Pages

2015 നവംബർ 19, വ്യാഴാഴ്‌ച

ചെറുപയർ തോരൻ


ആവശ്യമുള്ള സാധനങ്ങൾ


  • ചെറുപയർ മഞ്ഞൾപൊടിയും ഉപ്പും ഇട്ട് വേവിച്ചത് 1 കപ്പ്
  • തേങ്ങാ ചിരകിയത് 1/ 4 കപ്പ്
  • പച്ചമുളക് 3
  • കറിവേപ്പില 2 തണ്ട്
  • കടുക് 1 നുള്ള്
  • എണ്ണ 1 ടേബിൾ സ്പൂണ്

ഉണ്ടാക്കുന്ന വിധം:

 തേങ്ങായും പച്ചമുളകും ചേർത്ത് മിക്സിയിൽ ഒന്ന് ഒതുക്കി എടുക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോൾ തേങ്ങായും കറിവേപ്പിലയും ചേർത്ത് വേവിച്ച ശേഷം ചെറുപയറും ഇട്ടു വെള്ളം തോർത്തി എടുക്കുക.