Pages

2015 ജനുവരി 10, ശനിയാഴ്‌ച

ഓട്‌സ് ഇഡലി


ഓട്‌സ് ഇഡലി



ആവശ്യമായ ചേരുവകള്‍

1 ഓട്‌സ്- 1 കപ്പ്
2 ഉഴുന്നുപരിപ്പ്- അര കപ്പ്
3 കാരറ്റ്- അര കപ്പ്
4 ബീന്‍സ്- അര കപ്പ്

തയാറാക്കുന്ന വിധം


ഓട്‌സ് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട് അരച്ചെടുക്കുക. ഉഴുന്നുപരിപ്പും വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചെടുക്കണം. ഇവ രണ്ടും കൂട്ടിച്ചേര്‍ത്തു രാത്രി മുഴുവന്‍ വയ്ക്കുക. കാരറ്റ് ഗ്രേറ്റ് ചെയ്‌തെടുക്കുക. ബീന്‍സ് തീരെ പൊടിയായി അരിഞ്ഞെടുക്കണം. ഇവ രണ്ടും ഉപ്പും മാവിലേക്കിട്ടു നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. മാവ് പാകത്തിന് വെള്ളം ചേര്‍ത്ത് ഇഡലി മാവിന്റെ പരുവത്തിലാക്കുക. ഇഡ്ഡലിത്തട്ടില്‍ എണ്ണ പുരട്ടിയ ശേഷം മാവ് ഒഴിച്ച് ഇഡ്ഡലിയുണ്ടാക്കാം.