Pages
▼
ബദാം ഷേയ്‌ക്ക്
ആവശ്യമുള്ള സാധനങ്ങള്‍
- പാല്‍- രണ്ട് കപ്പ്
- പഞ്ചസാര- അരക്കപ്പ്‌്
- ബദാം- കാല്‍ക്കപ്പ്
- ഏലയ്‌ക്ക പൊടിച്ചത്- നാലെണ്ണം
- പിസ്‌ത - നാലെണ്ണം(ചെറുതായി അരിഞ്ഞത്)
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ബദാമും വെള്ളവും എടുത്ത് അഞ്ച് മിനിട്ട് തിളപ്പിക്കുക. ശേഷം ബദാം തൊലികളഞ്ഞ് പഞ്ചസാരയോടൊപ്പം അരച്ചെടുക്കുക. പാലില്‍ ഏലയ്‌ക്കാപ്പൊടിയും ബദാം-പഞ്ചസാര അരച്ചതും ചേര്‍ത്ത് തിളപ്പിക്കുക. ചൂടാറിയ ശേഷം ഗ്ലാസിലേക്ക് പകര്‍ന്ന് പിസ്‌ത അരിഞ്ഞത് മുകളില്‍ വിതറി തണുപ്പിച്ച് ഉപയോഗിക്കാം.