Pages

2016 മാർച്ച് 26, ശനിയാഴ്‌ച

ദാൽ പൂരി


ആവശ്യമുള്ള സാധനങ്ങൾ

  • ഗോതമ്പുപൊടി - ഒന്നര കപ്പ്
  • മൈദ - അര കപ്പ്
  • റിഫൈൻഡ് ഓയിൽ - ആവശ്യത്തിന് ഉപ്പ് ചേർത്ത വെള്ളം- കുഴയ്ക്കാൻ ആവശ്യത്തിന്
  • പരിപ്പ് - കാൽ കിലോ
  • ജീരകം - അര ടീസ്പൂൺ
  • ഏലയ്ക്ക - രണ്ടെണ്ണം
  • കറുവാപ്പട്ട - ഒരു കഷ്ണം
  • വറ്റൽമുളക് - രണ്ടെണ്ണം
  • ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

പരിപ്പ് ഉപ്പ് ചേർത്ത് വേവിക്കുക. ജീരകം, ഏലയ്ക്ക,കറുവാപ്പട്ട, വറ്റൽമുളക് ഇവ വറുത്തുപൊടിക്കുക. പരിപ്പും വറുത്തുപൊടിച്ച മിശ്രിതവും ഒരുമിച്ച് യോജിപ്പിച്ച് വയ്ക്കുക. ഗോതമ്പുപൊടിയും മൈദയും റിഫൈൻഡ് ഓയിലുംപരിപ്പ് കൂട്ടും ഉപ്പ് ചേർത്ത വെള്ളവും ചേർത്ത് കുഴച്ച് ഒരു പാത്രംകൊണ്ട് മൂടി വയ്ക്കുക.

അരമണിക്കൂറിന് ശേഷം ഇതിൽ നിന്ന് മാവെടുത്ത് ചെറിയ ഉരുളകളാക്കി വയ്ക്കുക. ഇവ ഓരോന്നും വട്ടത്തിൽ അൽപ്പം കനത്തിൽ പരത്തുക. ചീനച്ചട്ടിയിൽ റിഫൈൻഡ് ഓയിൽ ചൂടാകുമ്പോൾ പരത്തിവച്ച പൂരി ഇട്ട് എണ്ണ പിടിക്കാതെ വറുത്തുകോരുക. 

(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)