Pages

2015 ജൂലൈ 5, ഞായറാഴ്‌ച

ഉന്നക്കായ്‌



ആവശ്യമുള്ള സാധനങ്ങള്‍


  • പഴുത്ത ഏത്തയ്‌ക്ക- 5 എണ്ണം
  • തേങ്ങ തിരുമ്മിയത്‌- ഒരു കപ്പ്‌
  • പഞ്ചസാര- 3 ടേബിള്‍സ്‌പൂണ്‍
  • ഏലയ്‌ക്കാപ്പൊടി- ഒരു ടേബിള്‍സ്‌പൂണ്‍
  • നെയ്യ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഏത്തയ്‌ക്ക അപ്പച്ചെമ്പില്‍ വച്ച്‌ ചെറുതായി ആവി കയറ്റുക. തണുത്ത്‌ കഴിയുമ്പോള്‍ തൊലി കളയുക. നടുവിലുള്ള കറുത്ത ഭാഗം നീക്കം ചെയ്‌ത് നന്നായി ഇളക്കി ഉടയ്‌ക്കുക. ചൂടായ പാനില്‍ നെയ്യൊഴിച്ച്‌ തേങ്ങ ഇട്ട്‌ ഇളക്കുക. പഞ്ചസാര ചേര്‍ത്തിളക്കുക. വാങ്ങി വച്ച ശേഷം ഏലയ്‌ക്കാപ്പൊടി ചേര്‍ക്കുക. കുഴച്ച ഏത്തയ്‌ക്ക ചെറിയ ബൗളുകളാക്കുക. കൈയില്‍ വച്ച്‌ ചെറുതായി പരത്തുക. അതിലേക്ക്‌ തേങ്ങയുടെ മിശ്രിതം വച്ച്‌ വീണ്ടും ഉരുളകളാക്കുക. ചൂടായ പാനിലേക്ക്‌ നെെയ്യാഴിച്ച്‌ ഓവല്‍ ഷെയ്‌പ്പിലാക്കിയ ഉന്നയ്‌ക്ക അതിലേക്കിടുക. ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തു കോരാം.