Pages

2016 ജനുവരി 27, ബുധനാഴ്‌ച

മിൻസ്ഡ് മീറ്റ് നിറച്ച കാബേജ് റോൾസ്

ആവശ്യമുള്ള സാധനങ്ങള്‍


  • കാബേജ് 10 ഇല 
  • മിൻസ് ചെയ്ത ബീഫ് അല്ലെങ്കിൽ ചിക്കൻ അരക്കിലോ 
  • വിനാഗിരി ഒരു ചെറിയ സ്പൂൺ 
  • കോൺഫ്ളവർ അര വലിയ സ്പൂൺ 
  • സോയാസോസ് അര വലിയ സ്പൂൺ 
  • ഉപ്പ് പാകത്തിന് 
  • എണ്ണ രണ്ടു വലിയ സ്പൂൺ 
  • ഇഞ്ചി രണ്ടു കഷണം ചെറുതായി അരിഞ്ഞത് 
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു വലിയ സ്പൂൺ 
  • പച്ചമുളക് മൂന്ന്, ചെറുതായി അരിഞ്ഞത് 

സോസിന് 


  • സോയോസോസ് ഒരു വലിയ സ്പൂൺ 
  • വെള്ളം അഞ്ചു വലിയ സ്പൂൺ 
  • ഉപ്പ് പാകത്തിന് 
  • കോൺഫ്ളവർ അര ചെറിയ സ്പൂൺ, ഒരു വലിയ സ്പൂൺ വെള്ളത്തിൽ കലക്കിയത് 

പാകം ചെയ്യുന്ന വിധം 

∙ വെള്ളം തിളപ്പിച്ച് അതിൽ അൽപം എണ്ണയൊഴിച്ച്, അതിൽ കാബേജ് ഇലയിട്ടു തിളപ്പിച്ചു വാട്ടിയെടുക്കുക 
∙ മിൻസ് ചെയ്ത ഇറച്ചി മൂന്നാമത്തെ ചേരുവ ചേർത്തിളക്കി അര മണിക്കൂർ വയ്ക്കുക. 
∙ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റിയശേഷം മിൻസ്ഡ് മീറ്റ് ചേർത്തിളക്കി നന്നായി വഴറ്റി വേവിക്കുക 
∙ വേവിച്ച ഇറച്ചി 10 ഭാഗങ്ങളാക്കുക 
∙ ഓരോ ഭാഗവും ഓരോ കാബേജ് ഇലയിൽ പൊതിഞ്ഞു 15 മിനിറ്റ് ആവിയിൽ വേവിച്ചശേഷം വിളമ്പാനുള്ള പാത്രത്തിലാക്കി വയ്ക്കുക. 
∙ സോസ് തയാറാക്കാൻ ആറാമത്തെ ചേരുവ യോജിപ്പിച്ച് കോൺഫ്ളവർ കലക്കിയതും ചേർത്തിളക്കി അടുപ്പിൽ വച്ചു തിളപ്പിച്ചു കുറുക്കണം. 
∙ ഇതു കാബേജ് റോൾസിനും മുകളിൽ ഒഴിച്ചു ചൂടോടെ വിളമ്പുക