Pages

2015 ജൂൺ 6, ശനിയാഴ്‌ച

ഗ്രില്‍ഡ്‌ ചെമ്മീന്‍



ആവശ്യമുള്ള സാധനങ്ങള്‍

  • 1. ഒലിവ്‌ ഓയില്‍ - കാല്‍ക്കപ്പ്‌
  • പാഴ്‌സിലി അരിഞ്ഞത്‌ - കാല്‍ക്കപ്പ്‌
  • സോയാ സോസ്‌ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • വെളുത്തുള്ളി അരച്ചത്‌ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • കെച്ചപ്പ്‌ - ഒരു ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌
  • കുരുമുളകുപൊടി - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • ലമണ്‍ ജ്യൂസ്‌ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • 2. ചെമ്മീന്‍ - ഒരു കിലോ
  • സ്‌ക്യൂവേഴ്‌സ് - 12 എണ്ണം (30 മിനിറ്റ്‌ വെള്ളത്തില്‍ കുതിര്‍ത്തത്‌)


തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവകളെല്ലാം യോജിപ്പിച്ചു വയ്‌ക്കുക . ഇത്‌ ചെമ്മീനില്‍ പുരട്ടി രണ്ടു മണിക്കൂര്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക. ശേഷം ചെമ്മീന്‍ സ്‌ക്യൂവേഴ്‌സില്‍ കോര്‍ത്തെടുക്കുക. ഗ്രില്‍ ചൂടാക്കി എണ്ണ പുരട്ടി രണ്ട്‌ മിനിറ്റ്‌ വീതം ഓരോ വശവും മറിച്ചും തിരിച്ചും ഇട്ട്‌ വേവിച്ചെടുക്കുക.