പുളിയില നന്നായി അരച്ചെടുക്കുക. തേങ്ങ, ജീരകം, ചുവന്നുള്ളി, ഇഞ്ചി, മുളക് എന്നിവ മഞ്ഞള്‍പൊടി ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക.
പുളിയില അരച്ചതും, തേങ്ങ അരച്ചതും, ഉപ്പും യോജിപ്പിച്ച് മീനില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ വെയ്ക്കുക. വാഴയില വാട്ടിയെടുത്ത് അതില്‍ മീനും അരപ്പും നിരത്തി വാഴയില മടക്കി പൊതിയുക.
ശേഷം ചട്ടിയില്‍ വെച്ച് ചെറുതീയില്‍ ചുട്ടെടുക്കുക. ഇരു വശങ്ങളും മറിച്ചിട്ട് വേവിക്കുക. ചട്ടിയില്‍ നിന്നും എടുത്ത ശേഷം വാഴയില തുറന്ന് അല്പം വെളിച്ചെണ്ണ ചേര്‍ത്ത് വിളമ്പുക.