Pages

2015 ഒക്‌ടോബർ 18, ഞായറാഴ്‌ച

റവ ലഡ്ഡു


ചേരുവകൾ:

  • റവ 1ഗ്ലാസ്‌,
  • പഞ്ചസാര- 3/4 ഗ്ലാസ്‌,
  • നെയ്‌- 3 ടേബിൾ സ്പൂണ്‍,
  • അണ്ടിപ്പരിപ്പ് -10,
  • മുന്തിരി -10 എണ്ണം,
  • ഏലക്ക പൊടി 1/2 ടീസ്പൂണ്‍.

തയാറാക്കുന്ന വിധം:


  1. ഒരു പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച്‌ അണ്ടിപ്പരിപ്പും, മുന്തിരിയും വറുത്തു മാറ്റണം.
  2. ആ പാനിൽ റവ ഇട്ട് മൂപ്പിച്ച് വരുതെടുകുക.
  3. പഞ്ചസാര മിക്സിയിൽ പൊടിച്ചെടുക്കുക.ചൂടാറിയ റവയും മിക്സിയിൽ പൌഡർ ആക്കി എടുക്കണം.
  4. ഇനി പൌഡർ ആക്കിയ പഞ്ചസാര, റവ, ഏലക്ക പൊടി, മാറ്റി വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം ഒരു ബൌളിൽ ഇട്ട് യോജിപ്പിക്കണം.
  5. ബാക്കിയുള്ള നെയ്യ്‌ നന്നായി തിളപ്പിച്ച്‌ റവ കൂട്ടിൽ ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യണം.
  6. ഇളം ചൂടോടെ ലഡ്ഡു ഉരുട്ടി എടുക്കണം.
  7. വളരേ പെട്ടന്ന് ഉണ്ടാക്കി എടുക്കാവുന്ന സ്വീറ്റ് ആണ്.
  8. പഞ്ചസാര കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം.