Pages

2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

ചെമ്മീന്‍ ഡ്രൈഫ്രൈ


ആവശ്യമായ ചേരുവകള്‍

  • ചെമ്മീന്‍ - 500 ഗ്രാം
  • മുളകുപൊടി - 2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
  • ചെറുനാരങ്ങനീര് - 1 ടീസ്പൂണ്‍
  • ഉപ്പ്, വെളിച്ചെണ്ണ, തേങ്ങക്കൊത്ത് - ആവശ്യത്തിന്
  • ഇഞ്ചി, വെളുത്തുളളി, പച്ചമുളക് പേസ്റ്റ് - 3 ടീസ്പൂണ്‍
  • കോണ്‍ഫഌവര്‍ - 4 ടീസ്പൂണ്‍
  • കറിവേപ്പില - 4 തണ്ട് 

പാകം ചെയ്യുന്ന വിധം

ചെമ്മീന്‍ കഴുകി വൃത്തിയാക്കി ഉപ്പും മുളകുപൊടിയും മഞ്ഞള്‍പൊടിയും ചെറുനാരങ്ങാനീരും ചേര്‍ത്ത് കുഴച്ചു വെക്കണം. പതിനഞ്ചുമിനിറ്റ് കഴിഞ്ഞാല്‍ ഇഞ്ചി, വെളുത്തുളളി, പച്ചമുളക് പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. വീണ്ടും പത്ത് മിനിറ്റ് കഴിഞ്ഞാല്‍ കോണ്‍ഫഌര്‍ ചേര്‍ത്ത് കുഴക്കണം. അടികട്ടിയുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഈ ചെമ്മീന്‍ കൂട്ട് ഇട്ട് ചെറുതീയില്‍ ഇടക്കിടെ ഇളക്കി വേവിച്ചെടുക്കണം. മുക്കാല്‍ വേവായാല്‍ തേങ്ങാക്കൊത്തും കറിവേപ്പിലയും ചേര്‍ക്കാം. നല്ല തവിട്ടു നിറമായി മൊരിഞ്ഞു വരുമ്പോള്‍ തീയണക്കാം.

(ഷൈന രഞ്ജിത്ത്)