Pages

2016 മാർച്ച് 4, വെള്ളിയാഴ്‌ച

ക്യാരറ്റ് സാലഡ്

ചേരുവകൾ


  • ക്യാരറ്റ് - ഒന്ന് 
  • സവാള - ഒന്ന് 
  • പച്ചമുളക് - ഒന്ന് 
  • നാരങ്ങാനീരു  - 1/2 -1 റ്റീസ്പൂൺ
  • ഉപ്പ്  - ആവശ്യത്തിനു 
  • കറിവെപ്പില - ആവശ്യത്തിനു 

തയ്യാറാക്കേണ്ട വിധം

ക്യാരറ്റ് എടുത്ത് കഴുകി വൃത്തിയാക്കി ചീകി എടുക്കുക, അതിലെക്ക് ഒരു ചെറിയ സവാള, പച്ചമുളക് ഇവ ചെറുതായി കുനുകുനെന്ന് അരിഞു ചേർക്കുക. പാകത്തിനു ഉപ്പും, നാരങ്ങാനീരും ചേർത്ത് കൈ കൊണ്ട് നന്നായി ഞെരുടി യോജിപ്പിച്ച് അങ്ങ് മാറ്റി വച്ചെക്കുക. കഴിക്കുമ്പോൾ നോക്കിയാൽ മതി ഇനി. അപ്പൊഴെക്കും ഉപ്പും പുളിയും എല്ലാം നന്നായി ഇറങ്ങി നല്ല പാകം ആയിട്ട് ഉണ്ടാകും. ലെശം കറിവെപ്പില കൂടി വേണെൽ ചേർക്കാം.