Pages

2015 ഡിസംബർ 5, ശനിയാഴ്‌ച

വെജിറ്റബിള്‍ ഇഡ്‌ഡലി

ആവശ്യമുള്ള സാധനങ്ങള്‍

  • ഇഡ്‌ഡലി മാവ്‌- മൂന്ന്‌ കപ്പ്‌
  • കാരറ്റ്‌- അരക്കപ്പ്‌(തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌)
  • കാബേജ്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍(കൊത്തിയരിഞ്ഞത്‌)
  • ബീന്‍സ്‌- കാല്‍കപ്പ്‌(നാര്‌ കളഞ്ഞ്‌ കനം കുറച്ച്‌ അരിഞ്ഞത്‌)
  • ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം
  • ഇഞ്ചി- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • കറിവേപ്പില- രണ്ട്‌ തണ്ട്‌
  • വെജിറ്റബിള്‍ മസാല- ഒരു ടീസ്‌പൂണ്‍
  • ഉപ്പ്‌- പാകത്തിന്‌
  • വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

ഒരു സോസ്‌ പാനില്‍ എണ്ണ ചൂടാക്കി പച്ചക്കറികളും ഇഞ്ചിയും ചേര്‍ത്തിളക്കുക. പച്ചക്കറികള്‍ വാടുമ്പോള്‍ മസാലപ്പൊടിയും പാകത്തിന്‌ ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വയ്‌ക്കാം. ഇഡ്‌ഡലിത്തട്ടില്‍ എണ്ണ പുരട്ടി അല്‍പ്പം മാവ്‌ ഒഴിക്കുക അതിനുമുകളില്‍ കുറച്ച്‌ പച്ചക്കറി കൂട്ട്‌ വയ്‌ക്കുക വീണ്ടും അതിനുമുകളില്‍ മാവ്‌ ഒഴിക്കുക ശേഷം ഇഡ്‌ഡലി ആവി കയറ്റി വേവിച്ചെടുക്കാം.