Pages

2016 നവംബർ 8, ചൊവ്വാഴ്ച

പൊട്ടറ്റോ റൈസ്

ആവശ്യമുള്ള സാധനങ്ങള്‍

  • ഉരുളക്കിഴങ്ങ് - 3 എണ്ണം (വെള്ളത്തില്‍ തിളപ്പിച്ച് തൊലി കളഞ്ഞത്)
  • മല്ലി- ഒരു സ്പൂണ്‍
  • പരിപ്പ് - രണ്ട് സ്പൂണ്ഡ്
  • ഉഴുന്ന് പരിപ്പ്  - രണ്ട് സ്പൂണ്‍
  • ഉണക്കമുളക് - 6-8
  • കടുക് - ആവശ്യത്തിന് 
  • പുളി- ചെറിയ കക്ഷണം
  • മഞ്ഞപ്പൊടി- അര ടീസ്പൂണ്‍
  • ഗരംമസാല - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


  1. രണ്ട് ഉരുളക്കിഴങ്ങ് കുഴച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക, ഒരു ഉരുളക്കിഴങ്ങ് ക്യൂബ് രൂപത്തില്‍ മുറിച്ചെടുക്കുക.
  2. പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച ശേഷം മല്ലി,പരിപ്പ്,ഉഴുന്ന് പരിപ്പ്, ഉണക്കമുളക്, പുളി എന്നിവ ഇട്ട ശേഷം സ്വര്‍ണനിറം ആവുന്നത് വരെ ഇളക്കിയ ശേഷം എടുത്തു മാറ്റി തണ്ണുപ്പിക്കുക. ശേഷം മിക്‌സിയിലിട്ട് പൗഡര്‍ രൂപത്തിലാക്കുക
  3. പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് വഴറ്റുക, ശേഷം ഉഴുന്ന് പരിപ്പ്,പരിപ്പ് എന്നിവയും കരിവേപ്പിലയും ഇട്ട് ഇളക്കുക, കുറച്ചു നേരം ഫ്രൈ ചെയ്ത ശേഷം നേരത്തെ തയ്യാറാക്കി വച്ച മസാല പൗഡര്‍ ചേര്‍ക്കുക
  4. മഞ്ഞപ്പൊടി,ഗരംമസാല എന്നിവ ചേര്‍ത്ത ശേഷം വീണ്ടും ഇളക്കുക
  5. നേരത്തെ തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് കക്ഷണങ്ങള്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക, അതിന് ശേഷം ഇതിലേക്ക് നാല് കപ്പ് ചോറ് ചേര്‍ത്ത് ഇളക്കുക.