Pages

2016 മാർച്ച് 14, തിങ്കളാഴ്‌ച

പനീർ മഞ്ചൂരിയൻ


ചേരുവകൾ

  • പനീർ -കാൽ കിലോ
  • കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
  • പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ
  • സവാള -ഒരെണ്ണം
  • ക്യാപ്സിക്കം -രണ്ടെണ്ണം
  • സ്പ്രിംഗ് ഒണിയൻ - ഒരു കെട്ട്
  • സൊയാ സോസ് -രണ്ട് ടീസ്പൂൺ
  • ടൊമാറ്റോ സോസ് -രണ്ട് ടീസ്പൂൺ
  • വെളുത്തുള്ളി - മൂന്ന് അല്ലി
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോൺഫ്ളോർ, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കുഴമ്പുപരുവത്തിലാക്കുക. പനീർ കഷ്ണങ്ങൾ ഈ കൂട്ടിൽ മുക്കിവയ്ക്കുക. ഒരു നോൺസ്റ്റിക് പാനിൽ അൽപം എണ്ണ പുരട്ടി ഈ പനീർ കഷ്ണങ്ങൾ അതിലേക്കിട്ട് ഇളം ബ്രൗൺ നിറമാകുന്നതു ഇളക്കുക.

ശേഷം ഇത് മാറ്റി വെയ്ക്കാം. ഈ പാനിൽ അൽപം കൂടി എണ്ണയൊഴിച്ച് സവാളയിട്ടു ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത്, ക്യാപ്സിക്കം, സ്പ്രിംഗ് ഒണിയൻ, ഉപ്പ് എന്നിവ ചേർത്തിളക്കണം. ഇനി മുകളിലെ കൂട്ടിലേക്ക് സോസുകൾ ചേർക്കാം.

ഒരു സ്പൂൺ കോൺഫ്ളോർ ഒരു കപ്പു വെള്ളത്തിൽ കലക്കി പാനിലേക്കൊഴിയ്ക്കുക. എല്ലാം ചേർത്ത് നല്ലപോലെ ഇളക്കണം. ഇതിലേക്കു പനീർ കഷ്ണങ്ങൾ ചേർത്തിളക്കണം. ഗ്രേവി ഇതിൽ പിടിച്ചു കഴിയുമ്പോൾ പനീർ കഷ്ണങ്ങൾ പൊട്ടിപ്പോകാതെ വാങ്ങി വയ്ക്കുക. അവസാനമായി മല്ലിയില ചേർക്കാം.