Pages

2015 ഒക്‌ടോബർ 6, ചൊവ്വാഴ്ച

സ്‌പൈസി ന്യൂഡില്‍സ്‌ വിത്ത്‌ ടൊമാറ്റോ


ആവശ്യമുള്ള സാധനങ്ങള്‍


  • ന്യൂഡില്‍സ്‌ - 2 പാക്കറ്റ്‌
  • ഉള്ളി (ചെറുതായി അരിഞ്ഞത്‌)- അര കപ്പ്‌
  • തക്കാളി(ചെറുതായി അരിഞ്ഞത്‌)- 4 എണ്ണം
  • ഇഞ്ചി (അരച്ചത്‌)- ഒരു ടീസ്‌പൂണ്‍
  • വെളുത്തുള്ളി (അരച്ചത്‌)- 2 ടീസ്‌പൂണ്‍
  • കാപ്‌സിക്കം (നീളത്തില്‍ അരിഞ്ഞത്‌)- അര കപ്പ്‌
  • മുളകുപൊടി- 3 ടീസ്‌പൂണ്‍
  • മല്ലിയില (അരിഞ്ഞത്‌)- 2 ടീസ്‌പൂണ്‍
  • തക്കാളി സോസ്‌- 2 ടീസ്‌പൂണ്‍
  • ചീസ്‌ (അരിഞ്ഞത്‌)- കാല്‍ ടീസ്‌പൂണ്‍
  • എണ്ണ, ഉപ്പ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

പാനില്‍ വെള്ളമൊഴിച്ച്‌ തിളച്ച ശേഷം ന്യൂഡില്‍സിട്ട്‌ വേവിക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച്‌ ഇഞ്ചിയും വെളുത്തുള്ളിയും ഇളക്കുക. മൂത്ത മണം വരുമ്പാള്‍ ഉള്ളി, കാപ്‌സിക്കം ഇട്ട്‌ വഴറ്റുക. തക്കാളിയിട്ട്‌ നന്നായി വഴറ്റുക. മുളകുപൊടി ഇട്ട്‌ നന്നായി ഇളക്കുക. തീ കുറച്ച്‌ തക്കാളി സോസ്‌ ഒഴിച്ച്‌ മല്ലിയിലയും ഉപ്പുമിട്ട്‌ ഇളക്കുക. വേവിച്ച ന്യൂഡില്‍സും ഗരംമസാലയുമിട്ട്‌ നന്നായി ഇളക്കുക. അരിഞ്ഞ ചീസിട്ട്‌ അലങ്കരിച്ച്‌ വിളമ്പാം.