Pages

2015 ഡിസംബർ 30, ബുധനാഴ്‌ച

പൈനാപ്പിള്‍ ഗ്രില്‍ഡ്‌ പോര്‍ക്ക്‌ ചോപ്‌സ്

ആവശ്യമുള്ള സാധനങ്ങള്‍

  • 1. പഞ്ചസാര - കാല്‍ക്കപ്പ്‌ 
  • സോയാസോസ്‌ - കാല്‍ക്കപ്പ്‌ 
  • വെളുത്തുള്ളി - ഇഞ്ചി പേസ്‌റ്റ് - ഒന്നര ടേബിള്‍ സ്‌പൂണ്‍ 
  • കുരുമുളക്‌ പൊടി - ഒരു ടേബിള്‍ സ്‌പൂണ്‍ 
  • ഉപ്പ്‌ - പാകത്തിന്‌ 
  • മുളകുപൊടി - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ 
  • 2. കൈതച്ചക്ക തൊലികളഞ്ഞ്‌ വട്ടത്തില്‍ മുറിച്ചത്‌ - നാല്‌ കഷണം 
  • പന്നിയിറച്ചി-വലിയ കഷണങ്ങളായി മുറിച്ചത്‌- നാല്‌ എണ്ണം 
  • ബട്ടര്‍ - ഒരു കപ്പ്‌ 

തയ്യാറാക്കുന്ന വിധം 

ഒന്നാമത്തെ ചേരുവകള്‍ ഒന്നിച്ച്‌ യോജിപ്പിച്ച്‌ പന്നിയിറച്ചി കഷണങ്ങളില്‍ പുരട്ടി ഒരു പാത്രത്തില്‍ അടച്ച്‌ ഒരു രാത്രി ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക. ഗ്രില്‍ ചൂടാക്കി അതില്‍ ബട്ടര്‍ പുരട്ടി ഇറച്ചിയും അതോടൊപ്പം കൈതച്ചക്കയും തിരിച്ചും മറിച്ചും ഇട്ട്‌ വേവിച്ചെടുക്കാം. കൈതച്ചക്ക ഇറച്ചിയുടെ മുകളില്‍ വച്ച്‌ അലങ്കരിച്ച്‌ വിളമ്പാം.