Pages

2015 സെപ്റ്റംബർ 22, ചൊവ്വാഴ്ച

കരിമീന്‍ ഫ്രൈ (പച്ച കുരുമുളക് അരച്ചത്‌)


ചേരുവകള്‍

  • കരിമീന്‍  - അര കിലോ 
  • മുളക് പൊടി -  മൂന്നു ടീസ്പൂണ്‍ 
  • പച്ച കുരുമുളക് അരച്ചത്‌  -  രണ്ട് ടീസ്പൂണ്‍ (പച്ച കുരുമുളക് കിട്ടിയില്ലങ്കിൽ കുരുമുളക് ആയാലും മതി) 
  • മഞ്ഞള്‍ പൊടി  -  കാല്‍ ടീസ്പൂണ്‍ 
  • ഉപ്പു പാകത്തിന് 
  • വെളിച്ചെണ്ണ വറക്കാൻ ആവശ്യത്തിനു 

പാകം ചെയ്യുന്ന വിധം 

കരിമീൻ വെട്ടി കഴുകി വരഞ്ഞു വെക്കുക.
മുളക് പൊടിയും പച്ചകുരുമുളക് അരച്ചതും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് കുഴച്ചു വെക്കുക, വരഞ്ഞ മീനിന്‍റെ വിടവില്‍ ഈ മസാല പുരട്ടി കുറച്ചു സമയം വെക്കുക. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് മീന്‍ തിരിച്ചും മറിച്ചും ഇട്ടു വറുക്കുക.