Pages

2015 മേയ് 21, വ്യാഴാഴ്‌ച

തെരളിയപ്പം / കുമ്പിൾ അപ്പം

ആവശ്യമുള്ള സാധനങ്ങള്‍ :


  • അരി - ഒന്നര കിലോ
  • തേങ്ങ - രണ്ട്
  • ശര്‍ക്കര - ഒന്നര കിലോ
  • നെയ്യ് - രണ്ട്് സ്പൂണ്‍
  • പാളയംതോടന്‍ പഴം - രണ്ട്
  • തെരളി ഇല, കുമ്പിൾ ഇല അഥവാ വയനയില - ആവശ്യത്തിന്


പാചകം ചെയ്യുന്ന വിധം :

പച്ചരി കുതിര്‍ത്ത് പൊടിച്ചതോ അരി മാവോ (പുട്ടിന്റെ പാകത്തിലുള്ളത്) തയാറാക്കി വയ്ക്കുക. അരിമാവില്‍ പാളയംതോടന്‍ പഴം, തിരുമ്മിയ തേങ്ങ, ശര്‍ക്കര (ചീകിയതോ, പാനി കാച്ചിയതോ) നെയ്യ്, ഏലക്കായ് എന്നിവ ഇട്ട് കുഴച്ചു തയാറാക്കുക. ശര്‍ക്കരയിലെയും പഴത്തിലെയും വെള്ളം ഉണ്ടാകുന്നത് കൊണ്ട് വേറെ വെള്ളം ഒഴിക്കേണ്ടതില്ല. കൈയിലെടുത്തു ചെറിയ വട്ടത്തില്‍ കുഴയ്ക്കുന്ന പാകത്തില്‍ വേണം തയാറാക്കാന്‍. ഇനി തെരളി ഇല (വയനയില) നന്നായി കഴുകി തോര്‍ത്തിയെടുക്കുക. നിവര്‍ത്തി വച്ച ഇലയുടെ ഒരറ്റത്ത് കുറച്ചു മാവ് വയ്ക്കുക. അതിനു ശേഷം ഇല മടക്കുക. ശേഷിക്കുന്ന ഭാഗത്തും ഇതുപോലെ മാവ് വച്ച് മടക്കുക. ഒരിലയില്‍ ഒരെണ്ണം മാത്രമായും വയ്ക്കാവുന്നതാണ്. നന്നായി മടക്കിയ (റോള്‍ ചെയ്ത) ഇല പച്ച ഈര്‍ക്കില്‍ കൊണ്ട് കുത്തി വയ്ക്കുക. മാവ് നിറച്ച ഈ തെരളി ഇലകള്‍ ഇഡ്ഡലിപ്പാത്രത്തിന്റെ തട്ടുകളില്‍ നിരത്തി ഇഡ്ഡലി വേവിക്കുന്നതുപോലെ പുഴുങ്ങിയെടുക്കുക. പച്ച ഈര്‍ക്കിലില്‍ ഓരോ തെരളി ഇല മടക്കി കോര്‍ത്തിട്ട് ഇഡ്ഡലിത്തട്ടില്‍ വളച്ചുവച്ചാല്‍ ധാരാളം തെരളി അപ്പം തയാറാക്കാം. (പൊങ്കാലയ്ക്ക് ഇത്തരത്തിലാണ് തയാറാക്കുന്നത്)