Pages
▼
മത്തി മുളകിട്ടത്
ചേരുവകൾ
- മത്തി - 6 എണ്ണം
- കാശ്മീരിചില്ലി പൌഡർ 3 അല്ലെങ്കിൽ 4 സ്പൂണ്‍
- മഞ്ഞൾ പൊടി -അര സ്പൂണ്‍
- ഉലുവ- ഒരു നുള്ള്
- കടുക്
- ഇഞ്ചി - ചെറിയ കഷ്ണം
- കുഞ്ഞുള്ളി - 4 എണ്ണം
- വെളുത്തുള്ളി -3 എണ്ണം
- മല്ലിപൊടി -കാൽ സ്പൂണ്‍
- ഉപ്പ് വെളിച്ചെണ്ണ്‍ , വേപ്പില
- ഉണക്ക മുളക് - 2 എണ്ണം
- കുടം പുളി -2 ചെറിയ കഷ്ണം (കുതിർത്തത് )
തയാറാക്കുന്നു വിധം
ചൂടായ വെളിച്ചെണ്ണയിൽ, ഉലുവയും, കടുകും, ഉണക്ക മുളകും മൂപ്പിക്കുക, ഇഞ്ചി, ഉള്ളി, വെളുതുള്ളി അരിഞ്ഞത് ചേർത്ത്മൂക്കാൻ തുടങ്ങുബോൾ , പൊടികൾ ., ചേർത്ത് കരിയാതെ ഇളക്കുക . കുടമ്പുളിയും ,ആവശ്യത്തിനു വെള്ളവും ചേർത്ത് തിളക്കുബോൾ ,ഉപ്പു ചേര്ക്കുക . മത്തിയും , വേപ്പിലയും (കറി വേപ്പില) ചേർക്കുക. വെന്തു അല്പം കുറികിയ പരുവത്തിൽ ആകുമ്പോൾ , പച്ച വെളിച്ചെണ്ണയും , വേപ്പിലയും (കറിവേപ്പില) ചേർത്ത് വാങ്ങാം