Pages

2015 ജനുവരി 1, വ്യാഴാഴ്‌ച

ഉണക്കച്ചെമ്മീന്‍ തേങ്ങ ചേര്‍ത്ത്‌ പൊടിച്ചത്‌

ഉണക്കച്ചെമ്മീന്‍ തേങ്ങ ചേര്‍ത്ത്‌ പൊടിച്ചത്‌


ആവശ്യമുള്ള സാധനങ്ങള്‍

ഉണക്കച്ചെമ്മീന്‍ - ഒരു കപ്പ്‌
ഉണക്കമുളക്‌ - നാലെണ്ണം
ഇഞ്ചി (നീളത്തിലരിഞ്ഞത്‌) - ഒരു ചെറിയ കഷണം
ചുവന്നുള്ളി - രണ്ട്‌ അല്ലി
ഉപ്പ്‌ - പാകത്തിന്‌
തേങ്ങ ചിരവിയത്‌ - അരക്കപ്പ്‌
വാളന്‍പുളി - ഒരു നെല്ലിക്കാ വലുപ്പത്തില്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്നവിധം


നോണ്‍സ്‌റ്റിക്‌പാനില്‍ ഉണക്കച്ചെമ്മീന്‍, നീളത്തിലരിഞ്ഞ ഇഞ്ചി, ചുവന്നുള്ളി, ഉണക്കമുളക്‌ എന്നിവ ഒരുമിച്ച്‌ വറുക്കുക. ഇത്‌ ഉപ്പും വാളന്‍പുളിയും തേങ്ങ ചിരവിയതും ഇതില്‍ ചേര്‍ത്ത്‌ മിക്‌സിയില്‍ പൊടിച്ചെടുക്കുക. വീണ്ടും നോണ്‍സ്‌റ്റിക്‌പാനില്‍ ചൂടാക്കിയശേഷം കുപ്പിയിലിട്ട്‌ സൂക്ഷിക്കാം.