Pages

2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

വിഷു സ്‌പെഷല്‍ - കൂട്ടുകറി

ചേരുവകള്‍

  • കടലപ്പരിപ്പ്  200 ഗ്രാം
  • കടല (വേവിച്ചത്)  100 ഗ്രാം
  • ചേന  250 ഗ്രാം
  • വാഴയ്ക്ക  250 ഗ്രാം
  • പച്ചമുളക്  6 എണ്ണം
  • ശര്‍ക്കര  1 
  • തേങ്ങ  1
  • കുരുമുളക്  അര ടീസ്പൂണ്‍
  • ജീരകം  കാല്‍ ടീസ്പൂണ്‍
  • വെളിച്ചെണ്ണ, ഉപ്പ്  ആവശ്യത്തിന്
  • കറിവേപ്പില   3 തണ്ട്
  • വറ്റല്‍ മുളക്  3 എണ്ണം
  • കാരറ്റ്  2 എണ്ണം (ആവശ്യമെങ്കിൽ)

തയ്യാറാക്കുന്ന വിധം

തേങ്ങ പകുതിയെടുത്ത് കുരുമുളക്, ജീരകം, രണ്ട് പച്ചമുളക് എന്നിവ ചേര്‍ത്ത് അധികം അരയാതെ ചതച്ചെടുക്കണം.

ചേന, വാഴയ്ക്ക, കാരറ്റ് എന്നിവ സമചതുരാകൃതിയില്‍ മുറിക്കണം. ഇതിലേക്ക് പാതി വേവിച്ച കടലപ്പരിപ്പ്, കടല എന്നിവയും മുളകുപൊടി, മഞ്ഞള്‍ പൊടി, പച്ചമുളക്, ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കണം. ചേരുവകകള്‍ വെന്തു തുടങ്ങുമ്പോള്‍ അരപ്പും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിക്കണം. കുറുകി പാകമാകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് കടുകും വറ്റല്‍ മുളകും് വെളിച്ചെണ്ണയില്‍ വറവിട്ട് മാറ്റിവെക്കണം. 

അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മാറ്റി വെച്ച തേങ്ങ നല്ല തവിട്ടു നിറമാകുന്നതുവരെ മൂപ്പിക്കണം. ഇതിലേക്ക് തയ്യാറാക്കിയ കൂട്ട് ചേര്‍ത്ത് നല്ലപോലെ ഇളക്കണം. 

(ഷൈന രഞ്ജിത്ത്)