Pages
▼
മാങ്ങാ പുഡിംഗ്
ചേരുവകൾ
- മാങ്ങാ പൾപ്പ് - ഒന്നര കപ്പ്
- പഞ്ചസാര - മുക്കാൽ കപ്പ്
- വെള്ളം - മുക്കാൽ കപ്പ്
- ജൈലറ്റിൻ - ഒന്നര വലിയ സ്പൂൺ
- വെള്ളം - നാലു വലിയ സ്പൂൺ
- മുട്ടവെള്ള - മൂന്നു മുട്ടയുടേത്
- പഞ്ചസാര - നാലു വലിയ സ്പൂൺ
- ക്രീം അടിച്ചത് - അരക്കപ്പ്
- മാങ്ങാക്കഷണങ്ങൾ, വറുത്ത കശുവണ്ടി, ചെറി-അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
- പഞ്ചസാരയും വെള്ളവും ചേർത്തു തിളപ്പിച്ചു പാനിയാക്കുക. ഇതിലേക്ക് മാങ്ങാപൾപ്പും ചേർത്തു തുടരെയിളക്കി, കസ്റ്റേർഡ് പരുവത്തിലാക്കുക.
- ജൈലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം ചൂടുവെള്ളത്തിൽ ഇറക്കി വച്ച് അലിയിക്കുക.
- ഇതു തയാറാക്കി വച്ചിരിക്കുന്ന മാങ്ങാമിശ്രിതത്തിൽ ചേർത്തിളക്കി ചൂടാറിയ ശേഷം മയം പുരട്ടിയ പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക.
- പകുതി സെറ്റാകുമ്പോൾ, പുറത്തെടുക്കണം.
- മുട്ടവെള്ള നന്നായി അടിച്ച ശേഷം പഞ്ചസാര അല്പാല്പമായി ചേർത്തു കട്ടിയാകും വരെ അടിക്കുക.
- ക്രീം അടിച്ചത്. മാങ്ങാ മിശ്രിതത്തിലേക്കു മെല്ലേ ചേർത്തശേഷം, മുട്ടവെള്ള മിശിതവും മെല്ലേ ചേർക്കണം.
- ക്രീം പൈപ്പ് ചെയ്തത്. വറുത്ത കശുവണ്ടി നുറുക്ക്, ചെറി എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പുക.