ്ടാനുസരണം പഞ്ചസാര ചേര്‍ക്കാവുന്നതാണ്.

[Read More...]


Chilli Pepper Mutton Fry



Chilli Pepper Mutton Fry


Ingredients


250 g Mutton
Masala to grind (1 tbsp peeper, 4 lavang, 1 piece dalchini, 2 full garlic small piece of ginger, 1 onion fried , 4 green chillies, 1 bunch coriander leaves)
2-3 tsp grated coconut
1 onion, paste
1 tomato, turmeric,
2 tsp freshly ground pepper
salt to taste
20 green chilly long slits

Directions

Heat oil in cooker, add onion paste made up with 1 onion, stir it until it becomes brown. then add mutton pieces, 1 Tsp turmeric salt to taste, 1 tomato cut into small pieces. close the lid & pressure cook till it boils fully.

Take a kadai, heat 1 tsp of oil, add chopped long sliced onions ,20 green chilles long slits, fry it for 2 mins,

Add ground paste & again fry it for 2 mins, add boiled mutton to it mix it well

Then add freshly grounded (Coarse) pepper to it add small cup of water and let it boil for 2 mins

Continue simmering and stirring it until most water evaporates.

Serve with Parathas or Roti in main course or as appetizer

[Read More...]


സ്റ്റഫ്ഡ് ഫിഷ് റോള്‍



രുചികരമായ സ്റ്റഫ്ഡ് ഫിഷ് റോള്‍


ആവശ്യമായ ചേരുവകള്‍


മുള്ളില്ലാത്ത ദശക്കട്ടിയുള്ള മീന്‍ - അരക്കിലോ,
പനീര്‍ - നൂറ് ഗ്രാം,
പച്ചമുളക് പൊടിയായി അരിഞ്ഞത് - മൂന്നെണ്ണം,
മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍,
അണ്ടിപ്പരിപ്പ്, ബദാം പൊടിച്ചത് - കാല്‍ക്കപ്പ് വീതം,
ഉപ്പ് - അര ടീ സ്പൂണ്‍,
കുരുമുളകുപൊടി - കാല്‍ ടീ സ്പൂണ്‍,
മൈദ - ഒരു കപ്പ്,
വിനാഗിരി - അല്‍പ്പം,
പാചകഎണ്ണ - വറുക്കാന്‍ മാത്രം


തയാറാക്കുന്ന വിധം


മൈദയില്‍ ഒരു നുള്ള് ഉപ്പും അല്‍പ്പം വെള്ളവും ചേര്‍ത്ത് ഇളക്കി മാവ് തയാറാക്കുക. മീന്‍ കഷണങ്ങളില്‍ വിനാഗിരി പുരട്ടി നന്നായി കഴുകുക. പനീര്‍, പച്ചമുളക്, മല്ലിയില, ഉപ്പ്, കുരുമുളകുപൊടി, ബദാം, അണ്ടിപ്പരിപ്പ് എന്നിവ പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മീന്‍കഷണത്തിന്റെ എണ്ണത്തിനത്രയും ഉരുളകളാക്കുക. ഇതു നീളത്തില്‍ പരത്തിയെടുത്ത് ഓരോന്നിലും ഓരോ മീന്‍ കഷണങ്ങള്‍ വച്ച് ചുരുട്ടി മാവില്‍ മുക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം മാവില്‍ മുക്കിയ ഫിഷ് റോളുകള്‍ ഇട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക. സോസ് കൂട്ടി സ്വാദോടെ കഴിക്കാം.

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs