Pages

2015 നവംബർ 1, ഞായറാഴ്‌ച

മുരിങ്ങക്കായ ചെമ്മീൻ കറി

ആവശ്യമുള്ള സാധനങ്ങള്‍

  • ചെമ്മീൻ - ഒരു കിലോ, 
  • മുരിങ്ങക്കായ - 6 എണ്ണം
  • തേങ്ങ ചിരകിയത് - ഏകദേശം 2 കപ്പ്
  • പെരിംജീരകം - 1 സ്പൂണ്‍, 
  • ചുവന്നുള്ളി - 5 എണ്ണം
  • തക്കാളി അരിഞ്ഞത് - 2 എണ്ണം, 
  • പച്ചമുളക് നടുകീരിയത് - 5 എണ്ണം,
  • മുളക്പൊടി - 4 സ്പൂണ്‍,
  • മല്ലിപൊടി - 1/2 സ്പൂണ്‍, 
  • മഞ്ഞൾപൊടി - 3/4 സ്പൂണ്‍,
  • പുളി ആവശ്യത്തിനു  
  • കറിവേപ്പില ആവശ്യത്തിനു 
  • ഉപ്പ് ആവശ്യതിന്

താളിക്കാൻ വേണ്ടത്


  • ചുവന്നുള്ളി അരിഞ്ഞത് - 5,
  • മുളക്പൊടി - 1/2 സ്പൂണ്‍ 
  • വെളിച്ചെണ്ണ 
  • കറിവേപ്പില, 

തയ്യാറാക്കേണ്ട വിധം

  • ഒരു കപ്പ് തേങ്ങയെടുത്ത് തേങ്ങാപാൽ അടിക്കുക. 
  • ഒരു മണ്‍കലത്തിൽ ഒഴിക്കുക. 
  • പുളി ചൂടുവെള്ളത്തിൽ ഇട്ട് ഇതിലേക്ക് ഒഴിക്കുക. 
  • തക്കാളിയും പച്ചമുളകും ഇടുക. 
  • ബാക്കി തേങ്ങയും പെരിജീരകവും ചുവന്നുള്ളിയും വേപ്പിലയും പൊടികളും ചേർത്ത് നന്നായി അരച്ച്‌ കലത്തിലെകൊഴിക്കുക. 
  • ആവശ്യത്തിനു വെള്ളവും ചേർക്കുക. 
  • ഉപ്പിടുക. 
  • തിളക്കുമ്പോൾ മീനും മുരിങ്ങക്കായും ഇട്ട് വെന്താൽ കറി ഓഫാക്കി താളിച് ഒഴിക്കുക.