തരിയുളള അരിപ്പൊടി -2കപ്പ് പഞ്ചസാര -2ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരവിയത് -ഒരു കപ്പ് പൂവന്‍ പഴം ഞരടിയത് -ഒരു കപ്പ് ഏലയ്ക്കാപൊടി -1/4 ടീസ്പൂണ്‍ ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്നവിധം
പഴം ഞരടിയത്, അരിപ്പൊടി, പഞ്ചസാര, ഏലയ്ക്കാപൊടി, പാകത്തിന് ഉപ്പ് ഇവയും ആവശ്യമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ത്ത് അടയുടെ പാകത്തിന് അയവില്‍ കുഴയ്ക്കുക. എണ്ണ പുരട്ടിയ തവയില്‍ രണ്ടുവശവും മൊരിച്ച് ചുട്ടെടുക്കുക.