Pages

2026 മാർച്ച് 28, ശനിയാഴ്‌ച

കൊഴുക്കട്ട (Kozhukkatta)

 


വേണ്ട സാധനങ്ങള്‍ :

1. അരിപ്പൊടി - 1 കപ്പ്

2. നാളികേരം (തേങ്ങ) - അര മുറി

3. ഉപ്പ് - ആവശ്യത്തിന്

4. ശര്‍ക്കര (ബെല്ലം) - 100 ഗ്രാം.

5. ഏലക്ക - 3 എണ്ണം

6. ചെറിയ ജീരകം - ഒരു നുള്ള്


തയ്യാറാക്കുന്ന വിധം :

സ്റ്റെപ്പ്‌ 1 : 

ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, നാളികേരം  ചിരകിയതും ഏലക്കപൊടിയും,ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി  യോജിപ്പിച്ച് വയ്ക്കുക.

സ്റ്റെപ്പ്‌ 2 : 

അരിപ്പൊടി ആവശ്യമുള്ളത്ര വെള്ളം  ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍  കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല

സ്റ്റെപ്പ്‌ 3 : 

കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക,

സ്റ്റെപ്പ്‌ 4 : 

ഈ ഉരുളകള്‍ ആവിയില്‍ വേവിച്ചെടുക്കുക