You are here: » Home » All posts
തക്കാളിക്കറി
തക്കാളിക്കറി
ചേരുവകള്‍
തക്കാളി (പച്ചയോ പഴുത്തതോ) – 1 വലുത്
സവാള – 1 ഇടത്തരം
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
തെങ്ങ – അര മുറി
വെളുത്തുള്ളി – ഒരല്ലി
ചെറിയ ഉള്ളി – 4-5 എണ്ണം
ജീരകം – കാല് ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
വറ്റല്‍ മുളക് – 2 എണ്ണം
കടുക് – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തക്കാളിയും സവാളയും നേര്‍മ്മയായി നീളത്തില്‍ അരിഞ്ഞു എടുക്കുക. ഇതും 2 പച്ചമുളക് കീറിയത്, ഇഞ്ചി പൊടിയായി അരിഞ്ഞത്, മഞ്ഞള്‍പ്പൊടി ഉപ്പ്, അര ഗ്ലാസ് വെള്ളം എന്നിവ ചേര്‍ത്ത് ഒരു ചട്ടിയില്‍ വേവിച്ചു എടുക്കുക. തേങ്ങാ ജീരകം, വെളുത്തുള്ളി, ഒരു പച്ചമുളക്, 3 ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇത് വെന്ത തക്കാളിയിലേക്ക് ചേര്‍ക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി ചെറിയ തിള വരുമ്പോള്‍ വാങ്ങുക. കടുക്, ചെറിയ ഉള്ളി, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ താളിച്ച് കറിയില്‍ ഒഴിക്കുക. തക്കാളിക്കറി റെഡി.
പൈനാപ്പ്ള്‍ ബിസ്കറ്റ് പുഡിങ്ങും കേരാപാക്കും
പൈനാപ്പ്ള്‍ ബിസ്കറ്റ് പുഡിങ്ങും കേരാപാക്കും
ആവശ്യമുള്ള സാധനങ്ങള്‍:
പാല് - നാലുകപ്പ്
പഞ്ചസാര - അരകപ്പ്
പൈനാപ്പ്ള്‍ - മൂന്നു കപ്പ് (ചെറുതായി അരിഞ്ഞ് വിളയിച്ചത്)
മാരി ബിസ്കറ്റ് - ഒരു പാക്കറ്റ്
വാനില കസ്റ്റാര്‍ഡ് പൗഡര്‍ - ആവശ്യത്തിന്
ചെറി - അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം:
അരലിറ്റര്‍ പാല് തിളപ്പിക്കുക (ഇതില്‍ നിന്ന് അരക്കപ്പ് പാല് മാറ്റിവെക്കുക. കസ്റ്റാര്‍ഡ് പൗഡര്‍ ലയിപ്പിക്കാനായി). തിളച്ച പാലില്‍ പഞ്ചസാര ചേര്‍ത്ത് കസ്റ്റാര്‍ഡ് ചേര്‍ത്ത പാല് ഇതിലേക്ക് ഒഴിച്ച് കുറുക്കി തണുപ്പിക്കുക. പരന്ന പുഡിങ് പാത്രത്തില്‍ കസ്റ്റാര്‍ഡ് ഒഴിച്ച് നിരത്തി അതിന് മുകളില്‍ മാരി ബിസ്കറ്റ് നിരത്തി പൈനാപ്പ്ള്‍ വിളയിച്ചത് നിരത്തി, കസ്റ്റാര്‍ഡ് വീണ്ടും നിരത്തി, ബിസ്കറ്റ് നിരത്തി, വീണ്ടും പൈനാപ്പ്ള്‍ വിളയിച്ചത് നിരത്തി, ചെറീസ് വെച്ച് അലങ്കരിച്ച് ഫ്രിഡ്ജില്‍വെച്ച് ഉപയോഗിക്കുക.കേരാപാക്ക്

ആവശ്യമുള്ള സാധനങ്ങള്‍:
തേങ്ങ ചിരകിയത് - 2 കപ്പ്നെയ്യ് - അര കപ്പ്കടലമാവ് - അരകപ്പ്പഞ്ചസാര - അരകപ്പ്ഏലക്കായ് - 9 എണ്ണംഅണ്ടിപ്പരിപ്പ് - ഒരു കപ്പ് (ചെറുതായ് മുറിച്ച് നെയ്യില്‍ വറുത്തത്)തയാറാക്കുന്ന വിധം:
തേങ്ങ ചൂടായ പാനിലിട്ട് നിറം മാറാതെ വറുത്തെടുക്കുക. പകുതി നെയ്യ് ചൂടാക്കി കടലമാവ് ചേര്‍ത്തിളക്കി മൂത്തു കുമിളകള്‍ വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റിവെക്കുക. പഞ്ചസാര കാല് കപ്പ് വെള്ളം ചേര്‍ത്ത് നൂല് പരുവത്തില്‍ സിറപ്പ് തയാറാക്കി ഇത് കുറേശ്ശയായി കടലമാവില്‍ ചേര്‍ത്തിളക്കുക. വറുത്ത തേങ്ങയും ബാക്കിയുള്ള നെയ്യും അല്പാല്പം ചേര്‍ത്തിളക്കുക. പാത്രത്തില്‍ നിന്ന് വിട്ടുവരുമ്പോള്‍ ഏലക്കാപൊടി ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ പരത്തി വരയിട്ടുവെച്ച് പിറ്റേദിവസം മുറിച്ച് ഉപയോഗിക്കാം.
തയാറാക്കിയത്: ആമിന മുഹമ്മദ് വണ്ടൂര്‍
കൂന്തല്‍ പൊരി ഫ്രൈ
കൂന്തല്‍ പൊരി ഫ്രൈ
ചേരുവകള്‍
കൂന്തല്‍ (കണവ) - അരക്കിലോ (വട്ടത്തില്‍ കഷണങ്ങളാക്കിയത്)
ചുവന്നുള്ളി - പത്തെണ്ണം (ചെറുതായരിഞ്ഞത്)
പച്ചമുളക് - നാലെണ്ണം (കീറിയത്)
ഇഞ്ചി, വെളുത്തുള്ളി - ഒന്നര
ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്)
കാശ്മീരി മുളകുപൊടി - ഒന്നരടേബിള്‍സ്പൂണ്‍
എണ്ണ - അരക്കപ്പ്
ഉപ്പ് - പാകത്തിന്
കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്നവിധം
കൂന്തല്‍ ഉപ്പും മുളകുപൊടിയും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ഒരു കടായിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ വേവിച്ച കൂന്തലിട്ട് മൊരിച്ച് കോരിവയ്ക്കുക. (കൂന്തല്‍ മൊരിക്കുമ്പോള്‍ പൊട്ടിത്തെറിക്കും. അതുകൊണ്ട് മൂടിവേണം പൊരിക്കാന്‍). എല്ലാം പൊരിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ള എണ്ണയില്‍ ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മൊരിച്ചുവച്ച കൂന്തലും അരടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് ഇളക്കിയിളക്കി നന്നായി മൊരിച്ച് അടുപ്പില്‍നിന്നും ഇറക്കി ഉപയോഗിക്കാം.
ബ്രെഡ്-റവ സാന്ഡ്വിച്ച്
ബ്രെഡ്-റവ സാന്ഡ്വിച്ച്
ചേരുവകള്‍
ബ്രെഡ്- 6 കഷണം
ഫ്രഷ് ക്രീം – അര കപ്പ്
റവ- കാല് കപ്പ്
ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് – കാല് കപ്പ്
കാരറ്റ് ചെറുതായി അരിഞ്ഞത് – കാല് കപ്പ്
ഉപ്പ് -ആവശ്യത്തിന്
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
വെണ്ണ -രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഫ്രഷ് ക്രീം, റവ, ക്യാപ്സിക്കം, കാരറ്റ്, ഉപ്പ് എന്നിവ കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ഈ മിക്സ് ബ്രെഡില്‍ വെക്കുക, അതിനു മുകളില്‍ അല്പം കുരുമുളകുപൊടി വിതറിയതിനു ശേഷം മുകളില്‍ മറ്റൊരു ബ്രെഡ് പീസ് വെയ്ക്കുക. ശേഷം ഇരുവശത്തും വെണ്ണ പുരട്ടി ചട്ടിയില്‍ വെച്ച് ചൂടാക്കി എടുക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





Previous Article

