Pages

2016 മാർച്ച് 8, ചൊവ്വാഴ്ച

ഹോട്ട് ആൻഡ് സോർ ചിക്കൻ സൂപ്പ്

ചേരുവകൾ

  • ചിക്കൻ സ്റ്റോക്ക്  - നാല് കപ്പ്
  • ചിക്കൻ കഷ്ണം നുറുക്കിയത് - കാൽ കപ്പ്
  • ബീൻസ്, കാരറ്റ് അരിഞ്ഞത് -  കാൽ കപ്പ്
  • ബാംബൂഷൂട്ട് അരിഞ്ഞത്  -  കാൽ കപ്പ്
  • ബ്ലാക്ക് മഷ്റൂം അരിഞ്ഞത്  -  കാൽ കപ്പ്
  • സോയാ സോസ് - അര ടീസ്പൂൺ
  • മുട്ട വെള്ള  -  ഒന്ന്
  • കുരുമുളകുപൊടി  -  അര ടീസ്പൂൺ
  • വിനിഗർ ചില്ലി ഓയിൽ  -  അര ടീസ്പൂൺ
  • കോൺഫ്ലോർ  -  നാല് ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ചിക്കൻ സ്റ്റോക്കിൽ ചിക്കൻ കഷ്ണവും പച്ചക്കറികളും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള അടിച്ചത് നൂലുപോലെ ഒഴിക്കുക. അല്പം വെള്ളത്തിൽ കലക്കിയ കോൺഫ്ലോർ ഒഴിച്ച് ചെറുതീയിൽ ബാക്കി ചേരുവകൾ ചേർത്തിളക്കി വാങ്ങുക.