Pages

2015 ജൂലൈ 11, ശനിയാഴ്‌ച

കിടുത


ചേരുവകള്‍


  • മൈദ അര കിലോ
  • റവ 1/4 കപ്പ്
  • നെയ്യ് രണ്ടു ടിസ്പൂണ്‍
  • ഉപ്പ് ആവശ്യത്തിന്
  • തേങ്ങ ഒരു കപ്പ്
  • ഏലക്കായ ഒരെണ്ണം
  • പഞ്ചസാര അര കപ്പ്
  • എണ്ണ വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

റവയും മൈദയും ഒരു ടിസ്പൂണ്‍ നെയ്യും കൂട്ടിച്ചേര്‍ത്ത് പൂരിയ്ക്കു കുഴക്കുന്ന പോലെ കുഴയ്ക്കുക. ചെറിയ ഉരുളകളാക്കിയെടുത്ത് പൂരിക്കെന്ന പോലെ പരത്തി വയ്ക്കുക. ഒരു ടിസ്പൂണ്‍ നെയ്യില്‍ തേങ്ങയും ഏലക്കായ പൊടിച്ചതും പഞ്ചസാരയും ചേര്‍ത്തിളക്കി ഒന്നു ചൂടാക്കിയെടുക്കുക. ചൂടാറിയതിനു ശേഷം പരത്തി വച്ച പൂരിയില്‍ ഈ പണ്ടം വെച്ച് മറ്റൊരു പൂരികൊണ്ട് അടച്ചു അരികു ചുരുട്ടി ഒട്ടിക്കുക. എന്നിട്ട് ചൂടായ എണ്ണയില്‍ വറുത്തുകോരുക..