Pages

2016 ജനുവരി 25, തിങ്കളാഴ്‌ച

ഉണക്കച്ചെമ്മീന്‍ ചമ്മന്തി

ആവശ്യമുള്ള സാധനങ്ങള്‍ 


  • ഉണക്കച്ചെമ്മീന്‍ - ഒരു കപ്പ്‌ 
  • തേങ്ങ ചിരകിയത്‌ - ഒരു കപ്പ്‌ 
  • ചെറിയ ഉള്ളി - പന്ത്രണ്ടെണ്ണം 
  • മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍ 
  • വാളന്‍പുളി - ഒരു നുള്ള്‌ 
  • വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍ 
  • ഉപ്പ്‌ - പാകത്തിന്‌ 

തയാറാക്കുന്നവിധം 

ഉണക്കച്ചെമ്മീന്‍ എണ്ണ ചേര്‍ക്കാതെ വറുത്തശേഷം ചതച്ചെടുക്കുക. ഒരു ടേബിള്‍സ്‌പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചെറിയഉള്ളി വഴറ്റുക. തേങ്ങ ചിരകിയത്‌, മുളകുപൊടി എന്നിവ വഴറ്റുക. വാളന്‍പുളി ചേര്‍ക്കുക. ചെമ്മീന്‍ ചേര്‍ക്കുക. അല്‌പം വെളിച്ചെണ്ണകൂടി ചേര്‍ക്കുക.