കനം കുറച്ചരിഞ്ഞ സ്‌പ്രിങ് ഒനിയന്‍, കാരറ്റ്, മല്ലിയില എന്നിവ രണ്ട് ടേബിള്‍സ്‌പൂണ്‍ വീതം.
തയാറാക്കുന്നവിധം
സ്വീറ്റ്‌കോണ്‍, ചിക്കന്‍ സ്‌റ്റോക്ക്, അജിനോമോട്ടോ, കുരുമുളകുപൊടി, പഞ്ചസാര, ഉപ്പ്, ഇഞ്ചി അരച്ചത് എന്നീ ചേരുവകള്‍ യോജിപ്പിച്ച് തിളയ്‌ക്കുമ്പോള്‍ തീ കുറച്ച് മൂന്നു മിനിറ്റ് വേവിക്കുക. കോഴി പിച്ചി പിച്ചിക്കീറിയത് ചേര്‍ത്ത് നന്നായി ഇളക്കുക. കോണ്‍ഫ്‌ളോര്‍ ഒരു കപ്പ് വെള്ളത്തില്‍ യോജിപ്പിച്ച് നന്നായി ഇളക്കുക. സൂപ്പ് കുറുകി വരുമ്പോള്‍ തീയില്‍ നിന്നെടുക്കുക. മുട്ട ചെറുതായി അടിച്ചശേഷം, കുറേശ്ശയായി പതുക്കെ നൂലുപോലെ, ഫോര്‍ക്ക് വച്ച് നന്നായി ഇളക്കി ചേര്‍ക്കുക. അലങ്കരിച്ച് ചൂടോടെ വിളമ്പുക.