Pages

2015 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ട്രൈ കളര്‍ ഇഡ്‌ഡലി


ആവശ്യമുള്ള സാധനങ്ങള്‍

  • ഇഡ്‌ഡലി മാവ്‌- മൂന്ന്‌ കപ്പ്‌
  • പച്ച ചീര വേവിച്ച്‌ അരച്ചത്‌- അര കപ്പ്‌
  • കാരറ്റ്‌ വേവിച്ച്‌ അരച്ചത്‌- അര കപ്പ്‌
  • ഉപ്പ്‌, റിഫൈന്‍ഡ്‌ ഓയില്‍- പാകത്തിന്‌

തയാറാക്കുന്ന വിധം

ഇഡ്‌ഡലി മാവില്‍ ഉപ്പ്‌ ചേര്‍ത്തിളക്കിയ ശേഷം മൂന്ന്‌ പാത്രത്തിലാക്കി വയ്‌ക്കുക. ഒരു പാത്രത്തിലെ മാവില്‍ പച്ച ചീരയും മറ്റൊരു പാത്രത്തിലെ മാവില്‍ കാരറ്റ്‌ അരച്ചതും ചേര്‍ത്തിളക്കുക. ഇഡ്‌ഡലിത്തട്ടില്‍ എണ്ണ പുരട്ടി അല്‍പ്പം മാവ്‌ ഒഴിച്ച ശേഷം മുകളിലായി ചീര ചേര്‍ത്ത മാവും ഏറ്റവും മുകളിലായി കാരറ്റ്‌ ചേര്‍ത്ത മാവും ഒഴിച്ച്‌ അപ്പച്ചെമ്പില്‍ വച്ച്‌ ആവിയില്‍ വേവിക്കുക. ഈ ട്രൈ കളര്‍ ഇഡ്‌ഡലി തേങ്ങാ ചട്‌ണിക്കൊപ്പം വിളമ്പാം..