ചില്ലി ചിക്കൻ



ചില്ലി ചിക്കൻ


ചേരുവകള്‍:

കാപ്സികം മൂന്ന്എണ്ണം,
സവാള മൂന്ന് എണ്ണം,
മുട്ട മൂന്ന് എണ്ണം,
കോണ്‍ഫ്ലോര്‍ അഞ്ചു ടി സ്പൂണ്‍,
തക്കാളി സോസ് അമ്പതു മില്ലി,
സോയ സോസ് നൂറു മില്ലി,
ചില്ലി സോസ് ആവശ്യത്തിന്,
ചിക്കന്‍ വളരെ ചെറുതായി നുറുക്കിയത് അരകിലോ,
ഫുഡ്‌ കളര്‍ ചുമപ്പ്,
മൈദാ മാവ്.


ഉണ്ടാക്കുന്ന വിധം


കാപ്സികം ,സവാള എന്നിവ തുല്യ വലിപ്പത്തില്‍ മുറിക്കുക, ചതുരത്തില്‍ആയാല്‍ വളരെ നന്ന് സവാള പാളികളായി പൊളിച്ചാല്‍ വളരെ എളുപ്പത്തില്‍ നല്ല ആകൃതിയില്‍ കട്ട്‌ ചെയ്ത് എടുക്കാം

അതിനു ശേഷം ഒരു ചെറിയ പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചു കോണ്‍ ഫ്ലോറും മൈദയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക
ചുമന്ന കളര്‍ചേര്‍ത്ത്അതിനകത്ത് ചെറുതായി നുറുക്കിയ ചിക്കെന്‍ കഷണങ്ങള്‍ ഇട്ടു വയ്കുക

കുറച്ചു സമയത്തിന് ശേഷം മുക്കിവെച്ച ചിക്കന്‍ തിളച്ച എണ്ണയില്‍ വറുത്തു കോരി മാറ്റി വെക്കുക

അതിനു ശേഷം മുറിച്ചു വച്ച കാപ്സികം ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എന്നയെടുത്തു വഴറ്റി എടുക്കുക കാപ്സികം ചെറുതായി ഒന്ന് വാടുക മാത്രമേ ചെയ്യാവൂ

അതിനു ശേഷം സവാളയും ഇത് പോലെതന്നെ വഴറ്റി എടുക്കുക
ഇനി വലിയ ഒരു പാത്രത്തില്‍ നാനൂറു മില്ലി വെള്ളമെടുത്തു അതില്‍ അഞ്ചു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലോര്‍ ചേര്‍ത്ത് തീയില്‍ വച്ചു ഇളക്കി ക്കൊണ്ടിരിക്കുക അത് ചെറുതായി കുറുകാന്‍ തുടങ്ങുമ്പോള്‍ വറുത്തു മാറ്റി വച്ചിരിക്കുന്ന ചിക്കെന്‍ അതിലേക്കു ഇടുക ശേഷം മാറ്റി വച്ചിരുക്കുന്ന കാപ്സിക്കവും സവാളയും അതില്‍ ചേര്‍ത്ത് മെല്ലെ ഇളക്കുക

ഇനി ഇതിനകത്ത് ചില്ലി സോസ്, സോയ സോസ്, തക്കാളി സോസ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി മിക്സ്‌ ചെയ്യുക, ഉപ്പു പോരെങ്ങില്‍ ആവശ്യത്തിന് ഉപ്പ് ചേര്ക്കുക.


[Read More...]


ചിക്കന്‍ കബ്‌സ




ചിക്കന്‍ കബ്‌സ



ചേരുവകള്‍:


1. ചിക്കന്‍- എട്ട് കഷ്ണങ്ങള്‍,
2. സസ്യഎണ്ണ- കാല്‍ കപ്പ്,
3. സവാള അരിഞ്ഞത്- രണ്ടെണ്ണം,
4. ടുമാറ്റോ പ്യൂരി- അരക്കപ്പ്,
5. തക്കാളി അരിഞ്ഞത്- രണ്ടെണ്ണം,
6. വെളുത്തുള്ളി അരിഞ്ഞത്- നാല് അല്ലി,
7. കാരറ്റ് ചീകിയത്- രണ്ടെണ്ണം,
8. ഓറഞ്ച്‌തൊലി- പത്തുഗ്രാം,
9. കരയാമ്പൂ- നാലെണ്ണം,
10. കറുവപ്പട്ട- മൂന്ന് കഷ്ണം,
11. ഏലക്കായ- നാലെണ്ണം,
12. ബസ്മതി അരി- ഒരു കിലോ,
13. ഉണക്കമുന്തിരി- കാല്‍ കപ്പ്,
14. ബദാം അരിഞ്ഞത്- കാല്‍ കപ്പ്,
15.കുരുമുളക്- പാകത്തിന് ,
16. ഉപ്പ്- പാകത്തിന്

പാകം ചെയ്യുന്ന വിധം:


അരിഞ്ഞ ഉള്ളി ബ്രൗണ്നിംറമാകുന്നതുവരെ അടിവശം കുഴിഞ്ഞ വലിയ ഫ്രൈയിങ്പാനിലിട്ട് വഴറ്റുക. ചിക്കന്‍ കഷ്ണങ്ങള്‍, ടുമാറ്റോ പ്യൂരീ, അരിഞ്ഞ തക്കാളി, വെളുത്തുള്ളി എന്നിവ ചേര്ത്ത് ചെറുചൂടില്‍ അഞ്ചുമിനിറ്റ് പാകം ചെയ്യുക. മൂന്ന് കപ്പ് ചൂടുവെള്ളം, ചീകിയ കാരറ്റ്, ഓറഞ്ച് നീര്, ഏലക്ക, കറുവപ്പട്ട, ഓറഞ്ച് തൊലി, കരയാമ്പൂ, ഉപ്പ്, കുരുമുളക് എന്നിവ ചേര്ക്കു ക. ചിക്കന്‍ വേവുന്നതു വരെ മിതമായ ചൂടില്‍ 25 മിനിറ്റ് നേരം പാകം ചെയ്യുക.പാത്രത്തില്‍ നിന്ന് ചിക്കന്‍ മാറ്റി ചൂടുപോകാതെ സൂക്ഷിക്കുക. അതേ പാത്രത്തിലേക്ക് അരി ചേര്‍ത്ത് 35-40 മിനുട്ട് നേരം ചെറുചൂടില്‍ പാകം ചെയ്യുക. പാത്രത്തിലെ വെള്ളം വറ്റിയാലുടന്‍ മാറ്റിവെക്കണം.

വെന്ത ചോറിനു മുകളില്നേരത്തെ തയ്യാറാക്കി വെച്ച ചിക്കന്‍  നിരത്തി വെക്കുക. ഉണക്കമുന്തിരിയും ബദാമും അലങ്കാരത്തിനുപയോഗിക്കാം.


[Read More...]


കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)




കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)

ആവശ്യമുള്ള സാധനങ്ങള്‍


  • ആവോലി - 1 കിലോ
  • വെളുത്തുള്ളി - 200 ഗ്രാം
  • ഇഞ്ചി- 2 വലിയ കഷണം
  • ചുവന്നുള്ളി- 100 ഗ്രാം
  • കുടം പുളി- 4 കഷണം
  • കടുക്‌, ഉലുവ - അല്‍പം
  • മുളകു പൊടി - 4 ടേബിള്‍ സ്പൂണ്‍
  • കറിവേപ്പില
  • വെളിച്ചെണ്ണ- 4 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം


ആവോലി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക

ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക

കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക

കാഞ്ഞ മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്‌, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.

വറുത്തെടുത്ത കൂട്ട്‌ തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.

ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി
മൂപ്പിക്കുക, പിന്നീട്‌ ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ്‌ എന്നിവ കൂടി
ചേര്‍ത്ത്‌ മൂപ്പിക്കുക.

ഇതിലേക്‌ക്‍ 1 
പ്പ്‌ വെള്ളം ഒഴിക്കുക.
അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്‍ത്ത്‌ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.

വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.

മീന്‍ മുളകിട്ടത്‌ തയ്യാര്‍ !!!
[Read More...]


വട്ടയപ്പം



ആവശ്യമുള്ള വസ്തുക്കള്‍


  • അരി 3 കപ്പ്‌
  • തേങ്ങ 1 1/2 കപ്പ്‌
  • ഈസ്റ്റ്‌ അര ടീസ്‌ സ്പൂണ്‍ 
  • ജീരകം 2 ടീസ്‌ സ്പൂണ്‍
  • ഏലക്ക 6 എണ്ണം
  • ഉണക്ക മുന്തിരി 50 ഗ്രാം
  • അണ്ടിപ്പരിപ്പ്‌ 50 ഗ്രാം
  • പശുവിന്‍ പാല്‍ അര കപ്പ്‌
  • പഞ്ചസര 2 കപ്പ്‌

തയ്യാറാക്കുന്ന വിധം:

പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ത്ത്‌ പോടിക്കുക.

ജീരകം ഏലക്ക എന്നീ ചേരുവകള്‍ പൊടിക്കുക

ഈസ്റ്റും 3 ടീസ്‌ സ്പൂണ്‍ പഞ്ചസാരയും അര ഗ്ലാസ്‌ വെള്ളത്തില്‍ കലക്കി 15 മിനിറ്റ്‌ വയ്ക്കുക.

മൂന്നു ടീസ്‌ സ്പൂണ്‍ അരിപൊടി ഒരു കപ്പ്‌ വെള്ളത്തില്‍ കലക്കി അടുപ്പത്തുവച്ച്‌ തുടരെ ഇളക്കി കുറുക്കിയെടുക്കുക(കപ്പ്‌ കാച്ചുക)

അരിപ്പൊടി, ജീരകം, എലക്കാ, ഈസ്റ്റ്‌, തെങ്ങാ ചിരവിയത്‌, കപ്പ്‌ കാച്ചിയത്‌ എന്നിവ നന്നായി മിക്സ്‌ ചെയ്ത്‌ വെല്ലം കുറച്ചു കുഴച്ച്‌ 8 മണിക്കൂര്‍ വയ്ക്കുക.

8 മണീക്കൂറിനു ശേഷം പാലും 2 കപ്പ്‌ പഞ്ചസാരയും ചേര്‍ത്ത്‌ നന്നായി ഇളക്കി 10 മിനിറ്റ്‌ വയ്ക്കുക.

മാവ്‌ അനുയോജ്യമായ പാത്രത്തില്‍ ഒഴിച്ച്‌, ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ്‌ എന്നിവ ചേര്‍ത്ത്‌ ഡെക്കറേറ്റ്‌ ചെയ്ത്‌ അപ്പ്ചെമ്പില്‍ പുഴുങ്ങിയെടുക്കുക.


[Read More...]


പോര്‍ക്ക്‌ വിന്താലു



പോര്‍ക്ക്‌ വിന്താലു


ആവശ്യമുള്ള സാധനങ്ങള്‍

പോര്‍ക്ക്‌ കഷണങ്ങളായി മുറിച്ച്‌ വൃത്തിയാക്കിയത്‌ - 1 കിലോ
വറ്റല്‍മുളക്‌ - 20 എണ്ണം
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 12 അല്ലി
ജീരകം - ഒരു ടീസ്‌പൂണ്‍
കുരുമുളക്‌ - 12 എണ്ണം
ഏലയ്‌ക്കാപ്പൊടി -ഒരു ടീസ്‌പൂണ്‍
ഗ്രാമ്പൂ - 6 എണ്ണം
കറുവാപ്പട്ട - ഒരു കഷണം
മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
(ഇവ എല്ലാംകൂടി ചേര്‍ത്തരയ്‌ക്കുക)
തക്കാളി (നാലായി മുറിച്ചത്‌) - 3 എണ്ണം
ഉപ്പ്‌, വിനാഗിരി - പാകത്തിന്‌
പഞ്ചസാര - മൂന്ന്‌ ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം


ഫ്രൈപാനില്‍ എണ്ണയൊഴിച്ച്‌ വറ്റല്‍മുളക്‌, അരപ്പും ചേര്‍ത്ത്‌ വഴറ്റുക. ഇതില്‍ ഇറച്ചിക്കഷണങ്ങള്‍ ഉപ്പ്‌, വിനാഗിരി എന്നിവ ചേര്‍ത്ത്‌ വേവിക്കുക. വെന്തു വരുമ്പോള്‍ തക്കാളി ചേര്‍ക്കുക. ചാറ്‌ കുറുകി തിളച്ചുവരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത്‌ വാങ്ങുക.



[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs