Pages

2015 ഡിസംബർ 15, ചൊവ്വാഴ്ച

മിന്റ്‌ റൈസ്‌

ആവശ്യമുള്ള സാധനങ്ങള്‍

  • ബിരിയാണി അരി- രണ്ട്‌ കപ്പ്‌
  • സവാള-ഒരെണ്ണം(നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്‌)
  • ബട്ടര്‍-ഒരു ടേബിള്‍ സ്‌പൂണ്‍
  • ഗ്രാമ്പു-രണ്ടെണ്ണം
  • ഏലക്ക-നാലെണ്ണം
  • കറുവാപ്പട്ട-ഒരു കഷണം
  • ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് - ഒരു ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌- പാകത്തിന്‌
  • പുതിനയില- കാല്‍ക്കപ്പ്‌്(അരിഞ്ഞത്‌)
  • പച്ചമുളക്‌-രണ്ടെണ്ണം
  • തേങ്ങ ചിരകിയത്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ബട്ടര്‍ ചൂടാക്കി ഗ്രാമ്പു, ഏലയ്‌ക്ക, കറുവാപ്പട്ട എന്നിവയിട്ട്‌ വഴറ്റുക.ശേഷം സവാള ചേര്‍ത്ത്‌ ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കുക.

ഇനി ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്, പുതിനയില, പച്ചമുളക്‌ തേങ്ങ ചിരകിയത്‌ ഇവ ചേര്‍ത്തിളക്കുക. വഴന്നു വരുമ്പോള്‍ അരി ചേര്‍ത്ത്‌ ഇളക്കാം. അരിയിലേക്ക്‌ മൂന്നേകാല്‍കപ്പ്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ അരി വേവിക്കുക. വെന്ത്‌ കുഴയാതിരിക്കാന്‍ ശ്രദ്ധിക്കണം.