ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള ഇട്ട് പകുതി വഴന്നാല്‍ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചതച്ച് ചേര്‍ത്ത് വഴറ്റുക. ശേഷം തക്കാളി ചേര്‍ത്ത് വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വഴറ്റി, പുളി പിഴിഞ്ഞതും, ഉപ്പും, വെള്ളവും ചേര്‍ത്ത് തിളപ്പിക്കണം. തിളച്ചാല്‍ മീന്‍കഷണങ്ങള്‍ ചേര്‍ത്ത് തീ കുറച്ച് വേവിക്കണം. കറി കുറുകിവരുമ്പോള്‍ തേങ്ങാപ്പാല്‍, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇറക്കിവെച്ച് ചൂടോടെ ഉപയോഗിക്കാം.